For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ആദ്യരാത്രി തന്നെ കറങ്ങാൻ പോകും, എന്നിട്ട് കൊഞ്ഞനം കുത്തുന്ന സെൽഫി അമ്മയ്ക്ക് അയച്ച് കൊടുക്കും: എലീന പടിക്കല്‍

  |

  നടിയും അവതാരകയുമായ എലീന പടിക്കല്‍ വിവാഹിതയാവാന്‍ പോവുകയാണ്. ആഗസ്റ്റ് അവസാനത്തോട് കൂടി വിവാഹം ഉണ്ടാവുമെന്ന് താരം തന്നെ അറിയിച്ച് കഴിഞ്ഞു. ബിഗ് ബോസില്‍ പങ്കെടുത്തപ്പോഴാണ് താന്‍ പ്രണയത്തിലാണെന്നും വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്ന ആളെ കുറിച്ചും എലീന വ്യക്തമാക്കിയത്. അത് തന്റെ ഒരു തന്ത്രമായിരുന്നു എന്നാണ് എലീന പറയുന്നത്.

  സ്വിമിങ് പൂളിൻ്റെ സൈഡിൽ നിന്ന് കിടിലൻ ഫോട്ടോഷൂട്ടുമായി നടി അമല പോൾ

  വീട്ടുകാരുടെ സമ്മതം കിട്ടിയതോടെ നിശ്ചയം നടത്തി. ഇനി വിവാഹത്തിലേക്ക് ദിവസങ്ങള്‍ മാത്രമേ അവശേഷിക്കുന്നുള്ളു. വിവാഹശേഷം ചെയ്യാന്‍ പോവുന്ന കാര്യങ്ങള്‍ എന്തൊക്കെ ആണെന്ന് ബിഹൈന്‍ഡ്‌വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലൂടെ എലീന പറയുകയാണ്.

  എത്രയൊക്കെ പറഞ്ഞാലും ബിഗ് ബോസിനെ കുറിച്ച് അറിയാന്‍ ആളുകള്‍ക്ക് ആകാംഷയാണ്. ഒന്നും പ്ലാന്‍ ചെയ്തത് അല്ല. ബിഗ് ബോസിലേക്കുള്ള ആദ്യ കോള്‍ വന്നത് എന്റെ മാതാപിതാക്കള്‍ക്കാണ്. എലീന വരുമെന്ന് അറിയാം. നിങ്ങള്‍ വിടുമോ എന്നായിരുന്നു അവരോട് ചോദിച്ചത്. സീസണ്‍ ഒന്നില്‍ എന്നെ വിളിച്ചിരുന്നു. വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയുണ്ട്. വേണമെങ്കില്‍ വരാമെന്ന് പറഞ്ഞു.

  അന്നേരം എനിക്ക് താല്‍പര്യം ഉണ്ടായിരുന്നു. കാരണം അതിനുള്ളില്‍ ഉള്ളവരെ ഒക്കെ എനിക്ക് അറിയാവുന്നവരാണ്. ആ സമയത്ത് ഞാനൊരു സീരിയല്‍ ചെയ്യുന്നുണ്ട്. രണ്ടാഴ്ച കൊണ്ട് തിരിച്ച് വരാമെന്ന് കരുതിയാണ് ഞാന്‍ സമ്മതം പറഞ്ഞത്. പക്ഷേ അങ്ങനെ പെട്ടെന്ന് വരാന്‍ പറ്റിയേക്കില്ലെന്ന് അവര്‍ പറഞ്ഞു. അതൊരു ക്ലാഷ് വരുമെന്ന് കരുതി വേണ്ടെന്ന് വെച്ചു. അങ്ങനെയാണ് രണ്ടാമത്തെ സീസണിലേക്ക് വിളി വന്നത്. ഞാന്‍ വേണ്ടെന്ന് വിചാരിച്ചെങ്കിലും വീട്ടുകാരും സുഹൃത്തുക്കളുമെല്ലാം നിര്‍ബന്ധിച്ചു.

