For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വിവാഹം കഴിഞ്ഞ് തൊട്ടടുത്ത ദിവസം കിട്ടിയ സര്‍പ്രൈസ്; ഭര്‍ത്താവിന്റെ സമ്മാനത്തെ കുറിച്ച് എലീന പടിക്കല്‍

  |

  കഴിഞ്ഞ മാസം നടത്തിയ അവതാരക എലീന പടിക്കലിന്റെ വിവാഹം വാര്‍ത്തകളില്‍ നിറഞ്ഞ് നിന്നതായിരുന്നു. ഏറെ കാലത്തെ പ്രണയത്തിനൊടുവില്‍ വീട്ടുകാരുടെ സമ്മതം കിട്ടിയതോട് കൂടിയാണ് എലീന വിവാഹിതയായത്. അതിന് മുന്‍പേ ഭര്‍ത്താവായ രോഹിത്തിനെ കുറിച്ച് നടി പല തവണ സംസാരിച്ച് കഴിഞ്ഞു. പ്രണയത്തെ കുറിച്ച് പറഞ്ഞപ്പോൾ ഇരു വീട്ടിലും എതിര്‍പ്പുകള്‍ ഉണ്ടായിരുന്നെങ്കിലും ലോക്ഡൗണ്‍ കാലമായതോട് കൂടി അതിലൊരു മാറ്റം ഉണ്ടായെന്നാണ് എലീനയിപ്പോള്‍ പറയുന്നത്.

  ആഗസ്റ്റ് മുപ്പത്തിന് ഹിന്ദു ആചാരപ്രകാരം വിവാഹവും ക്രിസ്ത്യന്‍ ബ്രൈഡല്‍ ലുക്കിലുള്ള റിസപ്ഷനുമായിരുന്നു എലീന സംഘടിപ്പിച്ചത്. വിവാഹം കഴിഞ്ഞ ഉടനെ മുന്‍പ് പറഞ്ഞിരുന്നത് പോലെ പോണ്ടിച്ചേരിയിലേക്ക് യാത്ര പോവുകയും ചെയ്തു. പ്രണയിച്ച് നടന്ന കാലത്ത് നടക്കാതെ പോയ പലതും വിവാഹം കഴിഞ്ഞ കുറച്ച് നാളുകള്‍ക്കുള്ളില്‍ നേടിയെടുക്കാനുള്ള ശ്രമത്തിലാണ് എലീന. കൂട്ടിന് രോഹിത്തും ഉണ്ട്. ഇപ്പോഴിതാ ബിഹൈന്‍ഡ്‌വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലൂടെ വിവാഹശേഷമുള്ള തങ്ങളുടെ വിശേഷങ്ങള്‍ ഓരോന്നായി പറയുകയാണ് താരദമ്പതിമാര്‍.

   alinapadikkal-rohith

  'ഏഴ് വര്‍ഷത്തോളം നീണ്ട പ്രണയത്തിനൊടുവിലാണ് എലീനയും രോഹിതും പ്രണയത്തിലാവുന്നത്. തുടക്കത്തില്‍ തന്നെ എല്ലാ കാര്യങ്ങളും ഞാന്‍ വീട്ടില്‍ പറഞ്ഞിരുന്നു. രോഹിത്തിനെ ആദ്യം കണ്ടപ്പോള്‍ അവന്‍ ശരിയല്ല എന്നായിരുന്നു അമ്മ പറഞ്ഞത്. അതിന് കാരണമൊന്നുമില്ല. അമ്മ വെറുതേ പറഞ്ഞതാണ്. പക്ഷേ രോഹിത് എന്താണെന്നും അമ്മ എന്താണെന്നും എനിക്കല്ലേ അറിയൂള്ളു. അതോണ്ട് മുന്നോട്ട് പോയി. വീട്ടുകാര്‍ പരസ്പരം കാര്യങ്ങള്‍ സംസാരിച്ചെങ്കിലും ഒന്നും നടക്കില്ലെന്ന് തോന്നി. കഴിഞ്ഞ ഡിസംബറില്‍ തന്റെ പിറന്നാളിനോട് അനുബന്ധിച്ചാണ് കാര്യങ്ങളൊക്കെ റെഡിയായി വന്നത്. പിന്നെ ഒട്ടും താമസിക്കാതെ വിവാഹനിശ്ചയം നടത്താമെന്ന് തീരുമാനിക്കുകയായിരുന്നു. അങ്ങനെ ജനുവരിയില്‍ എന്‍ഗേജഡ് ആയി.

