ഇതൊക്കെ സംഭവിച്ചെന്ന് വിശ്വസിക്കാന്‍ പറ്റുന്നില്ല; പ്രതിശ്രുത വരനെ ചുംബിക്കാനൊരുങ്ങുന്ന ചിത്രവുമായി എലീന

ഈ ദിവസങ്ങളില്‍ ഏറ്റവുമധികം ചര്‍ച്ചയാക്കപ്പെട്ട വിവാഹ വാര്‍ത്തയായിരുന്നു അവതാരകയും നടിയുമായ എലീന പടിക്കലിന്റേത്. കോളേജില്‍ പഠിക്കുന്ന കാലത്ത് ആരംഭിച്ച പ്രണയമായിരുന്നു ഈ ദിവസങ്ങളില്‍ സഫലമായത്. വീട്ടുകാരുടെ കടുത്ത എതിര്‍പ്പ് ഉണ്ടായിരുന്നെങ്കിലും പ്രണയത്തില്‍ നിന്നും പിന്മാറാതെ അവരുടെ സമ്മതത്തിന് വേണ്ടി കാത്തിരിക്കുകയായിരുന്നു എലീനയും കാമുകന്‍ രോഹിത്തും.

ബിഗ് ബോസില്‍ പങ്കെടുത്ത സമയത്താണ് രോഹിത്തുമായിട്ടുള്ള പ്രണയത്തെ കുറിച്ച് എലീന തുറന്ന് പറയുന്നത്. അന്ന് മുതല്‍ രോഹിത്തിനെ പരിചയപ്പെടുത്തണമമെന്ന ആവശ്യവുമായി ആരാധകര്‍ ഉന്നയിക്കാറുണ്ട്. ഒടുവില്‍ പ്രതിശ്രുത വരനെ എലീന പരിചയപ്പെടുത്തി. വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ വീട്ടുകാര്‍ വിവാഹത്തിന് സമ്മതം മൂളിയെന്ന് പറഞ്ഞാണ് നടി എത്തിയത്.

 rohit-alina-engemnt

അങ്ങനെ ജനുവരി 20 ന് തിരുവനന്തപുരത്ത് വച്ച് എലീനയും രോഹിത്തും തമ്മിലുള്ള വിവാഹനിശ്ചയം നടന്നു. വളരെ അടുത്ത സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും സാന്നിധ്യത്തിലായിരുന്നു നിശ്ചയത്തിന്റെ ചടങ്ങുകള്‍ നടന്നത്. ഇപ്പോഴിതാ രോഹിത്തിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് കൊണ്ട് ഇതൊന്നും തനിക്ക് വിശ്വസിക്കാന്‍ കഴിയുന്നില്ലെന്ന് പറയുകയാണ് എലീന.

അവിശ്വസീയമായ മാറ്റമാണ്, വിസ്മയ മോഹൻലാലിൻ്റെ അപൂർവ്വ മേക്കോവർ, താരപുത്രിയുടെ പഴയ ചിത്രങ്ങൾ വീണ്ടും വൈറലാവുന്നു

ഇത് സംഭവിച്ചുവെന്ന് ഒരിക്കലും വിശ്വസിക്കാന്‍ പറ്റുന്നില്ല. ഞങ്ങളുടെ പോസ് എങ്ങനെ മാറിയെന്ന് നോക്കൂ.. എന്നാണ് ചിത്രത്തിന് എലീന നല്‍കിയ ക്യാപ്ഷന്‍. നിശ്ചയത്തിന് ശേഷമുള്ള ഫോട്ടോഷൂട്ടിനിടെ രോഹിത്തിനെ ചുംബിക്കാനായി ശ്രമിക്കുന്ന തരത്തിലുള്ള ചിത്രമാണ് ഇന്‍സ്റ്റാഗ്രാമിലൂടെ നടി പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇത് മാത്രമല്ല വിവാഹനിശ്ചയത്തിനിടയില്‍ നിന്നുള്ള ഒരുപാട് ഫോട്ടോസ് നടി പുറത്ത് വിട്ടിരുന്നു. എന്നും ഇതുപോലെ സന്തുഷ്ടരായി കഴിയാന്‍ സാധിക്കട്ടേ എന്നാണ് ആരാധകര്‍ക്ക് പറയാനുള്ളത്.

Read more about: alina padikkal
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X