For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  എന്നെയും ചേച്ചിയെയും മാത്രമല്ല ഇപ്പോൾ അളിയനെയും ചേർത്താണ് ഇമ്മോറൽ കമൻ്റുകൾ; പ്രതികരണത്തെ കുറിച്ച് അഭിരാമി

  |

  ഗായികയും ബിഗ് ബോസ് താരവുമായ അഭിരാമി സുരേഷ് കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ച വീഡിയോ വൈറലായിരുന്നു. തന്റെ സഹോദരിയ്ക്കും കുടുംബത്തിനും നേരെ ഉയര്‍ന്ന് വരുന്ന അധിഷേപങ്ങളെ കുറിച്ചും പരിഹാസങ്ങള്‍ക്കും എതിരായിട്ടാണ് അഭിരാമി സംസാരിച്ചത്.

  ഇടയ്ക്ക് കണ്ണുനീര് കാണിച്ചിട്ടുള്ള ഫോട്ടോയും ഗായിക പോസ്റ്റ് ചെയ്തു. കുടുംബത്തിനെതിരെ അത്രയും മോശമായിട്ടുള്ള കമന്റുകള്‍ വന്നത് കൊണ്ടാണ് അത്തരത്തില്‍ പ്രതികരിച്ചതെന്നാണ് അഭിരാമി പറയുന്നത്. മിര്‍ച്ചി പ്ലസിന് നല്‍കിയ അഭിമുഖത്തിലൂടെയാണ് സോഷ്യല്‍ മീഡിയയുടെ കടന്നാക്രമണത്തെപ്പറ്റി അഭിരാമി സംസാരിച്ചത്.

  എനിക്ക് തന്നെ അറിയാത്ത ഒരു സ്ഥാനമാണ് പലരും നല്‍കിയിരിക്കുന്നത്. അമൃതയുടെ സഹോദരിയെന്ന നിലയില്‍ ഒരു കഴിവുമില്ലാതെ എവിടെയോ എത്തിയ ആളെന്ന തരത്തിലാണ് ആളുകള്‍ എന്നെ വിശേഷിപ്പിക്കുന്നതെന്ന് എനിക്ക് തന്നെ തോന്നിയിട്ടുള്ളതെന്ന് അഭിരാമി പറയുന്നു. എന്ത് ചെയ്താലും തെറിവിളിയാണ്. ചേച്ചിയുടെ ജീവിതത്തില്‍ അടുത്തിടെ ഒരു സംഭവം ഉണ്ടായതിന് ശേഷമാണ് വിമര്‍ശനങ്ങള്‍ കൂടിയത്.

  Also Read: പൃഥ്വിരാജുമായിട്ടുള്ള പ്രണയം തുടങ്ങുന്നത് ആ ഫോണ്‍ കോളിലൂടെ; ജീവിതം മാറ്റി മറിച്ച സംഭവത്തെ കുറിച്ച് സുപ്രിയ

  എന്നെയും ചേച്ചിയേയും കുറിച്ച് പറയുന്നത് സഹിക്കാം. പക്ഷേ വീട്ടിലുള്ളവരെ കൂടി പറയുന്നതിലേക്ക് കാര്യങ്ങളെത്തിയപ്പോഴാണ് പ്രതികരിക്കണമെന്ന് തീരുമാനിച്ചത്. എന്തുകൊണ്ടാണ് ഇങ്ങനെയുള്ള കമന്റുകള്‍ എന്ന ചോദ്യത്തിന് എനിക്കിതുവരെ മറുപടി കിട്ടിയിട്ടില്ല. നിങ്ങളിങ്ങനെ ഓരോന്നും തുറന്ന് വച്ചത് കൊണ്ടല്ലേ ചീത്ത വിളികേള്‍ക്കേണ്ടി വരുന്നതെന്ന് ചിലര്‍ പറയുന്നു. അത് സ്വതന്ത്ര്യത്തിലേക്കുള്ള കടന്ന് കയറ്റമല്ലേ എന്നാണ് അഭിരാമി തിരിച്ച് ചോദിക്കുന്നത്.

  Also Read: റേപ് സീന്‍ പറ്റില്ലെന്ന് പറഞ്ഞിട്ടും അവരത് ചെയ്തു; എൻ്റെ പാവാടയുടെ ഇറക്കം തീരുമാനിക്കുന്നത് ഞാനാണെന്ന് ശോഭന

  ഞാനിപ്പോഴാണ് കമന്റുകള്‍ വായിക്കാന്‍ തുടങ്ങിയത്. അതില്‍ ന്യായം പറഞ്ഞൊരു കമന്റ് പോലും ഇതുവരെ കണ്ടിട്ടില്ല. ഞാനൊരു പബ്ലിക് പ്ലാറ്റ്‌ഫോമില്‍ പോയിട്ട് ആരേയും ചീത്ത വിളിക്കില്ല. എനിക്കറിയാത്ത പ്രശ്‌നത്തില്‍ ഇടപെടാനും സാധിക്കില്ലെന്ന് അഭിരാമി കൂട്ടിച്ചേര്‍ത്തു.

