ആര്യയുടെ മുന്‍ഭര്‍ത്താവ് വിവാഹിതനായി; പങ്കാളിയെ പരിചയപ്പെടുത്തി രോഹിത്, രണ്ടാൾക്കും ആശംസയുമായി ആര്യ
മാനസപുത്രി എന്ന ഹിറ്റ് സീരിയലിലെ ഗ്ലോറിയായി വന്ന അര്‍ച്ചന സുശീലനെ ആരും മറക്കില്ല. മലയാള ടെലിവിഷന്‍ പ്രേക്ഷകര്‍ക്കിടയിലേക്ക് കിടിലനൊരു വില്ലത്തിയായിട്ടാണ് അര്‍ച്ചനയുടെ എന്‍ട്രി. പിന്നീടിങ്ങോട്ട് അനേകം സീരിയലുകളില്‍ സമാനമായ കഥാപാത്രങ്ങളിലൂടെ നടി ശ്രദ്ധിക്കപ്പെട്ടു. ഇപ്പോഴിതാ നടിയുടെ രണ്ടാം വിവാഹവുമായി ബന്ധപ്പെട്ടുള്ള വാര്‍ത്തകളാണ് പുറത്ത് വരുന്നത്. താന്‍ വീണ്ടും വിവാഹിതയായെന്ന് സൂചിപ്പിച്ച് അര്‍ച്ചന പങ്കുവെച്ച കുറിപ്പും ചിത്രങ്ങളുമൊക്കെ വൈറലായിരുന്നു.
അര്‍ച്ചനയുടെ വിവാഹത്തിനൊപ്പം സഹോദരന്‍ രോഹിത് സുശീലനും വിവാഹിതനായി എന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. നടി ആര്യയുടെ മുന്‍ഭര്‍ത്താവ് കൂടിയായ രോഹിത് സോഷ്യല്‍ മീഡിയ പേജിലൂടെ പങ്കുവെച്ച ചിത്രങ്ങളിലൂടെയും അതിന് നല്‍കിയ ക്യാപ്ഷനില്‍ നിന്നുമാണ് രോഹിത് വിവാഹിതനായെന്ന കാര്യം പുറത്ത് വന്നത്. പ്രിയതമയുടെ ഫോട്ടോയടക്കം പങ്കുവെച്ചതോടെ ഇതും വാര്‍ത്തയായി. ആദ്യ ഭർത്താവിൻ്റെ പുതിയ ജീവിതത്തിന് ആശംസകൾ അറിയിച്ച് ആര്യയും എത്തിയിരിക്കുകയാണ്.

അമേരിക്കയില്‍ വെച്ച് അടുത്ത സുഹൃത്തുക്കളുടെ സാന്നിധ്യത്തിലാണ് അര്‍ച്ചന സുശീലന്‍ വിവാഹിതയായത്. വീടിനുള്ളില്‍ വെച്ച് നടത്തിയ വിവാഹത്തിന്റെ ചിത്രങ്ങള്‍ പങ്കുവെച്ചതിനൊപ്പം ഭര്‍ത്താവായ പ്രവീണ്‍ നായരെയും നടി പുറംലോകത്തിന് പരിചയപ്പെടുത്തി. അര്‍ച്ചനയുടെ കുടുംബാംഗങ്ങള്‍ വിവാഹത്തില്‍ പങ്കെടുക്കാത്തത് എന്താണെന്നുള്ള ചോദ്യവും ഉയര്‍ന്ന് വന്നിരുന്നു. ഇതിനിടയിലാണ് നടിയുടെ സഹോദരന്‍ രോഹിത്തിന്റെ ഇന്‍സ്റ്റാഗ്രാം പേജില്‍ മറ്റൊരു വിവാഹത്തിന്റെ ചിത്രങ്ങള്‍ പ്രത്യക്ഷപ്പെടുന്നത്.

