ഫുക്രു മച്ചാൻ പൊളിയാണ്, ലാലേട്ടനേയു ടൊവിനോയേയും കുറിച്ച് സാൻഡ്ര പറഞ്ഞത് വൈറലാകുന്നു

ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ മലയാളി പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ താരമാണ് അലസാൻഡ്ര ജോൺസൺ. ആകാശത്തിലെ മാലാഖ പ്രേക്ഷകരുടെ പ്രിയങ്കരിയാകുന്നത് ബിഗ് ബോസ് ഹൗസിലൂടെയാണ്. ബിഗ് സ്ക്രീൻ മിനി സ്ക്രീൻ താരങ്ങളോടൊപ്പം പ്രത്യക്ഷപ്പെട്ട സാൻഡ്ര ആദ്യ വാരം കൊണ്ട് തന്നെ പ്രേക്ഷകരുടെ പ്രിയപ്പെട്ട മത്സരാർഥിയാവുകയായിരുന്നു. മത്സരത്തിലും ഹൗസിലും തന്റേതായ ഇടം കണ്ടെത്താൻ വളരെ വേഗം സാധിച്ചു.

സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമാണ് സാൻഡ്ര. പ്രേക്ഷകരുമായി സംസാരിക്കാൻ സാൻഡ്ര സമയം കണ്ടെത്താറുണ്ട്. ചോദിക്കുന്ന ചോദ്യത്തിന് കൃത്യവും സത്യസന്ധവുമായ മറുപടിയാണ് എപ്പോഴും നൽകാറുള്ളതും. ഇത് സാൻഡ്രയെ പ്രേക്ഷകരിലേയ്ക്ക് കൂടുതൽ അടുപ്പിക്കുന്നുണ്ട്. ബിഗ് ബോസ് ഹൗസിൽ താരം ഏറ്റവും ഉപയോഗിച്ച് കേട്ട വാക്കാണ് ജെനുവിൻ. യഥാർഥ ജീവിതത്തിലും സാൻഡ്ര അതുപോലെ തന്നെയാണെന്ന് എന്ന് തെളിക്കുന്ന തരത്തിലാണ് പലപ്പോഴിമുളള മറുപടി. ബിഗ് ബോസ് ഷോ കഴിഞ്ഞിട്ടും പ്രേക്ഷകർക്ക് അറിയേണ്ടത് ഫുക്രുവുമായുളള പ്രശ്നത്തെ കുറിച്ചാണ്. ഇപ്പോഴിത അതിനെ കുറിച്ച് വെളിപ്പെടുത്തുകയാണ് സാൻഡ്ര. ഇൻസ്റ്റഗ്രാം ക്യൂ/ എ സെഗ്മെന്റിലാണ് ഫുക്രുവിനെ കുറിച്ച് താരം വീണ്ടും പറഞ്ഞിരിക്കുന്നത്.

 രണ്ട് ഗ്രൂപ്പ്

ആദ്യ സീസണിൽ നിന്ന് വ്യത്യസ്തമായി രണ്ട് ഗ്രൂപ്പുകളായി തിരിഞ്ഞായിരുന്നു സീസൺ 2 ൽ മത്സരം. മത്സരാർഥികൾ തന്നെയാണ് ഇരു ചേരികളിലായി തിരിഞ്ഞ് കളിച്ചത്. ഇത് പലപ്പോഴും വലിയ വാക്ക് തർക്കങ്ങൾക്ക് കാരണമാക്കിയിട്ടുണ്ടായിരുന്നു . ഹൗസിൽ നടന്ന പ്രശ്നങ്ങളെ ചുടുവട് പിടിച്ച് ഫാൻ ഫൈറ്റ് വരെ നടന്നിരുന്നു. എന്നാൽ ഷോയിൽ നിന്ന് പുറത്തിറങ്ങുന്നതിന് മുൻപ് ‌എല്ലാ പ്രശ്നങ്ങളും പറഞ്ഞ് അവസാനിപ്പിച്ചിരുന്നു. ഫുക്രു, ആര്യ, എലീന, പാഷാണം ഷാജി തുടങ്ങിയവരായിരുന്നു ഒരു ചേരിയിൽ. സാൻഡ്ര, സുജോ, അമൃത- അഭിരാമി,രഘു എന്നിവരായിരുന്നു മറു വശത്ത്. എന്നാൽ മത്സരം അവസാനിച്ചതോടെ എല്ലാവരും നല്ല സുഹൃത്തുക്കളായിരിക്കുകയാണ്. ഇൻസ്റ്റഗ്രാം ലൈവ് സെക്ഷനുകളിൽ ഇവർ ഇത് വെളിപ്പെടുത്തിയിട്ടുമുണ്ട്.

