എലീനയുടെയും രോഹിത്തിന്റെയും വിവാഹം ഓഗസ്റ്റില്‍; പ്രണയിനിയെ കുറിച്ച് തുറന്ന് പറഞ്ഞ് രോഹിത് പ്രദീപ്

ഓഗസ്റ്റില്‍ വിവാഹത്തിന് വേണ്ടി ഒരുങ്ങുകയാണ് ബിഗ് ബോസ് താരവും അവതാരകയുമായ എലീന പടിക്കല്‍. ബിഗ് ബോസ് ഷോ യില്‍ പങ്കെടുക്കുമ്പോഴാണ് കാമുകനായ രോഹിത്തിനെ കുറിച്ച് എലീന തുറന്ന് പറഞ്ഞത്. വീട്ടുകാരുടെ ശക്തമായ എതിര്‍പ്പ് ഉണ്ടായിരുന്നതിനാല്‍ വിവാഹം നീണ്ട് പോവുകയായിരുന്നു. ഒടുവില്‍ ജനുവരിയില്‍ ഇരുവരുടെയും വിവാഹനിശ്ചയിച്ചു.

വാലന്റൈന്‍സ് ദിനത്തില്‍ പ്രതിശ്രുത വധു എലീനയെ കുറിച്ച് മനസ് തുറക്കുകയാണ് രോഹിത് പ്രദീപ്. മനോരമ ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തിലായിരുന്നു പ്രണയിച്ച് നടന്ന കാലഘട്ടത്തെ കുറിച്ച് രോഹിത് വെളിപ്പെടുത്തിയത്.

 എലീനയെ കുറിച്ച് പറഞ്ഞ് രോഹിത്

2014 ലാണ് എലീനയെ ഞാന്‍ പരിചയപ്പെടുന്നത്. അന്ന് ഞാന്‍ ഡ്രിഗ്രി രണ്ടാം വര്‍ഷമാണ്. ചെന്നൈയിലാണ് പഠിക്കുന്നത്. എന്റെ കസിനും ഏതാനും സുഹൃത്തുക്കളും ബാംഗ്ലൂര്‍ ക്രൈസ്റ്റിലാണ് പഠിച്ചിരുന്നത്. അവരെ കാണാനായി പോയപ്പോള്‍ യാദൃശ്ചികമായിട്ടാണ് സുഹൃത്തിന്റെ സുഹൃത്തായ എലീനയെ കാണുന്നതും പരിചയപ്പെടുന്നതും. ഫുള്‍ടൈം ഹാപ്പിയാണ് എലീന. ഒരു പാവം കുട്ടി. അവളുടെ സാന്നിധ്യം നല്ലൊരു വൈബ് ആണ് തരിക.

  എലീനയെ കുറിച്ച് പറഞ്ഞ് രോഹിത്

കുറേ സംസാരിക്കുന്ന ആളാണ് എലീനയെങ്കില്‍ ഞാന്‍ നന്നായി കേട്ടിരിക്കുന്ന ആളാണ്. അങ്ങനെ എലീനയുടെ സ്വഭാവത്തിന്റെ നേരെ ഓപ്പോസിറ്റാണ് എന്റേത്. അങ്ങനെയുള്ളവര്‍ നന്നായി യോജിച്ച് പോകുമല്ലോ. എനിക്ക് പറ്റിയ ആളാണെന്ന് തോന്നിയപ്പോള്‍ പ്രണയം പറഞ്ഞു. പക്ഷേ അവള് സമ്മതിച്ചില്ല. ആ ശ്രമം തുടര്‍ന്ന് പോയപ്പോഴാണ് ഒടുവില്‍ യെസ് എന്ന മറുപടി കിട്ടിയത്.

 എലീനയെ കുറിച്ച് പറഞ്ഞ് രോഹിത്

പ്രണയം തുടങ്ങിയ സമയത്ത് ഒരു വാലന്റൈന്‍സ് ഡേ യ്ക്ക് ഷോപീസ് സമ്മാനമായി കൊടുത്തിരുന്നു. ജന്മദിനത്തിനോ മറ്റ് അവസരങ്ങളില്‍ കാണുമ്പോഴോ ഒക്കെയാണ് സാധാരണ സമ്മാനങ്ങള്‍ കൊടുക്കാറുള്ളത്. വാലന്റൈന്‍സ് ഡേ യ്ക്ക് കാണുന്നത് കുറവായത് കൊണ്ട് സമ്മാന കൈമാറ്റം കുറവാണ്. എന്തായാലും ഓഗസ്റ്റില്‍ കല്യാണമാണ്. അത് കഴിഞ്ഞ് വരുന്ന വാലന്റൈന്‍സ് ഡേ കള്‍ ഗംഭീരമായി ആഘോഷിക്കാനാണ് പ്ലാന്‍.

 എലീനയെ കുറിച്ച് പറഞ്ഞ് രോഹിത്

വീട്ടില്‍ എതിര്‍പ്പ് ശക്തമായി ഉണ്ടായിരുന്നു. ഈ ലോക്ഡൗണ്‍ ആയപ്പോള്‍ വീട്ടുകാരെ പറഞ്ഞ് സമ്മതിപ്പിക്കാന്‍ സഹായകരമായി. ആ സമയത്ത് ഞാന്‍ വീട്ടില്‍ തന്നെ ഉണ്ടായിരുന്നു. ആദ്യം എന്റെ അമ്മയെ ആണ് സമ്മതിപ്പിച്ചത്. അമ്മ വഴി അച്ഛനെയും. അങ്ങനെയാണ് കാര്യങ്ങള്‍ മുന്നോട്ട് പോയത്. എലീനയുടെ വീട്ടിലും പതിയെ ആ സമയത്ത് എതിര്‍പ്പ് കുറഞ്ഞ് വന്നു. അങ്ങനെ എല്ലാം സെറ്റ് ആയി. വിവാഹനിശ്ചയം ഭംഗിയായി നടന്നു. ഓഗസ്റ്റിന് മുപ്പതിനാണ് വിവാഹം തീരുമാനിച്ചിരിക്കുന്നതെന്നും രോഹിത് പറയുന്നു.

Read more about: alina padikkal
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X