  'മനാസാവാചാ അറിയാത്തത്'; റിസബാവയെ വഞ്ചിച്ച മിമിക്രിക്കാരന്‍ താനല്ലെന്ന് കലാഭവന്‍ അന്‍സാര്‍

  സര്‍പ്രൈസ് തരുന്ന കാര്യത്തില്‍ മുന്നില്‍ നില്‍ക്കുന്നത് രോഹിത് ആണ്. താനൊരു പൊട്ടി ആയത് കൊണ്ടാവും അതെന്ന് എലീന തമാശരൂപേണ പറയുന്നു. കല്യാണം കഴിഞ്ഞ തൊട്ടടുത്ത ദിവസം ഉച്ചയ്ക്ക് ഭക്ഷണം കഴിച്ചതിന് പിന്നാലെ രോഹിത് പുറത്ത് പോയി. ഭാര്യ ഇപ്പോള്‍ കൂടെ ഉണ്ട്. ഇനി അങ്ങനെ ഒന്നും പുറത്ത് പോവണ്ടെന്ന് അവന്റെ മാതാപിതാക്കള്‍ പറഞ്ഞെങ്കിലും അത് കേള്‍ക്കാതെ പോയി. വേഗം തിരിച്ച് വന്ന് റൂമിലേക്ക് പോയി. എന്നിട്ട് എന്നെ വിളിക്കുന്നു. കൈയിലൊരു സമ്മാനപൊതിയും. അതില്‍ 12 പ്രൊ മാക്സ് ആയിരുന്നു. പലപ്പോഴും താനൊരു സർപ്രൈസ് കൊടുക്കാൻ ശ്രമിച്ചാൽ അത് തുടക്കത്തിലെ തന്നെ രോഹിത് കണ്ട് പിടിക്കുമെന്ന് കൂടി താരം കൂട്ടിചേർത്തു.

   alinapadikkal-rohith

  കുട്ടികള്‍ വേണമെന്ന് ആര്‍ക്കാണ് കൂടുതല്‍ ആഗ്രഹമെന്നതായിരുന്നു അവതാരകന്‍ പിന്നീട് ചോദിച്ചത്. കുട്ടികളോ, ഞങ്ങള്‍ക്കറിയില്ലല്ലോ, ഞങ്ങള്‍ കിഡ്‌സ് ആയിട്ട് ഇരിക്കുമ്പോള്‍ എങ്ങനെ കുട്ടികള്‍ എന്നാണ് എലീന പറയുന്നത്. ഇപ്പോള്‍ കുട്ടികള്‍ വേണ്ടെന്നാണ് തീരുമാനമെന്ന് രോഹിത് സൂചിപ്പിച്ചു. കുട്ടികളൊക്കെയുള്ള ഒരു കുടുംബം ആവണമെന്ന് ഞങ്ങള്‍ ചിന്തിക്കുന്നത് രണ്ടു മൂന്നു വര്‍ഷം കഴിഞ്ഞായിരിക്കും. കാരണം ഇപ്പോഴും തൻ്റെ കല്യാണം കഴിഞ്ഞെന്ന് തോന്നുന്നില്ല. ആ യഥാർഥ്യം തിരിച്ചറിഞ്ഞ് വരുന്നേ ഉള്ളുവെന്നും എലീന പറയുന്നു.

  Recommended Video

  കല്യാണത്തിന്റെ ഇടയിൽ മണ്ഡപത്തിൽ വെച്ചിരിക്കുന്ന പഴം തിന്നുന്ന എലീന

  രോഹിത്തിലുള്ള ഏറ്റവും നല്ല ഗുണങ്ങള്‍ എന്തൊക്കെയാണെന്ന ചോദ്യത്തിന് അദ്ദേഹം തന്നെ കേട്ട് ഇരിക്കുമെന്നായിരുന്നു എലീന പറഞ്ഞത്. പിന്നെ എന്റെ എല്ലാ ആഗ്രഹങ്ങളും സാധിച്ച് തരുന്ന ആളാണ്. ചില കാര്യങ്ങള്‍ അങ്ങോട്ട് പറയേണ്ടി വരുമെങ്കിലും ഞാന്‍ ആഗ്രഹിക്കുന്നതൊക്കെ അന്ന് വൈകുന്നേരം കൊണ്ടോ തൊട്ടുത്ത ദിവസമോ നടക്കാറുണ്ടെന്നും എലീന പറയുന്നു. എന്തായാലും വിവാഹം കഴിഞ്ഞതോടെ താൻ വലിയ സന്തോഷത്തിലാണെന്ന എലീനയും രോഹിതും ഒരുപോലെ പറയുന്നു.

  Read more about: alina padikkal
  English summary
  Bigg Boss Malayalam Fame Alina Padikal Opens Up Rohith's Surprise Gift Day After Marriage
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X