 ഫുക്രുവിനെ കുറിച്ച്

ബിഗ് ബോസ് ഹൗസിൽ ഏറ്റവും കൂടുതൽ ചർച്ചയായ പേരുകളിൽ ഒന്നായിരുന്നു ഫുക്രുവിന്റേത്. ഫുക്രുവിനെ ചുറ്റിപ്പറ്റി നിരവധി പ്രശ്നങ്ങളും വീട്ടിൽ നടന്നിരുന്നു. മത്സരത്തിന്റെ ഭാഗമായി സുജോ, രഘു എന്നിവരുമായി ഫുക്രു കൊമ്പ് കോർത്തിട്ടുമുണ്ട്. ഇപ്പോൾ തമ്മിൽ പ്രശ്നമില്ലെന്ന് ഇവർ പറയുമ്പോഴും പ്രേക്ഷകർക്ക് അറിയേണ്ടത് ഫുക്രുവിനെ കുറിച്ചാണ്. ഇൻസ്റ്റഗ്രാം ക്യൂ/എ സെഗ്മെന്റിൽ എത്തിയപ്പോഴും സാൻഡ്രയോട് ഫുക്രുവിനെ കുറിച്ച് ആരാഞ്ഞിരിക്കുകയാണ് പ്രേക്ഷകർ. പൊളിയാണ് മച്ചാൻ എന്നാണ് സാൻഡ്ര ഉത്തരം നൽകിയിരിക്കുന്നത്.

Recommended Video

രജിത്തുമായി എനിക്കൊരു ബന്ധവുമില്ല | FilmiBeat Malayalam
പ്രിയപ്പെട്ട  നടൻ

മറ്റൊരു ചോദ്യം പ്രിയപ്പെട്ട നടനെ കുറിച്ചായിരുന്നു. ബിഗ് ബോസ് ഹൗസിൽ നിന്നുളള ഒരു ചിത്രം പങ്കുവെച്ച് കൊണ്ടായിരുന്നു സാൻഡ്ര ഉത്തരം നൽകിയത്. അവസാന ദിവസം ലലേട്ടനൊപ്പം നിൽക്കുന്ന ചിത്രമായിരുന്നു പങ്കുവെച്ചത്. ടൊവിനോയെ കുറിച്ചും സാൻഡ്ര പറഞ്ഞിരുന്നു. എന്നെന്നും പ്രിയപ്പെട്ടതാണെന്നും നല്ലമനുഷ്യനാണെന്നും സാൻഡ്ര ചോദ്യത്തിന് മറുപടിയായി കുറിച്ചു. ബിഗ് ബോസ് ഷോ ഇനി തുടങ്ങുമോ എന്നായിരുന്നു മറ്റൊരു ചോദ്യം. സീസൺ 2 ഉണ്ടാകില്ലെന്ന് താരം പറഞ്ഞു.

 ബിബിയിൽ പ്രിയപ്പെട്ടത്

ബിഗ് ബോസ് സീസൺ 2 ലെ പ്രിയപ്പെട്ട മത്സരാർഥിയുടെ പേരും സാൻഡ്ര വെളിപ്പെടുത്തിയിട്ടുണ്ട്. ആർജെ രഘു ആയിരുന്നു സാൻഡ്രയുടെ പ്രിയപ്പെട്ട മത്സരാർഥി. രഘു സഹോദര തുല്യനാണെന്ന് നേരത്തെ തന്നെ സാൻഡ്ര പറഞ്ഞിരുന്നു. രഘുവിനെ കൂടാതെ സാൻഡ്രയുടെ മറ്റൊരു സുഹൃത്താണ് രേഷ്മ. താരത്തിന്റെ ബോൾഡ്നസ്സിനെ കുറിച്ചും ചോദ്യം ഉയർന്നിരുന്നു. ‍ രേഷ്മ ബോൾഡൻ സ്ത്രീ തന്നെയാണ്. ഇത് താൻ നേരത്തെ തന്നെ പറഞ്ഞിട്ടുള്ളതാണെന്നും സാൻഡ്ര മറുപടി നൽകി.

സുജോ

സുജോയുടെ ഫേക്ക് ലവ് ഗെയിമിനെ കുറിച്ചു ചോദിച്ചിരുന്നു. രണ്ട് വിരൽ കൊണ്ട് സല്യട്ട് ചെയ്യുന്ന ഒരു ചിത്രം മാത്രമാണ് സാൻഡ്ര പങ്കുവെച്ച്. ദിവസങ്ങൾക്ക് മുൻപ് ഒരു എഫ് എമ്മിന് നൽകിയ അഭിമുഖത്തിൽ സുജോയോട് പ്രണയം തോന്നാനുള്ള കാരണം സാൻഡ്ര വെളിപ്പെടുത്തിയിരുന്നു. സുജോയോട് പ്രണയം തോന്നാനുള്ള കാരണത്തെ കുറിച്ച് ചോദിച്ചപ്പോഴായിരുന്നു സാൻഡ്ര അത് വെളിപ്പെടുത്തിയത്. സുജോയുടെ കൂടെ ഒരു 60 ദിവസം ഉണ്ടായിരുന്നു. ആദ്യത്തെ കുറെ ദിവസം അവൻ ആരോടും അധികം സംസാരിക്കാറില്ലായിരുന്നു. അത് കഴിഞ്ഞ് അവൻ ഡോക്ടറുമായിട്ടായിരുന്നു അധികം സംസാരിക്കാറുള്ളത്. പിന്നെ അധികം സംസാരിച്ചിരുന്നത് എന്നോട് ആയിരുന്നു. അങ്ങനെ സംസാരിച്ച് സുഹൃത്തുക്കളായി. ആ വീട്ടിൽ സംസാരം അല്ലാതെ മറ്റൊരു പണിയും ഇല്ലല്ലോ. അങ്ങനെ സംസാരിച്ച് അത് സംഭവിക്കുകയായിരുന്നു- സാൻഡ്ര പറഞ്ഞു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X