Just In
- 49 min ago
സൂര്യയുടെ സുരറൈ പോട്രു ഓസ്കറില് മല്‍സരിക്കും, സന്തോഷം പങ്കുവെച്ച് അണിയറ പ്രവര്‍ത്തകര്‍
- 1 hr ago
അധികം സന്തോഷിച്ചാല് പിന്നാലെ ഒരു വലിയ ദുഃഖമുണ്ടാവും; പത്മഭൂഷന്‍ ലഭിച്ചതിനെ കുറിച്ച് പറഞ്ഞ് കെഎസ് ചിത്ര
- 2 hrs ago
വിജയുടെ മാസ്റ്റര്‍ ആമസോണ്‍ പ്രൈമിലേക്ക്, ജനുവരി 29ന് റിലീസ്
- 3 hrs ago
രണ്ടാമതും വിവാഹിതനാവാന്‍ തയ്യാറാണ്; നല്ല ആലോചനകളുണ്ടെന്ന് ബാല! വൈകിയെങ്കിലും മികച്ച തീരുമാനമെന്ന് ആരാധകർ
Don't Miss!
- Finance
ബൈറ്റ്ഡാൻസ് ഇന്ത്യയിൽ കൂട്ട പിരിച്ചുവിടൽ
- Sports
ക്രിക്കറ്റില്‍ ശ്രദ്ധിക്കാനായി സാമൂഹ്യ മാധ്യമങ്ങളില്‍ നിന്ന് അകലം പാലിച്ചു: റിഷഭ് പന്ത്
- News
നിയമസഭ തിരഞ്ഞെടുപ്പ്; ശബരിമല വിഷയം വീണ്ടും പൊടിതട്ടിയെടുക്കാൻ ബിജെപി; ഒപ്പം കോൺഗ്രസും
- Automobiles
ഇന്ത്യന്‍ വിപണിയില്‍ നിറസാന്നിധ്യമായി കിയ; നാളിതുവരെ വിറ്റത് 2 ലക്ഷം വാഹനങ്ങള്‍
- Travel
ഹോട്ടല്‍ ബുക്ക് ചെയ്യുന്നതിലെ സ്ഥിരം അബദ്ധങ്ങള്‍!! ഒന്നു ശ്രദ്ധിച്ചാല്‍ ഒഴിവാക്കാം
- Lifestyle
വരണ്ടചര്‍മ്മം ഞൊടിയിടയില്‍ നീക്കും ഈ മാസ്ക്
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
'അമൃത ഇത്ര തരം താഴരുത്', പുതിയ വീഡിയോയ്ക്ക് പിന്നാലെ വിമര്‍ശനങ്ങളുമായി സോഷ്യല്‍ മീഡിയ
ബിഗ് ബോസ് മലയാളം രണ്ടാം സീസണിലൂടെ അടുത്തിടെ വാര്‍ത്തകളില്‍ നിറഞ്ഞ ഗായികയാണ് അമൃതാ സുരേഷ്. ബിഗ് ബോസില്‍ അനിയത്തി അഭിരാമി സുരേഷിനൊപ്പമാണ് അമൃത പങ്കെടുത്തത്. ബിഗ് ബോസിന് മുന്‍പ് ഐഡിയ സ്റ്റാര്‍ സിംഗര്‍ എന്ന സംഗീത റിയാലിറ്റി ഷോയിലൂടെയാണ് ഗായിക എല്ലാവര്ക്കും സുപരിചിതയായത്. പിന്നാലെ പിന്നണി ഗായികയായും അരങ്ങേറ്റം കുറിച്ചു അമൃതാ സുരേഷ്. നടന് ബാലയുമായുളള വിവാഹ മോചനത്തിന് ശേഷമാണ് അമൃത സോഷ്യല്‍ മീഡിയയില്‍ കൂടുതല്‍ ആക്ടീവായത്. ഗായികയുടെതായി വരാറുളള പോസ്റ്റുകളെല്ലാം ആരാധകര്‍ ഏറ്റെടുക്കാറുണ്ട്.
അമൃതാ സുരേഷിന്റെതായി മുന്‍പ് ഇറങ്ങിയ ഫോട്ടോഷൂട്ട് ചിത്രങ്ങളെല്ലാം സമൂഹ മാധ്യമങ്ങളില്‍ ട്രെന്‍ഡിംഗായിരുന്നു. അടുത്തിടെ തന്റെ ബോള്‍ഡ് ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പങ്കുവെച്ചും ഗായിക എത്തി. സൂഫിയും സുജാതയും എന്ന ചിത്രത്തിലെ പാട്ടിലൂടെയാണ് ഈ വര്‍ഷമാദ്യം പിന്നണി ഗായികയായും അമൃത തിളങ്ങിയത്. യൂടൂബ് ചാനലിലൂടെയും തന്റെ പുതിയ വിശേഷങ്ങള്‍ പങ്കുവെച്ച് ഗായിക എത്താറുണ്ട്.
അതേസമയം കഴിഞ്ഞ ദിവസം അമൃത പങ്കുവെച്ച ഒരു വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി മാറിയിരുന്നു. ഗായകനും വോക്കലിസ്റ്റുമായ സാംസണ് സില്‍വക്ക് ഒപ്പമുളള ഒരു വീഡിയോ ആണ് ബിഗ് ബോസ് താരം പോസ്റ്റ് ചെയ്തത്. ഞങ്ങടെ സംസണ് എന്നായിരുന്നു വീഡിയോയ്ക്ക് ക്യാപ്ഷനായി ഗായിക കുറിച്ചത്. പിന്നാലെ കമന്റുകളുമായി നിരവധി പേരാണ് നടിയുടെ പോസ്റ്റിന് താഴെ എത്തിയത്.
പൃഥ്വിരാജിന്റെ നായികയുടെ ഗ്ലാമറസ് ചിത്രങ്ങള്‍ വൈറല്‍
അമൃത ഇത്ര തരം താഴരുത്, ഒരു കോലം കണ്ടോ, ബാല രക്ഷപ്പെട്ടു എന്നൊക്കെയാണ് വിമര്‍ശകരുടെ കമന്റുകള്‍. അതേസമയം ഗായികയുടെ ഭാഗത്തുനിന്ന് ഇതിന് പ്രതികരണമൊന്നും ഉണ്ടായിട്ടില്ല. മുന്‍പ് സോഷ്യല്‍ മീഡിയയില്‍ പലതവണ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്ന ഗായികയാണ് അമൃതാ സുരേഷ്. വിവാഹ മോചനത്തിന് ശേഷമാണ് നടിക്കെതിരെ ഇത്തരം കമന്റുകള്‍ വന്നത്.