സീരിയല്‍ നടി അര്‍ച്ചന സുശീലന്‍ രണ്ടാമതും വിവാഹിതയായി; പ്രവീണുമായി താന്‍ വിവാഹം കഴിച്ചെന്ന് വെളിപ്പെടുത്തി നടി
വില്ലത്തി വേഷങ്ങളിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടി അര്‍ച്ചന സുശീലന്‍ വിവാഹിതയായി. കഴിഞ്ഞ കുറേ നാളുകളായി നടി രണ്ടാമതും വിവാഹിതയാവുന്നു എന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ പ്രചരിക്കുകയായിരുന്നു. ആണ്‍സുഹൃത്തിനൊപ്പമുള്ള അര്‍ച്ചനയുടെ ചിത്രങ്ങള്‍ വൈറലായിരുന്നു. ഡിസംബര്‍ ഏഴിന് നടി വിവാഹിതയാവുകയാണെന്ന് സൂചിപ്പിച്ച് കൊണ്ട് ബിഗ് ബോസ് താരം ദിയ സന പങ്കുവെച്ച കുറിപ്പ് ശ്രദ്ധേയമായതോടെ അര്‍ച്ചനയുടെ വിവാഹക്കാര്യം വീണ്ടും ചര്‍ച്ചയായി.
ഒടുവില്‍ ആരാധകരും സഹപ്രവര്‍ത്തകരുമൊക്കെ കാത്തിരുന്നത് പോലെ ആ സന്തോഷ വാര്‍ത്ത അറിയിച്ച് അര്‍ച്ചന തന്നെ രംഗത്ത് വന്നിരിക്കുകയാണ്. ഇന്‍സ്റ്റാഗ്രാം പേജിലൂടെ വിവാഹാഘോഷങ്ങള്‍ക്കിടയില്‍ നിന്നുള്ള ചിത്രങ്ങളും വീഡിയോസുമൊക്കെയാണ് നടി പങ്കുവെച്ചത്. ഒപ്പം വിവാഹിതയായതിനെ കുറിച്ചും നടി പറയുന്നു. ഇതിന് താഴെ മുന്‍നാത്തൂനായ ആര്യ അടക്കം നിരവധി പേരാണ് താരദമ്പതിമാര്‍ക്ക് ആശംസ അറിയിച്ചത്.

പ്രവീണ്‍ നായരെ ഞാന്‍ വിവാഹം കഴിച്ചു. നിന്നെ പോലൊരാളെ ജീവിതത്തിലേക്ക് ലഭിച്ച ഞാന്‍ ഭാഗ്യവതിയാണ്. എനിക്ക് സന്തോഷവും സ്‌നേഹവും നേടി തരുന്നതിന് നിന്നോട് നന്ദി പറയുകയാണ്. വിവാഹത്തിന് വേണ്ടിയുള്ള എന്റെ ലെഹംഗ രൂപകല്‍പന ചെയ്ത് തന്നതിന് അനു നോബിയ്ക്ക് പ്രത്യേക നന്ദി അറിയിക്കുന്നു. എന്നുമാണ് അര്‍ച്ചന പറയുന്നത്. വിവാഹ വേഷത്തില്‍ പ്രവീണിനൊപ്പം ഇരിക്കുന്ന ഫോട്ടോയായിരുന്നു നടി പങ്കുവെച്ചത്. പിന്നാലെ വധുവരന്മാരെ എടുത്തുയര്‍ത്തി പരസ്പരം ഹാരം അണിയിക്കുന്ന വീഡിയോയും അര്‍ച്ചന പോസ്റ്റ് ചെയ്തിരുന്നു.

