For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വിവാഹത്തെ കുറിച്ച് ചോദിച്ചപ്പോള്‍ വീട്ടുകാരോട് പറഞ്ഞത്. മനസുതുറന്ന് അലസാന്‍ഡ്ര ജോണ്‍സണ്‍

  |

  ബിഗ് ബോസ് രണ്ടാം സീസണിലൂടെ പ്രേക്ഷകര്‍ കൂടുതല്‍ അടുത്തറിഞ്ഞ താരമാണ് അലസാന്‍ഡ്ര ജോണ്‍സണ്‍. ബിഗ് ബോസില്‍ അവസാനം വരെ നില്‍ക്കാന്‍ സാന്‍ഡ്രയ്ക്ക് സാധിച്ചിരുന്നു. സുജോ മാത്യൂവുമായുളള സൗഹൃദത്തിന് പിന്നാലെയാണ് സാന്‍ഡ്രയെ കൂടുതല്‍ പേര്‍ ശ്രദ്ധിച്ചുതുടങ്ങിയത്. ബിഗ് ബോസ് രണ്ടാം സീസണില്‍ ഉടനീളം ശ്രദ്ധേയ പ്രകടനമാണ് അലസാന്‍ഡ്ര കാഴ്ചവെച്ചത്. സിനിമാ സ്വപ്‌നങ്ങളുമായിട്ടാണ് നടി ഷോയിലെത്തിയത്. ബിഗ് ബോസ് സമയത്ത് സാന്‍ഡ്രയെ പിന്തുണച്ച് ഫാന്‍സ്, ആര്‍മി ഗ്രൂപ്പുകളെല്ലാം സമൂഹ മാധ്യമങ്ങളില്‍ ആക്ടീവായിരുന്നു.

  അല്ലുവിന്‌റെ നായികയായി തിളങ്ങിയ കാതറിന്‍, ചിത്രങ്ങള്‍ കാണാം

  ബിഗ് ബോസിന് ശേഷം ടിവി ഷോകളിലൂടെയും വെബ് സീരിസുകളിലൂടെയും ആണ് സാന്‍ഡ്രയെ പ്രേക്ഷകര്‍ കണ്ടത്. ഫ്‌ളവേഴ്‌സിലെ സ്റ്റാര്‍ മാജിക്കില്‍ ഉള്‍പ്പെടെ ബിഗ് ബോസ് താരം എത്തി. കൂടാതെ വെബ് സീരിസ് രംഗത്തും സജീവമാണ് താരം. ചെറിയ വേഷങ്ങളില്‍ പോലും നടി എത്താറുണ്ട്.

  കൂടാതെ യൂടൂബ് ചാനലിലൂടെയും വീഡിയോസ് പോസ്റ്റ് ചെയ്ത് അലസാന്‍ഡ്ര ജോണ്‍സണ്‍ എത്തിയിരുന്നു. ബിഗ് ബോസ് സമയത്താണ് നടിയെ കുറിച്ച് പ്രേക്ഷകര്‍ കൂടുതല്‍ അറിഞ്ഞത്. കോഴിക്കോട് സ്വദേശിയായ താരം വളരെ ചെറുപ്പത്തില്‍ തന്നെ വീട്ടില്‍ നിന്നും മാറിയാണ് നിന്നത്. എവിയേഷന്‍ പഠിച്ച ശേഷം എയര്‍ഹോസ്റ്റസായി നടി ഏറെനാള്‍ പ്രവര്‍ത്തിച്ചു. പിന്നീടാണ് ജോലി ഉപേക്ഷിച്ച് അഭിനയ രംഗത്തേക്ക് എത്തുന്നത്.

  തുടര്‍ന്ന് ബിഗ് ബോസിലും മല്‍സരാര്‍ത്ഥിയായി അലസാന്‍ഡ്ര എത്തി. അതേസമയം തനിക്ക് മുന്‍പ് അനിയത്തിയുടെ വിവാഹം നടന്നതിന് കാരണം ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ തുറന്നുപറയുകയാണ് സാന്‍ഡ്ര. കൂടാതെ വിവാഹം എപ്പോഴാണ് നടക്കുകയെന്നും സാന്‍ഡ്ര പറയുന്നു. 'ഗ്രാമപ്രദേശം ആയതുകൊണ്ടും എന്റെ അച്ഛന്‍ മാഷ് ആയതുകൊണ്ടും രണ്ട് പെണ്‍മക്കളല്ലെ, എന്താ കെട്ടിക്കാത്തെ എന്ന ചോദ്യം വന്നിട്ടുണ്ടെന്ന് സാന്‍ഡ്ര പറയുന്നു. ആ സമയത്താണ് അച്ഛന് ഒരു പേടി വന്നത്. രണ്ട് പെണ്‍മക്കളുണ്ട്. രണ്ടെണ്ണത്തില്‍ ഒന്നിനോട് പറഞ്ഞിട്ട് കാര്യമില്ല. എന്നെ പിടി കിട്ടുന്നില്ല'.