അമേരിക്കയില്‍ വെച്ച് അടുത്ത സുഹൃത്തുക്കളുടെ സാന്നിധ്യത്തിലാണ് അര്‍ച്ചന സുശീലന്‍ വിവാഹിതയായത്. വീടിനുള്ളില്‍ വെച്ച് നടത്തിയ വിവാഹത്തിന്റെ ചിത്രങ്ങള്‍ പങ്കുവെച്ചതിനൊപ്പം ഭര്‍ത്താവായ പ്രവീണ്‍ നായരെയും നടി പുറംലോകത്തിന് പരിചയപ്പെടുത്തി. അര്‍ച്ചനയുടെ കുടുംബാംഗങ്ങള്‍ വിവാഹത്തില്‍ പങ്കെടുക്കാത്തത് എന്താണെന്നുള്ള ചോദ്യവും ഉയര്‍ന്ന് വന്നിരുന്നു. ഇതിനിടയിലാണ് നടിയുടെ സഹോദരന്‍ രോഹിത്തിന്റെ ഇന്‍സ്റ്റാഗ്രാം പേജില്‍ മറ്റൊരു വിവാഹത്തിന്റെ ചിത്രങ്ങള്‍ പ്രത്യക്ഷപ്പെടുന്നത്.
Recommended Video

ഒത്തിരി ഒത്തിരി അഭിനന്ദനങ്ങള്‍. രണ്ട് പേര്‍ക്കും വളരെയധികം സന്തോഷം ഉണ്ടാവട്ടേ. ജീവിതത്തില്‍ ഒരുപാട് സമാധാനവും സന്തോഷവും നല്‍കി ദൈവം നിങ്ങളെ രണ്ട് പേരെയും അനുഗ്രഹിക്കട്ടേ... എന്നുമാണ് ആശംസകള്‍ നേര്‍ന്ന് കൊണ്ട് ആര്യ കുറിച്ചത്. നിങ്ങളുടെ ആശംസകള്‍ക്ക് നന്ദി എന്ന് ആര്യയ്ക്ക് രോഹിത്ത് മറുപടി നല്‍കുകയും ചെയ്തിരുന്നു. ഇതോടെയാണ് രോഹിത്തിന്റെ കൂടി വിവാഹം കഴിഞ്ഞുവെന്നുള്ള കാര്യം വ്യക്തമാവുന്നത്.

സ്‌കൂളില്‍ പഠിക്കുന്ന കാലത്തേ തുടങ്ങിയ പ്രണയത്തിനൊടുവില്‍ 2008 ലായിരുന്നു ആര്യയും രോഹിത്തും വിവാഹിതരാവുന്നത്. ഇരുവര്‍ക്കും റോയ എന്നൊരു മകളും ജനിച്ചു. എന്നാല്‍ പത്ത് വര്‍ഷത്തോളം നീണ്ട ദാമ്പത്യം 2018 ല്‍ ഇരുവരും അവസാനിപ്പിക്കുകയായിരുന്നു. ഭര്‍ത്താവുമായി വേര്‍പിരിഞ്ഞതോടെ മകളുടെ കൂടെ മാറി താമസിക്കുകയായിരുന്നു ആര്യ. ഇപ്പോഴും മുന്‍ഭര്‍ത്താവുമായി അടുത്ത സൗഹൃദമുണ്ടെന്നും ഏതൊരു ആവശ്യത്തിനും വിളിക്കാന്‍ പറ്റുന്ന സൗഹൃദമാണെന്നും ആര്യ പറഞ്ഞിരുന്നു. മകള്‍ രണ്ടാളുടെയും കൂടെയാണ് ജീവിക്കുന്നതെന്നും ആ അവകാശം രണ്ട് പേര്‍ക്കും ഉള്ളതായിട്ടുമൊക്കെ ആര്യ വെളിപ്പെടുത്തിയിരുന്നു. ഇപ്പോള്‍ ഭര്‍ത്താവിന്റെ പുതിയ ജീവിതത്തിന് ആശംസയുമായി വന്നതില്‍ നിന്ന് തന്നെ ഇരുവരും തമ്മിലുള്ള ഫ്രണ്ട്ഷിപ്പിനെ കുറിച്ച് വ്യക്തമാണ്.


Click it and Unblock the Notifications