For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  എലീന പടിക്കലിന്‍റെ വിജയരഹസ്യം ഇതാണ്! അമ്മയും അപ്പനും പൊളിയാണ്! ചിത്രം വൈറല്‍!

  |

  മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് പരിചിതയായി മാറിയ താരമാണ് എലീന പടിക്കല്‍. അവതാരകയും അഭിനേത്രിയുമായി മുന്നേറുന്നതിനിടയിലായിരുന്നു താരം ബിഗ് ബോസില്‍ മത്സരിച്ചത്. ഭാര്യയെന്ന പരമ്പരയില്‍ വില്ലത്തിയായ നയനയെ അവതരിപ്പിച്ചത് എലീനയായിരുന്നു. പോസിറ്റീവ് കഥാപാത്രങ്ങളേക്കാളും കൂടുതലും തനിക്ക് ഇഷ്ടം നെഗറ്റീവ് കഥാപാത്രത്തെയാണെന്നായിരുന്നു താരം പറഞ്ഞത്. വില്ലത്തി കഥാപാത്രത്തെ അവതരിപ്പിച്ചതുമായി ബന്ധപ്പെട്ട് വ്യത്യസ്തമായ പ്രതികരണമായിരുന്നു താരത്തിന് ലഭിച്ചത്.

  ചാനല്‍ പരിപാടികളിലും അഭിമുഖങ്ങളിലും സ്ഥിരസാന്നിധ്യം കൂടിയായിരുന്ന എലീനയെക്കുറിച്ച് പ്രേക്ഷകര്‍ കൂടുതലായി മനസ്സിലാക്കിയത് ബിഗ് ബോസ് വീട്ടിലേക്കെത്തിയപ്പോഴായിരുന്നു. ആര്യയ്ക്കും വീണക്കുമൊക്കെ എലീനയെ നേരത്തെ അറിയാമായിരുന്നു. ക്യാമറ സ്‌പേസ് കിട്ടുന്നതിന് വേണ്ടിയാണ് താരം എല്ലാകാര്യത്തിലും ഇടപെടുന്നതെന്ന വിമര്‍ശനങ്ങളും തുടക്കത്തിലുണ്ടായിരുന്നു. ഫുക്രുവിനും എലീനയെക്കുറിച്ച് തെറ്റിദ്ധാരണയുണ്ടായിരുന്നു. എലീന ഫേക്കാണെന്നായിരുന്നു മിക്കവരും പറഞ്ഞത്.

  ഭര്‍ത്താവിന്‍റെ വിയോഗ ശേഷം പേര് പരിഷ്‌ക്കരിച്ച് മേഘ്‌ന രാജ്! ഇനി ഇങ്ങനെ! പ്രിയതമനോടുള്ള സ്‌നേഹമാണ്!

  രജിത്തുമായി എനിക്കൊരു ബന്ധവുമില്ല | FilmiBeat Malayalam

  എല്ലാത്തിലും ഇടപെട്ട് സദാസമയവും ജോളിയായി നടക്കുന്ന എലീനയെ എല്ലാവരും തെറ്റിദ്ധരിക്കുകയായിരുന്നു. എന്നും ഒരേ പോലെയുള്ള സ്വഭാവമാണ് താരത്തിന്റേതെന്നും അവള്‍ പൊതുവെ അങ്ങനെയാണെന്നും സുരേഷ് കൃഷ്ണന്‍ പറഞ്ഞതോടെയായിരുന്നു പലരുടേയും തെറ്റിദ്ധാരണ മാറിയത്. ഇതിന് ശേഷം ആര്യയും എലീനയും ഷാജിയും ഫുക്രുവുമെല്ലാം അടുത്ത സുഹൃത്തുക്കളായി മാറുകയായിരുന്നു.

  Alina padiikal

  തന്റെ പ്രണയത്തെക്കുറിച്ചും വീട്ടില്‍ നിന്നുള്ള എതിര്‍പ്പിനെക്കുറിച്ചുമൊക്കെ താരം തുറന്നുപറഞ്ഞിരുന്നു. മമ്മിയുടെ കൂടെയല്ലാതെ താന്‍ അങ്ങനെ എല്ലാസ്ഥലത്തും പോവാറില്ലെന്നും അതില്‍ നിന്നും മാറിയാണ് ബിഗ് ബോസില്‍ എത്തിയതെന്നും താരം വ്യക്തമാക്കിയിരുന്നു. ഇടയ്ക്ക് മമ്മിയുടെ സ്വരം കേട്ടപ്പോള്‍ താരം വികാരധീനയായിരുന്നു. കണ്ണിന് അസുഖം ബാധിച്ച് മാറിനിന്നതിന് ശേഷവും ശക്തമായ തിരിച്ചുവരവായിരുന്നു എലീന നടത്തിയത്.

  ഫുക്രുവും ആര്യയുമൊക്കെ ഇടയ്ക്ക് എലീനയുടെ വീട്ടിലേക്ക് എത്തിയിരുന്നു. കൂടിക്കാഴ്ചയുടെ ചിത്രങ്ങളെല്ലാം സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. ഇതിന് പിന്നാലെയായാണ് തന്റെ കുടുംബചിത്രം പങ്കുവെച്ച് എലീന എത്തിയത്. പപ്പയും മമ്മിയും പുഞ്ചിരിയോടെ പോസ് ചെയ്തപ്പോള്‍ എലീനയുടെ മുഖത്ത് ഹെല്‍മറ്റുണ്ടായിരുന്നു. സിംപിള്‍ ബട്ട് പവര്‍ഫുള്‍, ഇതാണ് എന്റെ കുടുംബം. അപ്പനും അമ്മയുമെന്നായിരുന്നു താരം കുറിച്ചത്. ഹെല്‍മറ്റ് ഫുക്രുവിന്‌റേതാണോയെന്നായിരുന്നു ചിലര്‍ ചോദിച്ചത്. മറ്റ് ചിലരാവട്ടെ അപ്പനും അമ്മയും പൊളി എന്നായിരുന്നു പറഞ്ഞത്.

  പൃഥ്വിരാജിന്‍റെ വാരിയംകുന്നനില്‍ നിന്നും തിരക്കഥാകൃത്ത് പിന്‍വാങ്ങി! കാരണം വ്യക്തമാക്കി സംവിധായകന്‍!

  English summary
  Bigg Boss Malayalam Fame Alina Padikkal Introduce Her Father & Mother
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X