  അപ്പോഴെല്ലാം ഞാന്‍ കല്യാണം കഴിക്കാന്‍ റെഡിയാണ്, പക്ഷേ ഞാന്‍ റെഡിയാവുന്ന സമയത്ത് ഞാന്‍ കെട്ടിക്കോളാം എന്നാണ് അവരോട് പറഞ്ഞതെന്ന് നടി പറയുന്നു. അല്ലാതെ എന്നെ നിര്‍ബന്ധിക്കരുത് എന്ന് അച്ഛനോടും അമ്മയോടും പറഞ്ഞു. കാരണം വിവാഹത്തിന് നമ്മള് മാനസികമായി തയ്യാറാവണം. ഞാന്‍ സാമ്പത്തികമായി അത്ര സ്ഥിരത ഉളളയാളല്ല. കല്യാണം കഴിക്കുമ്പോള്‍ ഞാന്‍ സാമ്പത്തികമായി സ്റ്റേബിള്‍ ആയിരിക്കണം. എന്‌റെ കാര്യങ്ങളെല്ലാം സെറ്റായിട്ട് ഞാന്‍ കല്യാണം കഴിക്കും.

  ഇതിന് ശേഷമാണ് വീട്ടുകാര്‍ അനിയത്തിയോട് വിവാഹം കഴിക്കാന്‍ പറയുന്നത്. അങ്ങനെ അനിയത്തി വിവാഹത്തിന് സമ്മതിച്ചു. ഞങ്ങള്‍ വളരെ ആഘോഷമായി തന്നെ അവളുടെ വിവാഹം നടത്തി. ഇപ്പോള്‍ അനിയത്തിയുടെ കല്യാണം കഴിഞ്ഞ് രണ്ട് വര്‍ഷമായി. അനിയത്തിയുടെ വിവാഹ സമയത്ത് എന്താണ് കല്യാണം കഴിക്കാത്തതെന്ന് എന്നോട് ആരും ചോദിച്ചിട്ടില്ലെന്നും സാന്‍ഡ്ര പറഞ്ഞു.

  ഒമ്പത് വര്‍ഷത്തെ പരിചയം, ദേവിക-വിജയ് സൗഹൃദം വിവാഹത്തില്‍ എത്തിയത് ഇങ്ങനെ

  ബഷീർ ബഷിയുടെ ഭാര്യമാർ തമ്മിൽ വഴക്കിടാറുണ്ടോ. രണ്ടാം ഭാര്യയുടെ മറുപടി

  പതിനെട്ടാമത്തെ വയസിലാണ് സാന്‍ഡ്ര വീട്ടില്‍ നിന്ന് മാറിനില്‍ക്കുന്നത്. അതില്‍ പിന്നെ ഒരു തിരിച്ചുപോക്ക് ഉണ്ടായിട്ടില്ല. കൊച്ചിയിലാണെങ്കിലും ചെന്നൈയിലാണെങ്കിലും ഒറ്റയ്ക്കാണ് താമസിക്കാറുളളത് എന്ന് നടി പറയുന്നു. വീട്ടുകാരോട് ദിവസവും സംസാരിക്കാറില്ല. എന്നാലും കുടുംബവുമായി എപ്പോഴും കണക്ടഡാണ്. എന്നെ എപ്പോഴും പിന്തുണച്ചിട്ടുളളത് അച്ഛനും അമ്മയുമാണ്. ഒരിക്കലും ഞാന്‍ തിരിച്ചുപോവാത്തതില്‍ അവര്‍ പരാതി പറഞ്ഞിട്ടില്ല. അവര്‍ക്കറിയാം എനിക്ക് അവരെ ഭയങ്കര ഇഷ്ടമാണെന്ന്. അങ്ങനെ ഒരു പരസ്പര വിശ്വാസത്തില്‍ മുന്നോട്ടുപോവുന്ന കുടുംബമാണ് തന്റെത് എന്നും സാന്‍ഡ്ര വ്യക്തമാക്കി.

  രണ്ട് അപകടം പറ്റിയ ആളാണ് ശരണ്‍, ജീവിതത്തില്‍ നിരാശ വന്നത് അങ്ങനെയാണ്: മീന നെവില്‍

  English summary
  bigg boss malayalam fame alasandra johnson about family and marriage plans
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X