For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഞാന്‍ മോശമായ രീതിയിലല്ല ചിത്രങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്; സ്റ്റൈലിഷ് ഫോട്ടോഷൂട്ടിനെ കുറിച്ച് അമൃത

  |

  സംഗീത റിയാലിറ്റി ഷോ യിലൂടെയാണ് ഗായിക അമൃത സുരേഷ് കരിയര്‍ ആരംഭിക്കുന്നത്. നടന്‍ ബാലയുമായി വിവാഹിതയായ അമൃത പിന്നീട് വേര്‍പിരിഞ്ഞ് മകള്‍ക്കൊപ്പം താമസിക്കുകയായിരുന്നു. ഇക്കഴിഞ്ഞ മലയാളം ബിഗ് ബോസ് രണ്ടാം സീസണില്‍ അമൃതയും സഹോദരി അഭിരാമിയും പങ്കെടുത്തിരുന്നു. ബിഗ് ബോസിലെ ശക്തരായ മത്സരാര്‍ഥികളായിരുന്നു ഇരുവരും.

  ബിഗ് ബോസിന് ശേഷം കിടിലന്‍ ഫോട്ടോഷൂട്ടുകളിലൂടെ ശ്രദ്ധ നേടിയിരിക്കുകയാണ് അമൃത. സ്‌റ്റൈലിഷ് ലുക്കിലുള്ള ചിത്രങ്ങള്‍ക്ക് വ്യാപകമായി വിമര്‍ശനങ്ങളും നേരിടേണ്ടി വന്നിരുന്നു. എന്നാല്‍ അതില്‍ വിമര്‍ശിക്കാന്‍ ഒന്നുമില്ലെന്നും അത്രയും കംഫര്‍ട്ടബിള്‍ ആയി ചെയ്തതാണ് അതെന്നും മനോരമ ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തില്‍ അമൃത സുരേഷ് പറയുന്നു.

  കൊച്ചി കടവന്ത്രയിലെ ഒലിവ് ഡൗണ്‍ടൗണില്‍ വച്ചായിരുന്നു ഫോട്ടോഷൂട്ട്. വികാസ് വികെഎസ് ആണ് മേക്കപ് ചെയ്തത്. യഥാര്‍ഥത്തില്‍ ഈ ഫോട്ടോഷൂട്ടിന് വേണ്ടി ഏറ്റവും കൂടുതല്‍ എഫേര്‍ട്ട് എടുത്തത് വികാസ് തന്നെയാണ്. നിധിന്‍ സജീവ് ആണ് ചിത്രങ്ങളെടുത്തിരിക്കുന്നത്. ഹെയര്‍ സ്റ്റൈലിസ്റ്റ് സുധി. സ്റ്റൈലിങ് ചെയ്തത് ദേവരാഗ്. മാക്‌സോ ക്രിയേറ്റീവ് ആണ് പ്രൊഡക്ഷന്‍. ജീവിതത്തിലാദ്യമായാണ് ഞാന്‍ ഇത്തരത്തിലൊരു ബ്യൂട്ടി ഫോട്ടോഷൂട്ട് ചെയ്യുന്നത്. വളരെ വ്യത്യസ്തമായ അനുഭവമായിരുന്നു.

  മോഡലിങ്ങിനോട് എനിക്കൊരു ഇഷ്ടമുണ്ട്. ഇതുവരെ അങ്ങനൊരു പരീക്ഷണം നടത്തുന്നതിനെ കുറിച്ച് ചിന്തിച്ചിട്ടില്ലായിരുന്നു. ഇപ്പോള്‍ എന്തോ അത്തരത്തിലൊരു ഇഷ്ടമൊക്കെ തോന്നി തുടങ്ങി. അഭിനയത്തോടും ഒരു ഇഷ്ടമുണ്ട്. ചെയ്തു നോക്കിയാല്‍ എങ്ങനെയുണ്ടാകും, ഏതായാലും ഒന്ന് ശ്രമിച്ച് നോക്കാം എന്ന കാഴ്ചപ്പാടിലാണ് ഇത്തരത്തില്‍ പുതിയ കാല്‍വയ്പ്പുകള്‍ നടത്തുന്നത്. മോഡലിങ്ങില്‍ എനിക്ക് മുന്‍പ് യാതൊരു ആത്മവിശ്വാസവും ഇല്ലായിരുന്നു. പക്ഷേ ഇപ്പോള്‍ ചിന്തകള്‍ മാറി.

