For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ബിഗ് ബോസിലെ 96 ദിവസങ്ങള്‍ കുറെ കാര്യങ്ങള്‍ പഠിപ്പിച്ചു, അനുഭവം പറഞ്ഞ് അനൂപ് കൃഷ്ണന്‍

  |

  ബിഗ് ബോസ് മൂന്നാം സീസണിലെ മികച്ച ഗെയിമറായി തിരഞ്ഞെടുക്കപ്പെട്ട താരമാണ് അനൂപ് കൃഷ്ണന്‍. തുടക്കം മുതല്‍ അവസാനം വരെ ശ്രദ്ധേയ പ്രകടനമാണ് അനൂപ് ഷോയില്‍ കാഴ്ചവെച്ചത്. പ്രേക്ഷകരുടെ വലിയ പിന്തുണയും ഇത്തവണ നടന് ലഭിച്ചിരുന്നു. അഞ്ചാം സ്ഥാനം നേടി ടോപ്പ് ഫൈവില്‍ എത്താന്‍ അനൂപ് കൃഷ്ണന് സാധിച്ചു. ബിഗ് ബോസിന് മുന്‍പ് തന്നെ കുടുംബ പ്രേക്ഷകരുടെ പ്രിയങ്കരനാണ് അനൂപ്. ജനപ്രിയ പരമ്പരയായ സീതാകല്യാണത്തിലൂടെ എല്ലാവരുടെയും ഇഷ്ടതാരമായി നടന്‍ മാറി. അതേസമയം ബിഗ് ബോസില്‍ നിന്ന് ലഭിച്ച അനുഭവങ്ങളും പാഠങ്ങളും കേരളീയം ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പങ്കുവെച്ചിരിക്കുകയാണ് അനൂപ്.

  anoop-krishnan

  ബിഗ് ബോസ് വലിയൊരു അവസരമായിരുന്നു എന്ന് നടന്‍ പറയുന്നു. പല ഭാഷകളിലെയും മുന്‍സീസണുകള്‍ കണ്ടിട്ടുണ്ട്. ഇന്ത്യയിലെ എറ്റവും വലിയ റിയാലിറ്റി ഷോയുടെ മലയാളം പതിപ്പില്‍ ഭാഗമാകാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. ഫെെനല്‍ ഫൈവ് വരെ എത്താന്‍ പറ്റി. ഗെയിമര്‍ ഓഫ് ദി സീസണ്‍ എന്ന പുരസ്കാരം കിട്ടി. വലിയ വലിയ ഭാഗ്യങ്ങളായിട്ടാണ് ബിഗ് ബോസിലെ നിമിഷങ്ങളെ കാണുന്നത്. ബിഗ് ബോസിലെ ഓരോ ദിവസവും ഓരോ അനുഭവങ്ങളായിരുന്നു എന്നും അനൂപ് പറഞ്ഞു. 96 ദിവസങ്ങളില്‍ ഒരോ ദിവസവം വ്യത്യസ്തമായ ഇമോഷന്‍സും അനുഭവങ്ങളും ആയിരുന്നു.

  സാരി ലുക്കില്‍ തിളങ്ങി സാക്ഷി അഗര്‍വാള്‍, ഫോട്ടോസ് കാണാം

  എന്‌റെ കരിയറിന് വേണ്ടിയിട്ടാണ് ഞാന്‍ ഇതുവരെ ഓരോ കാര്യങ്ങളും ചെയ്തിട്ടുളളത്. കരിയറിന് എന്ത് നല്ലത് ചെയ്യണമെന്നുളളത് ആണ് ഞാന്‍ ഓരോ കാര്യങ്ങള്‍ ചെയ്യുമ്പോഴും നോക്കുക. കാരണം എനിക്ക് എന്റെ കരിയറാണ് എറ്റവും വലുത്. അത് കഴിഞ്ഞിട്ടെ ബാക്കി എന്തും ഉളളൂ. ബിഗ് ബോസിലെ 96 ദിവസങ്ങള്‍ എന്‌റെ കരിയറിലെ മറ്റൊരു സ്‌റ്റെപ്പ് ആയിരുന്നു. ഇനിയും ഇതിനേക്കാളും വലിയ സ്‌റ്റെപ്പുകള്‍ എന്‌റെ കരിയറില്‍ കിട്ടുമെന്ന ഒരു ശുഭാപ്തി വിശ്വാസമുണ്ട്. ഷോയിലെ 96 ദിവസങ്ങള്‍ കുറെ കാര്യങ്ങള്‍ എന്നെ പഠിപ്പിച്ചു. ഇങ്ങനെയുളള സാഹചര്യങ്ങളിലൂടെ ചിലപ്പോ നമ്മള്‍ കടന്നുപോവേണ്ടി വരുമെന്ന് കാണിച്ചുതന്നു. സാഹചര്യങ്ങള്‍ക്ക് അനുസരിച്ച്‌ എങ്ങനെയൊക്കെ പെരുമാറണം എന്നുളളത് പഠിച്ചു.

