എലീനയുടെ വിവാഹനിശ്ചയത്തിന്റെ വസ്ത്രം കിട്ടി; കാത്തിരുന്ന വസ്ത്രത്തിന്റെ വീഡിയോ പുറത്ത് വിട്ട് താരം

അവതാരകയായി നിരവധി പരിപാടികളില്‍ വന്നിട്ടുള്ള എലീന പടിക്കലിന്റെ വിവാഹവുമായി ബന്ധപ്പെട്ടുള്ള വാര്‍ത്തകളാണ് ഈ ദിവസങ്ങളില്‍ പ്രചരിക്കുന്നത്. ബിഗ് ബോസില്‍ പങ്കെടുക്കുമ്പോഴായിരുന്നു എലീന തന്റെ പ്രണയത്തെ കുറിച്ച് ആദ്യമായി വെളിപ്പെടുത്തുന്നത്. എന്നാല്‍ വീട്ടുകാര്‍ സമ്മതിച്ചിട്ടില്ലെന്ന കാര്യവും ഷോ യിലൂടെ താരം വെളിപ്പെടുത്തി. ആഴ്ചകള്‍ക്ക് മുന്‍പാണ് പ്രശ്‌നങ്ങളെല്ലാം മാറിയെന്ന് പറഞ്ഞ് എലീന സന്തോഷം പങ്കുവെച്ചത്.

കാമുകനായ രോഹിത്തിനെ പുറംലോകത്തിന് പരിചയപ്പെടുത്തുകയും ചെയ്തു. ഇപ്പോഴിതാ എലീനയുടെ വിവാഹനിശ്ചയം നടത്താനുള്ള തയ്യാറെടുപ്പിലാണ് താരകുടുംബം. ജനുവരി 20 നാണ് നിശ്ചയം. തിരുവനന്തപുരത്ത് വച്ച് നടത്തുന്ന ചടങ്ങുകളില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമെല്ലാമാണ് പങ്കെടുക്കുക. നിശ്ചയത്തിന്റെ വസ്ത്രം കിട്ടിയെന്നുള്ള സന്തോഷമാണ് എലീനയിപ്പോള്‍ പറയുന്നത്.

alina-padikkal

അവസാനം എന്റെ ബ്രൈഡല്‍ വസ്ത്രം ലഭിച്ചു. വളരെയധികം നന്ദിയുണ്ട്. എന്നുമാണ് വസ്ത്രത്തിന്റെ വീഡിയോ പങ്കുവെച്ച് എലീന പറയുന്നത്. കൂടുതല്‍ വിശേഷങ്ങള്‍ എലീന തന്നെ പറഞ്ഞിരുന്നു. നിശ്ചയത്തിന്റെ ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി കൊണ്ടിരിക്കുയാണെന്നാണ് അടുത്തിടെ ഒരു അഭിമുഖത്തില്‍ താരം സൂചിപ്പിച്ചത്.

താനൂസ് ബ്യൂട്ടിക് ആണ് എലീനയ്ക്ക് വേണ്ടി മനോഹരമായ വസ്ത്രം ഡിസൈന്‍ ചെയ്തിരിക്കുന്നത്. എലീനയുടെ സ്റ്റൈലിഷ് നിധിന്‍ സുരേഷും ഡിസൈനര്‍ സമീറ ഷൈജുവും ചേര്‍ന്നാണ് വസ്ത്രം ഒരുക്കിയത്. സത്യത്തില്‍ താന്‍ വസ്ത്രം എന്താണെന്ന് കണ്ടിട്ടില്ല. അതിന്റെ പാറ്റേണും അറിയില്ല. എനിക്ക് ചേരും എന്ന് ഉറപ്പ് പറഞ്ഞ് അവര്‍ ഉണ്ടാക്കുന്നതാണെന്ന് എലീന നേരത്തെ പറഞ്ഞിരുന്നു. ഒടുവില്‍ ആഗ്രഹിച്ചത് പോലെ ഒരെണ്ണം കിട്ടിയതിന്റെ സന്തോഷത്തിലാണ് താരം.

കസിന്‍സും ഫ്രണ്ടസുമൊക്കെ വാട്‌സാപ്പ് ഗ്രൂപ്പിലൂടെ വലിയ ചര്‍ച്ചയൊക്കെ നടത്തുന്നുണ്ട്. ഇപ്പോള്‍ ചര്‍ച്ചകള്‍ മാത്രമേയുള്ളു. ബാക്കി എല്ലാം അവസാന ഘട്ടത്തിലാണ് ശരിയായി വരികയുള്ളു. അങ്ങനെ തിരക്ക് പിടിച്ച് ചെയ്യുന്നതിന്റെ സുഖം വേറെ ഒന്നിനും ഇല്ല. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടത്തുന്നത് കൊണ്ടാണ് നിശ്ചയം തിരുവനന്തപുരത്തേക്ക് മാറ്റിയതെന്നായിരുന്നു എലീന പറഞ്ഞത്. അല്ലെങ്കില്‍ ചടങ്ങുകള്‍ കോട്ടയത്ത് നടത്തിയേനെ. രോഹിത്തിന്റെയും എന്റെയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമേ ചടങ്ങില്‍ പങ്കെടുക്കുകയുള്ളു.

Read more about: alina padikkal
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X