ബിഗ് ബോസ് താരം അലക്‌സാന്‍ഡ്ര സ്റ്റാര്‍ മാജിക്കില്‍! ചിത്രങ്ങള്‍ പങ്കുവെച്ച് താരം
ബിഗ് ബോസ് മലയാളം രണ്ടാം സീസണിലൂടെ മലയാളികള്‍ക്ക് ഒന്നടങ്കം സുപരിചിതയായ താരമാണ് അലക്‌സാന്‍ഡ്ര ജോണ്‍സണ്‍. ബിഗ് ബോസില്‍ മികച്ച പ്രകടനം കാഴ്ചവെച്ച ശേഷമാണ് നടി തിരിച്ചെത്തിയത്. ബിഗ് ബോസില്‍ സുജോ മാത്യൂവുമായുമുളള നടിയുടെ സൗഹൃദം മുന്‍പ് വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. ബിഗ് ബോസില്‍ അവസാനം വരെ ഉണ്ടായിരുന്ന മല്‍സരാര്‍ത്ഥികളില്‍ ഒരാളായിരുന്നു സാന്‍ഡ്ര. ബിഗ് ബോസില്‍ അവസാനം വരെ നിന്ന ശേഷമായിരുന്നു നടി തിരിച്ചെത്തിയത്.

ബിഗ് ബോസിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ വീണ്ടും സജീവമായിരുന്നു താരം. തന്റെ എറ്റവും പുതിയ വിശേഷങ്ങളും ചിത്രങ്ങളും വീഡിയോകളുമെല്ലാം സമൂഹ മാധ്യമങ്ങളിലൂടെ സാന്‍ഡ്ര പങ്കുവെക്കാറുണ്ട്. അതേസമയം ഫ്‌ളവേഴ്‌സിലെ സ്റ്റാര്‍ മാജിക്ക് പരിപാടിയില്‍ പങ്കെടുത്ത സന്തോഷം നടി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു. ഷിയാസ് കരീം, സാധിക വേണുഗോപാല്‍ തുടങ്ങിയവര്‍ക്കൊപ്പമുളള ചിത്രങ്ങള്‍ പങ്കുവെച്ചാണ് നടി എത്തിയത്.
താന്‍ പങ്കെടുത്ത സ്റ്റാര്‍ മാജിക്ക് എപ്പിസോഡ് ഡേറ്റ് ഉടനെ അപ്‌ഡേറ്റ് ചെയ്യാം എന്നും സാന്‍ഡ്ര സോഷ്യല്‍ മീഡിയയില്‍ പറഞ്ഞു. സാന്‍ഡ്ര പങ്കിട്ട ചിത്രങ്ങളെല്ലാം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. മോഡലായും എയര്‍ ഹോസ്റ്റസായും ജോലി ചെയ്ത ശേഷമാണ് സാന്‍ഡ്ര ബിഗ് ബോസിലേക്ക് എത്തിയിരുന്നത്. സുജോയുമായുളള സൗഹൃദത്തിന് പിന്നാലെയാണ് താരത്തെ എല്ലാവരും ശ്രദ്ധിച്ചുതുടങ്ങിയത്.
കഴിഞ്ഞ തവണ പേളിയും ശ്രീനിഷും ആയിരുന്നെങ്കില്‍ ഇത്തവണ സുജോയും സാന്‍ഡ്രയുമാണ് ജോഡികളെന്ന് പലരും അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ പിന്നീടാണ് സുജോയോയ്ക്ക് പുറത്ത് കാമുകിയുണ്ടെന്ന കാര്യം എല്ലാവരും അറിഞ്ഞത്. സിനിമയില്‍ അഭിനയിക്കണമെന്ന മോഹം മനസില്‍ വെച്ചായിരുന്നു സാന്‍ഡ്ര ബിഗ് ബോസിലേക്ക് എത്തിയത്.
ആദ്യ പകുതിയില്‍ കണ്ണ് രോഗം മൂലം പുറത്തുപോവേണ്ടി വന്ന താരം ചെറിയൊരിടവേളയ്ക്ക് ശേഷമായിരുന്നു ഷോയിലേക്ക് തിരിച്ചെത്തിയിരുന്നത്. രണ്ടാം പകുതിയില്‍ രജിത്ത് കുമാറിന്റെ ഗ്രൂപ്പിനൊപ്പം നിന്നായിരുന്നു സാന്‍ഡ്ര കളിച്ചത്. അഭിരാമി സുരേഷുളളത് കൊണ്ടാണ് താന്‍ ആ ടീമിന്റെ ഭാഗമായതെന്ന് സാന്‍ഡ്ര തുറന്നുപറഞ്ഞിരുന്നു.
Recommended Video
ബിഗ് ബോസിലുണ്ടായിരുന്ന സമയത്ത് സാന്‍ഡ്രയുടെ പേരില്‍ നിരവധി ഫാന്‍സ്, ആര്‍മി ഗ്രൂപ്പുകള്‍ സമൂഹ മാധ്യമങ്ങളില്‍ സജീവമായിരുന്നു. ഇപ്പോഴും വലിയ പിന്തുണയാണ് താരത്തിന് ആരാധകരില്‍ നിന്ന് ലഭിക്കാറുളളത്. ലോക് ഡൗണ്‍ കാലത്ത് കോഴിക്കോട്ടെ വീട്ടിലായിരുന്നു താരം ചെലവഴിച്ചിരുന്നത്. കുറച്ചുമാസങ്ങള്‍ക്ക് മുന്‍പാണ് കൊച്ചിയിലെ ഫ്‌ളാറ്റിലേക്ക് താരം പോയത്.


Click it and Unblock the Notifications











