For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വിവാഹ സാരി കാഞ്ചീപുരത്ത് നിന്ന്, അപ്പയുടെയും അമ്മയുടെയും പേര് വെക്കണമെന്ന് ആഗ്രഹമുണ്ട്: എലീന പടിക്കല്‍

  |

  നടിയായും അവതാരകയായും മലയാളികള്‍ക്കെല്ലാം പ്രിയങ്കരിയാണ് എലീന പടിക്കല്‍. വര്‍ഷങ്ങളായി മിനിസ്‌ക്രീന്‍ രംഗത്തുളള താരം നിരവധി ഷോകളില്‍ ഭാഗമായി പ്രേക്ഷകര്‍ക്ക് മുന്‍പില്‍ എത്തി. ബിഗ് ബോസ് രണ്ടാം സീസണില്‍ പങ്കെടുത്ത സമയത്താണ് എലീനയുടെ പ്രണയത്തെ കുറിച്ച് എല്ലാവരും അറിഞ്ഞത്. തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം വിവാഹത്തിന് ഒരുങ്ങുന്ന കാര്യം എലീന അറിയിച്ചു. നടിയുടെ എന്‍ഗേജ്‌മെന്‌റ് ചിത്രങ്ങളും വീഡിയോസുമെല്ലാം സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം വൈറലായിരുന്നു.

  ഗ്ലാമറസ് ഫോട്ടോഷൂട്ടുമായി അക്ഷര ഗൗഡ, ചിത്രങ്ങള്‍ കാണാം

  ആറ് വര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് കോഴിക്കോട് സ്വദേശി രോഹിത്ത് പി നായരുമായുളള എലീനയുടെ വിവാഹം തീരുമാനിച്ചത്. വിവാഹത്തിനായുളള തയ്യാറെടുപ്പുകളിലാണ് ഞങ്ങളെന്ന് അടുത്തിടെ സോഷ്യല്‍ മീഡിയയിലൂടെ നടി അറിയിച്ചിരുന്നു. രോഹിത്തിനൊപ്പമുളള വിശേഷങ്ങള്‍ ഇന്‍സ്റ്റഗ്രാമിലൂടെ എപ്പോഴും പങ്കുവെക്കാറുണ്ട് എലീന.

  ജനുവരിയില്‍ തിരുവനന്തപുരത്ത് വെച്ചായിരുന്നു എലീനയുടെയും രോഹിത്തിന്‌റെയും വിവാഹ നിശ്ചയം. അതേസമയം വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ വിവാഹ വിശേഷങ്ങള്‍ പങ്കുവെച്ച് എത്തിയിരിക്കുകയാണ് എലീന. ഓഗസ്റ്റ് 30ന് കോഴിക്കോട് വെച്ചാണ് വിവാഹമെന്നാണ് നടി പറയുന്നത്. ഹിന്ദു, ക്രിസ്ത്യന്‍ ആചാര പ്രകാരമാണ് വിവാഹ ചടങ്ങുകള്‍ നടക്കുക.

  എന്നാല്‍ കോവിഡ് സാഹചര്യം പരിഗണിച്ച് വിവാഹ തിയ്യതിയോടടുത്ത ദിവസങ്ങളിലെ ഇക്കാര്യത്തില്‍ തീരുമാനമെടുക്കാനാവൂ എന്നും എലീന പറയുന്നു. 'ഹല്‍ദി, മെഹന്തി, മധുരം വെയ്പ്പൊക്കെ പ്ലാന്‍ ചെയ്തിട്ടുണ്ടെങ്കിലും ഒന്നും ഉറപ്പിക്കാറായിട്ടില്ല. ലോക്ഡൗണ്‍ എങ്ങനെയൊക്കെയാണെന്ന് നോക്കിയിട്ടെ മുന്നോട്ട് പോകാനാകൂ. കോയമ്പത്തൂരാണ് രോഹിത്തിന്‌റെ വീട്ടില്‍ നിന്നുളള പുടവ തയ്യാറാക്കാന്‍ കൊടുത്തിരിക്കുന്നതെന്നും' നടി പറഞ്ഞു.

  'താലികെട്ട് സമയത്തെ എന്റെ സാരി കാഞ്ചീപുരത്താണ് ഒരുക്കുന്നത്. അതില്‍ എന്താകണം പ്രത്യേകതകളെന്ന് ഇനി തീരുമാനിക്കുന്നതേയുളളൂ. സാരിയില്‍ എന്റെ അപ്പയുടെയും അമ്മയുടെയും പേര് വെക്കണമെന്ന് ആഗ്രഹമുണ്ടെന്നും എന്നാല്‍ തീരുമാനമായിട്ടില്ലെന്നും' നടി പറഞ്ഞു. രോഹിത്തിനെ ആദ്യം കാണുന്നത് ബാംഗ്ലൂരില്‍ വെച്ചാണെന്ന് എലീന മുന്‍പ് പറഞ്ഞിട്ടുണ്ട്.

  എലീനയുടെ ഫ്രണ്ടിന്‌റെ ഫ്രണ്ടായിരുന്നു രോഹിത്ത്. ഫ്രണ്ടിനെ കാണാന്‍ വന്നപ്പോള്‍ ഹായ് പറഞ്ഞു തുടങ്ങിയതാണ്. 'ചെന്നൈയിലാണ് രോഹിത്ത് പഠിച്ചിരുന്നത്. അവിടെ നിന്ന് എന്നെ കാണാനായി വീക്കെന്‍ഡില്‍ ബാംഗ്ലുരിലേക്ക് വന്നു. ഇംപ്രസ് ചെയ്യാന്‍ മാക്‌സിമം ശ്രമിച്ചുവെന്നും എന്നാല്‍ 2014 അവസാനമായപ്പോഴാണ് ഞാനും കൂടുതല്‍ അടുത്തതെന്ന്' എലീന പറഞ്ഞു.

  സരോവ്‌സ്‌കി ക്രിസ്റ്റല്‍സും ബീഡ്‌സും പതിച്ച ലഹങ്ക | FilmiBeat Malayalam

  ബിഗ് ബോസിലുളള സമയത്താണ് ഞാനും രോഹിത്തും സ്‌ട്രോങ്ങാണെന്ന് വീട്ടുകാര്‍ മനസിലാക്കിയതെന്നും എലീന പറഞ്ഞിട്ടുണ്ട്. എന്നാല്‍ ആ സമയത്തൊന്നും വിവാഹത്തിന് ഇരുവീട്ടുകാരും സമ്മതം മൂളിയില്ല. എന്നാല്‍ പിന്നീട് രണ്ട് വീട്ടുകാരും സംസാരിച്ച് ഒകെ പറഞ്ഞു. ഡേ വിത്ത് എ സ്റ്റാര്‍, ഡിഫോര്‍ ഡാന്‍സ് പോലുളള ഷോകളിലൂടെയാണ് എലീന പടിക്കല്‍ കൂടുതല്‍ ശ്രദ്ധേയായത്. കൂടാതെ ഭാര്യ എന്ന പരമ്പരയിലും നടി അഭിനയിച്ചു. ബിഗ് ബോസ് രണ്ടാം സീസണില്‍ അവസാനം വരെ നിന്ന മല്‍സരാര്‍ത്ഥികളില്‍ ഒരാളായിരുന്നു എലീന പടിക്കല്‍.

  Read more about: alina padikkal
  English summary
  bigg boss malayalam fame Alina Padikkal about Wedding Saree And Her Marriage Plans
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X