  അതുപക്ഷേ ഒറ്റ ദിവസം കൊണ്ടുണ്ടായ മാറ്റമല്ല. ജീവിതത്തിലേക്ക് കുറേ അനുഭവങ്ങളാണ് ഇത്തരമൊരു ചിന്തയിലേക്ക് എത്തിച്ചത്. കുറച്ച് നാളുകള് കഴിയുമ്പോള്‍ ഇത് ഇനിയും മെച്ചപ്പെടും എന്നാണ് ഞാന്‍ വിചാരിക്കുന്നത്. എല്ലാവര്‍ക്കും അവരവരുടേതായ സ്വാതന്ത്ര്യം ഉണ്ടല്ലോ. ഒരാളെ ഏത് രീതിയിലാണോ കണ്ടത്, അയാള്‍ എപ്പോഴും അങ്ങനെ തന്നെയിരിക്കണമെന്നാണ് ചിലരുടെ കാഴ്ചപാടുകള്‍. അയാളുടെ നോട്ടത്തിലോ സംസാരത്തിലോ പ്രവൃത്തിയിലോ മാറ്റമുണ്ടായാല്‍ അവരെ കുറിച്ച് വളരെ മോശമാണ് പലരും ചിന്തിക്കുക.

  എന്തിനാണ് ഒരാളുടെ പുറമേയുള്ള രീതികള്‍ വച്ച് അയാളെ കുറിച്ച് വിലയിരുത്തുന്നത്. ഇതൊക്കെ ആലോചിച്ചപ്പോള്‍ ഞാന്‍ തീരുമാനിച്ചു. ഇത്തരത്തിലൊരു പരീക്ഷണം നടത്തണമെന്ന്. ഞാന്‍ മോശമായ രീതിയിലല്ല ചിത്രങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്. ഞാന്‍ വളരെ കംഫര്‍ട്ടായിരുന്നു. ഫോട്ടോഗ്രാഫറും മേക്കപ്പ്മാനും ഒക്കെ വലിയ രീതിയില്‍ പിന്തുണയും പ്രചോദനവും നല്‍കി. ഞാന്‍ ഒരു പ്രൊഫഷണല്‍ മോഡല്‍ ഒന്നുമല്ലല്ലോ. അതുകൊണ്ട് തന്നെ അധികം ഫോട്ടോ പോസുകളൊന്നും എനിക്കറിയില്ലായിരന്നു. കൂടെ ഉണ്ടായിരുന്നവര്‍ നല്ല രീതിയില്‍ സപ്പോര്‍ട്ട് ചെയ്തു. എന്തായാലും വളരെ മികച്ച ഒരു അനുഭവമായിരുന്നു.

  bigg boss fame rajit and team's reunion | FilmiBeat Malayalam

  റിയാലിറ്റി ഷോ കഴിഞ്ഞ സമയത്ത് തമിഴില്‍ നിന്നൊക്കെ ഏതാനും ഓഫറുകള്‍ വന്നിട്ടുണ്ടായിരുന്നു. പക്ഷേ അന്നൊന്നും അതിന്റെ മൂല്യം ഞാന്‍ തിരിച്ചറിഞ്ഞിരുന്നില്ല. മാത്രവുമല്ല, അതിനുള്ള ആത്മവിശ്വാസവും എനിക്കില്ലായിരുന്നു. ഇപ്പോള്‍ പക്ഷേ ആ അവസരം നഷ്ടപ്പെടുത്തി കളഞ്ഞല്ലോ എന്ന ദുഃഖവും തോന്നുന്നുണ്ട്. ആകെ ഒരു ജീവിതമല്ലേയുള്ളു. അതില്‍ ചെയ്യാവുന്നതിന്റെ പരമാവധി ചെയ്യുക. അപ്പോള്‍ തീര്‍ച്ചയായും ഞാന്‍ പുത്തന്‍ പരീക്ഷണങ്ങള്‍ തുടരുക തന്നെ ചെയ്യും. സിനിമയിലേക്ക് എന്നെ വിളിച്ചാല്‍, നല്ല അവസരം ലഭിച്ചാല്‍ ഒരിക്കലും ഞാനത് വേണ്ടെന്ന് വെക്കില്ല.

  English summary
  Bigg Boss Malayalam Fame Amrutha Suresh About Her Bold Photoshoot
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X