അമേരിക്കയില്‍ വെച്ച് നടത്തിയതിനാല്‍ ഫ്‌ളാറ്റിനുള്ളില്‍ വെച്ച് അടുത്ത സുഹൃത്തുക്കളുടെ സാന്നിധ്യത്തിലാണ് വിവാഹം നടന്നതെന്നാണ് വ്യക്തമാവുന്നത്. വരും ദിവസങ്ങളില്‍ വിവാഹവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിശേഷങ്ങള്‍ നടി തന്നെ അറിയിക്കുമെന്നാണ് കരുതുന്നത്. അതേ സമയം അര്‍ച്ചനയുടെ സഹോദരന്റെ ഭാര്യ ആയിരുന്ന നടി ആര്യയും നാത്തൂന് ആശംസകള്‍ അറിയിച്ച് എത്തിയിരുന്നു. അഭിനന്ദനങ്ങള്‍ പ്രിയപ്പെട്ടവളേ, കണ്ണ് തട്ടാതെ ഇരിക്കട്ടേ.. എന്നുമാണ് അര്‍ച്ചനയുടെ പോസ്റ്റിന് താഴെയുള്ള കമന്റില്‍ ആര്യ പറയുന്നത്. സാധിക വേണുഗോപാല്‍, വീണ നായര്‍, തുടങ്ങിയവരും താരദമ്പതിമാര്‍ക്കുള്ള ആശംസ അറിയിച്ചു. അര്‍ച്ചനയുടെ വിവാഹ വീഡിയോ പങ്കുവെച്ച് കൊണ്ടാണ് സീരിയല്‍ നടന്‍ ദീപന്‍ മുരളി ആശംസ അറിയിച്ചത്.

എന്റെ മാനസപുത്രി എന്ന സീരിയലിലൂടെ മലയാള ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തിയ നടിയാണ് അര്‍ച്ചന സുശീലന്‍. സീരിയലിലെ ഗ്ലോറി എന്ന വില്ലത്തി കഥാപാത്രം അര്‍ച്ചനയ്ക്ക് കൂടുതല്‍ അവസരങ്ങള്‍ നേടി കൊടുത്തു. ബിഗ് ബോസ് മലയാളത്തിന്റെ ഒന്നാം സീസണിലും അര്‍ച്ചന പങ്കെടുത്തിരുന്നു. ഇതിലൂടെയാണ് നടിയുടെ വ്യക്തി ജീവിതം സംബന്ധിച്ചുള്ള കൂടുതല്‍ കാര്യങ്ങള്‍ പുറംലോകം അറഇയുന്നത്. പാടാത്ത പൈങ്കിളി എന്ന സീരിയലില്‍ ആയിരുന്നു അവസാനമായി അര്‍ച്ചന അഭിനയിച്ചിരുന്നത്.
Recommended Video

പെട്ടെന്ന് നടി ഇതില്‍ നിന്നും പിന്മാറിയതോടെ പ്രീത പ്രദീപ് ആ വേഷത്തിലെത്തി. പ്രീതയും മാറിയതോടെ ഇപ്പോള്‍ അമൃത വര്‍ണനാണ് ഇതില്‍ അഭിനയിക്കുന്നത്. സീരിയലില്‍ നിന്നൊക്കെ മാറി അര്‍ച്ചന ഇതെവിടെ പോവുകയാണെന്ന് ചോദിച്ചവര്‍ക്ക് മുന്നിലേക്കാണ് പ്രിയതമനുമൊപ്പമുള്ള ഫോട്ടോയുമായി നടി എത്തിയത്. അമേരിക്കയില്‍ നിന്നുമുള്ള യാത്രകള്‍ക്കിടയിലെ ചിത്രങ്ങളില്‍ തന്റെ കാമുകനാണെന്ന് നടി സൂചിപ്പിച്ചു. ഇതോടെ നടി അമേരിക്കയില്‍ സ്ഥിരതാമസമാക്കിയോ എന്ന ചോദ്യങ്ങളും ഉയര്‍ന്ന് വന്നു. വിവാഹം കഴിഞ്ഞതോട് കൂടി നടി അവിടെ തന്നെ കഴിയുമോ അതോ അഭിനയത്തിലേക്ക് സജീവമാവുമോ എന്നൊക്കെ കാത്തിരുന്ന് കാണണം. വിവാഹത്തെ കുറിച്ച് കൂടുതലായി അര്‍ച്ചനയോ നടിയുടെ കുടുംബമോ ഒന്നും പ്രതികരിച്ചിട്ടില്ല. വൈകാതെ കൂടുതല്‍ കാര്യങ്ങള്‍ പുറത്ത് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.


Click it and Unblock the Notifications