  രോഹിത്തിനോട് ചോദിച്ചപ്പോള്‍ അവനും അത് സമ്മതിച്ചു. പിന്നെ ഞാന്‍ വിചാരിച്ചു പ്രണയം അതിലൂടെ പറയാമെന്ന്. അങ്ങനെയത് ഫ്‌ളാഷ് ആവുമല്ലോ. അപ്പനും അമ്മയോടും ഒരു പ്രവാശ്യം പറഞ്ഞപ്പോള്‍ നോ പറഞ്ഞു. ബിഗ് ബോസിലൂടെ പറയുമ്പോള്‍ പിന്നെ അവര്‍ക്ക് വേറെ ഓപ്ഷന്‍ ഇല്ലല്ലോ. ഞാനവിടെ ഒരു മുപ്പതോ നാല്‍പതോ തവണ പറഞ്ഞിട്ടുണ്ട്. പക്ഷേ പുറത്ത് വന്നത് ഒന്നോ രണ്ടോ തവണ മാത്രമാണ്.

  കല്യാണം കഴിഞ്ഞുള്ള പ്ലാനുകള്‍ എന്താണെന്ന ചോദ്യത്തിന് ആദ്യ രാത്രി തന്നെ ഞാന്‍ കറങ്ങാന്‍ പോകും. പിന്നെ എല്ലാ ദിവസവും രാത്രി കറങ്ങാന്‍ പോകുമെന്ന് എലീന പറയുന്നു. കൂട്ടുകാരുടെ കൂടെ ആറ് മണിക്ക് ശേഷം ഞാന്‍ വീട്ടില്‍ നിന്ന് അധികം പുറത്തിറങ്ങിയിട്ടില്ല. വൈകുന്നേരം ആറ് മണി വരെ കിടന്ന് ഉറങ്ങുക. എന്നിട്ട് പുറത്തിറങ്ങിയിട്ട് കൊഞ്ഞനം കുത്തുന്ന സെല്‍ഫി അമ്മയ്ക്ക് അയച്ച് കൊടുക്കണമെന്ന് ഞാന്‍ രോഹിത്തിനോട് പറഞ്ഞിട്ടുണ്ട്. കൂട്ടുകാരുടെ കൂടെ എവിടെ എങ്കിലും പോയാലും ആറ് മണിക്കുള്ളില്‍ തിരിച്ചെത്തണം.

  സരോവ്‌സ്‌കി ക്രിസ്റ്റല്‍സും ബീഡ്‌സും പതിച്ച ലഹങ്ക | FilmiBeat Malayalam

  അഞ്ചര ആവുമ്പോഴെക്കും ഞാന്‍ ചുറ്റുവട്ടത്ത് എവിടെ എങ്കിലും എത്തും. എല്ലാ കാര്യങ്ങളും ഓരോന്നായി പറഞ്ഞേണ്ടെ ഇരിക്കണം. എന്ന് കരുതി ഫ്രീഡം ഇല്ലെന്ന് അല്ല. ഒരു പട്ടം പോലെയാണ്. പറത്തി വിടും. പക്ഷേ ഇടയ്ക്ക് പുറകില്‍ നിന്ന് വലിച്ചോണ്ട് ഇരിക്കും. കല്യാണം കഴിഞ്ഞാലും താന്‍ സജീവമായിട്ടുണ്ടാവും. വിരുന്നിനൊക്കെ പോയി ലേശം കൂടി തടിവെച്ച് വണ്ണത്തില്‍ വരുമെന്നും എലീന തമാശയായി പറയുന്നു. വിവാഹത്തിന് എന്നെ ടിപ്പിക്കല്‍ ഹിന്ദു വധുവിനെ പോലെ കാണാം. അത് കഴിഞ്ഞിട്ടായിരിക്കും ക്രിസ്ത്യന്‍ വധു ആവുക. ഒരു വിവാഹമേ ഉണ്ടാവു. മറ്റേ ലുക്കില്‍ റിസപ്ഷനാണ് പ്ലാന്‍ ചെയ്യുന്നതെന്നും എലീന പറയുന്നു.

  Read more about: alina padikkal
  English summary
  Bigg Boss Malayalam Fame Alina Padikkal Opens Up About After Marriage Plans
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X