രജിത്ത് കുമാര്‍ ഒരു കഴുകനെ പോലെയാണ്; രസകരമായ ചോദ്യത്തിന് കിടിലന്‍ മറുപടി പറഞ്ഞ് എലീന പടിക്കല്‍

മുന്‍ബിഗ് ബോസ് മത്സരാര്‍ഥിയും അവതാരകയുമായ എലീന പടിക്കലിന്റെ വിവാഹവുമായി ബന്ധപ്പെട്ടുള്ള രസകരമായ വിശേഷങ്ങളാണ് ഈ ദിവസങ്ങളില്‍ പുറത്ത് വന്നത്. ജനുവരി 20 നായിരുന്നു എലീനയുടെ വിവാഹനിശ്ചയം. അതിന് പിന്നാലെ ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ബിഗ് ബോസിലെ സഹമത്സരാര്‍ഥികളെ കുറിച്ച് തുറന്ന് സംസാരിക്കുകയാണ് താരം.

ബിഗ് ബോസ് താരങ്ങളെ ഒരു മൃഗത്തിന്റെയോ പക്ഷിയുടെയോ പേരില്‍ ഉപമിക്കാനായിരുന്നു എലീനയോട് പറഞ്ഞത്. ആര്യ വെളുത്തിട്ടുള്ളത് കൊണ്ട് കൊക്ക് എന്ന് വിളിക്കാം. ഫുക്രു ചാടി ചാടി നടക്കുന്ന ആളാണ്. അവനെ അണ്ണാന്‍ ആക്കാം. മഞ്ജു ചേച്ചി അട്ടയെ പോലെയാണ്. അട്ട പാവവും പതുക്കെയുമാണ്. അതുപോലെയാണ് മഞ്ജു ചേച്ചി. രജിത് കുമാര്‍ കഴുകന്‍ ആണെന്നായിരുന്നു ഉത്തരം.

alina-padikkal

അദ്ദേഹം വളരെ ബുദ്ധിമാനും സൂത്രശാലിയുമായ മത്സരാര്‍ഥിയായിരുന്നു. ബിഗ് ബോസിലെ കാര്യങ്ങള്‍ വെച്ചാണ് താന്‍ പറയുന്നത്. അല്ലാതെ വ്യക്തിപരമായിട്ടൊന്നുമല്ല. ബിഗ് ബോസിനെ കുറിച്ച് പറയുമ്പോള്‍ രജിത്തേട്ടന്‍ നല്ലൊരു പ്ലേയറാണ്. അദ്ദേഹത്തിന്റെ മുഖത്തെ കുറിച്ച് ഞങ്ങള്‍ തന്നെ പറയാറുണ്ട്. രജിത്ത് സാര്‍ എന്തെങ്കിലും ചിന്തിച്ച് ഇരിക്കുകയാണെങ്കില്‍ മുഖം മൊത്തം മാറും. അതാണ് അങ്ങനെ പറഞ്ഞത്.

ഗർഭകാലത്തിൻ്റെ ഒൻപതാം മാസം, നിറവയറിൽ അഭ്യാസങ്ങളുമായി കരീന കപൂർ, ഏറ്റവും പുതിയ ഫോട്ടോസ് കാണാം

സുജോ ഒരു പൂച്ച കുഞ്ഞാണ്. പൊക്കവും തടിയൊന്നും നോക്കിയിട്ട് കാര്യമില്ല. സ്വഭാവം നോക്കുമ്പോള്‍ ഒരു പാവമാണ്. സുജോയും അതേ പവനും അങ്ങനെയാണ്. അഭിരാമി ഒരു ചിത്രശലഭത്തെ പോലെയാണ്. പാറി പറന്നൊക്കെ നടക്കും. അമൃത ചേച്ചിയെയും അങ്ങനെ പറയാന്‍ പറ്റില്ല. കാരണം അഭിരാമിയുമായിട്ടാണ് എനിക്ക് കൂടുതല്‍ അടുപ്പം. വീണ ചേച്ചിയെ കാക്കയെന്ന് പറയാം. കാക്കയ്ക്ക് തന്‍ കുഞ്ഞ് പൊന്‍കുഞ്ഞാണ്. വീണ ചേച്ചിയും ഒരു ഫാമിലി പെര്‍സണ്‍ ആണ്.

163 മില്യൺ ഡോളർ ജയിക്കാം; യൂറോമില്യൺസ് ലോട്ടറിയെ കുറിച്ച് അറിയേണ്ടതെല്ലാം

പാഷാണം ഷാജി ചേട്ടനെ മൃഗവുമായി താരതമ്യം ചെയ്യാന്‍ പറ്റില്ല. കാരണം അത്രയ്ക്കും കിടിലന്‍ മനുഷ്യനാണ്. ഞങ്ങളുടെ ഗ്യാങ്ങിലെ സിംഹം എന്ന് വേണമെങ്കില്‍ പറയാം. സ്വഭാവത്തിന്റെ കാര്യമാണെങ്കില്‍ വളരെ മികച്ചതാണ്. പുള്ളിക്കാരന്‍ അദ്ദേഹത്തിന്റെ കാര്യം നോക്കും. എന്തെങ്കിലും അലമ്പ് ഉണ്ടാക്കിയാല്‍ വന്ന് നാല് ചീത്ത പറയും. എന്നിട്ട് സ്വന്തം കാര്യം നോക്കി പോകും.

Read more about: alina padikkal
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X