  ലൈവില്‍ വന്ന് കരഞ്ഞത് കൊണ്ട് അവര്‍ ആഗ്രഹിക്കുന്നത് കൊടുക്കാന്‍ സാധിച്ചു. അത് കിട്ടിയാല്‍ കുറച്ച് നേരത്തേക്ക് മിണ്ടാതിരിക്കുമല്ലോ. അതിന് ശേഷം ഇമ്മോറലായിട്ടുള്ള കമന്റുകള്‍ മാറി. അമ്മയെയും പാപ്പുവിനെയും ഇപ്പോള്‍ എന്റെ അളിയനെയും കൂടി ചേര്‍ത്തിട്ടാണ് ഇമ്മോറലായിട്ടുള്ള കമന്റുകള്‍ കേള്‍ക്കുന്നത്. വീട്ടുകാര്‍ കരയുന്നത് കാണുമ്പോള്‍ നമുക്ക് നമ്മളെത്തന്നെ കിണറ്റിലിടാന്‍ തോന്നില്ലേ? അതാണ് തന്റെ അവസ്ഥ.

  Also Read: ഞാന്‍ പറയുന്നതിന്റെ എതിരേ ചെയ്യൂ, എന്തിന് എന്റെ മകളെ മാധ്യമങ്ങളില്‍ കൊണ്ടു വരണം? ശോഭന പറയുന്നു

  ഞാന്‍ പ്രതികരിച്ചതിന് താഴെ സെലിബ്രിറ്റികടക്കം നിരവധി പേര്‍ വന്നിരുന്നു. അവര്‍ക്കും ഇത്തരം പ്രതികരണങ്ങള്‍ അവസാനിപ്പിക്കാന്‍ എന്തെങ്കിലും ചെയ്യാന്‍ പറ്റുമോ എന്നാണ് അറിയേണ്ടത്. സെലിബ്രിറ്റി ലൈഫ് തിരഞ്ഞെടുത്താല്‍ ഇതൊക്കെ നേരിടാന്‍ ബാധ്യസ്ഥരല്ലേ എന്നൊക്കെയാണ് ചിലരുടെ ചോദ്യം. റിയല്‍ ലൈഫും പേഴ്സണല്‍ ലൈഫും പരസ്യമാക്കിയെന്ന് വെച്ച് അതിര്‍വരമ്പുകള്‍ ലംഘിച്ച് തോന്ന്യാസം പറയാനുള്ള ലൈസന്‍സ് ആര്‍ക്കും കൊടുത്തിട്ടില്ല.

  എന്റെ കേസിലും ചേച്ചിയുടെ കേസിലും സ്ത്രീകളില്‍ നിന്നാണ് കൂടുതല്‍ വിമര്‍ശനങ്ങള്‍ കേള്‍ക്കേണ്ടി വരുന്നത്. ആന്റിമാരും കുലസ്ത്രീകളുമൊക്കെയാണ് അറ്റാക്ക് ചെയ്യുന്നതെന്ന് അഭിരാമി കൂട്ടിച്ചേര്‍ത്തു. അതേ സമയം താന്‍ കുറച്ച് ഇമോഷണല്‍ ആണെങ്കിലും ചേട്ടനും ചേച്ചിയും കൂളാണെന്നും താരം സൂചിപ്പിച്ചു.

  ആ കൊച്ച് ഞങ്ങളുടെ കൂടെ എങ്ങനെ ജീവിക്കുന്നു എന്ന കമന്റുകളും വന്നിരുന്നു. പാപ്പു അമ്പലത്തില്‍ പോയപ്പോഴുള്ള മുഖഭാവമാണ് പലരും പ്രശ്‌നമാക്കിയത്. അത് കണ്ടപ്പോഴാണ് എന്താണ് സംഭവമെന്ന് പാപ്പു ആദ്യമായി ചോദിക്കുന്നത്. കുട്ടികള്‍ക്ക് യാതൊരു ഫണ്ണും ഇല്ലാത്ത സ്ഥലത്ത് വന്നാല്‍ അങ്ങനെയേ ഉണ്ടാവൂ. അവളുടെ മുഖമൊന്ന് മാറിയപ്പോഴെക്കും എന്ത് പ്രശ്‌നമാക്കാനാണെന്ന് അഭിരാമി ചോദിക്കുന്നു.

  English summary
  Bigg Boss Malayalam Fame Abhirami Suresh About Why She Reacted On Negative Comments. Read In Malayalam.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X