  ബാബു ആന്റണിക്ക് എന്നെ ഇടിക്കണമെന്ന് വാശിയായി, പ്രാങ്ക് ചെയ്തപ്പോള്‍ സംഭവിച്ചത് പറഞ്ഞ് ഫിറോസ് ഖാന്‍

  ഇപ്പോ ഒരു സ്ഥലത്ത് ഞാന്‍ ഇരിക്കുന്നുണ്ടെങ്കില്‍ അവിടെ എന്റെ മാക്‌സിമം കൊടുക്കണം എന്ന് ആഗ്രഹിക്കുന്ന ആളാണ് താനെന്നും അനൂപ് പറഞ്ഞു. അങ്ങനെ മാക്‌സിമം കൊടുക്കുമ്പോള്‍ അതിന്‌റെ മാക്സിമം എനിക്ക് തിരിച്ചുകിട്ടും എന്ന് വിശ്വസിക്കുന്നു. ആ ഒരു കോണ്‍ഫിഡന്‍സ് എപ്പോഴും വേണം. ഞാന്‍ തന്നെ വിന്നറാകും എന്ന് മനസില്‍ വെച്ചാണ് അവിടെ ഓരോ കാര്യങ്ങളും ചെയ്തത്. ബിഗ് ബോസില്‍ സംഭവിച്ചതെല്ലാം ശരിക്കും യഥാര്‍ത്ഥത്തില്‍ സംഭവിച്ചതാണ്.

  അവിടെ ഇമേജ് നോക്കി കളിക്കാനൊന്നും കഴിയില്ല. ഷോയില്‍ സംഭവിച്ചത് പിന്നെ പുറത്തുവന്ന് എന്ത് ന്യായീകരണം പറഞ്ഞിട്ടും കാര്യമില്ല. എന്താണോ അവിടെ സംഭവിച്ചത്, എന്താണോ അവിടെ കണ്ടത് അത് റിയലാണ്. ബിഗ് ബോസിനുളളിലേക്ക് പ്രവേശിക്കുമ്പോള്‍ എല്ലാ കാര്യങ്ങളിലും തന്‌റെ നൂറ് ശതമാനം കൊടുക്കണം എന്ന് മനസില്‍ തീരുമാനിച്ചാണ് പോയതെന്നും അനൂപ് കൃഷ്ണന്‍ പറഞ്ഞു. അതേസമയം ഓണവില്ല് പരിപാടിയെ കുറിച്ചും അഭിമുഖത്തില്‍ അനൂപ് മനസുതുറന്നു. തിരുവോണത്തിന് സംപ്രേക്ഷണം ചെയ്യുന്ന പരിപാടിയില്‍ ഋതു മന്ത്രയ്ക്കൊപ്പം ഡാന്‍സുമായി താനും എത്തുമെന്നാണ് അനൂപ് അറിയിച്ചത്.

  ബഷീർ ബഷിയുടെ ഭാര്യമാർ തമ്മിൽ വഴക്കിടാറുണ്ടോ. രണ്ടാം ഭാര്യയുടെ മറുപടി

  മമ്മൂക്ക എന്ത് അനായാസമായാണ് ചെയ്തത്, അദ്ദേഹത്തിന്‌റെ കാലില്‍ തൊട്ട് തൊഴണം, മെഗാസ്റ്റാറിനെ കുറിച്ച് നന്ദു

  Read more about: bigg boss
  English summary
  bigg boss malayalam fame anoop krishnan shares his bb experience and new lessons got from show
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X