For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അനിയത്തി 8 വര്‍ഷമായി പ്രണയത്തിലായിരുന്നു; കല്യാണം കഴിഞ്ഞാലും അവള്‍ വിളി കേള്‍ക്കാവുന്ന ദൂരത്തുണ്ടെന്നും ആര്യ

  |

  സഹോദരിയുടെ വിവാഹനിശ്ചയ വേദിയില്‍ തിളങ്ങി നില്‍ക്കുകയാണ് നടിയും അവതാരകയുമായ ആര്യ. ബിഗ് ബോസ് സീസണ്‍ 2 വില്‍ മത്സരിക്കാന്‍ എത്തിയതിന് ശേഷമാണ് ആര്യയുടെ വ്യക്തി ജീവിതത്തെ കുറിച്ചുള്ള വിശേഷങ്ങള്‍ പുറംലോകം അറിയുന്നത്. അച്ഛന്റെ വേര്‍പാട് കുടുംബത്തെ എത്രത്തോളം തളര്‍ത്തിയെന്ന് ആര്യ പറഞ്ഞിരുന്നു.

  ഇപ്പോഴിതാ അച്ഛന്റെ ഏറ്റവും വലിയ ആഗ്രഹം നിറവേറ്റുന്നതിന്റെ സംതൃപ്തിയിലാണ് നടി. തിരുവനന്തപുരം സ്വദേശിയായ അഖിലാണ് അഞ്ജനയുടെ വരന്‍. ഇരുവരും നേരത്തെ ഇഷ്ടത്തിലായിരുന്നു എങ്കിലും വീട്ടുകാരും ചേര്‍ന്നാണ് വിവാഹനിശ്ചയം നടത്തിയത്. എല്ലാം ആഗ്രഹിച്ചിരുന്നത് പോലെ നന്നായി തന്നെ വന്നുവെന്ന് പറയുകയാണ് ആര്യയിപ്പോള്‍.

  അനിയത്തി അഞ്ജനയുടേത് ലവ് അറേഞ്ച്ഡ് മ്യാരേജ് ആണ്. അഖിലും അഞ്ജനയും കോളേജില്‍ ഒന്നിച്ച് പഠിച്ചതാണ്. അന്ന് തൊട്ടേ പ്രണയത്തിലായിരുന്നു. ഇപ്പോള്‍ എട്ട് വര്‍ഷമായി. ഞങ്ങള്‍ അറിഞ്ഞിട്ട് അഞ്ച് വര്‍ഷത്തിലേറെയായി. ഇപ്പോള്‍ രണ്ട് പേര്‍ക്കും ജോലിയായി. എങ്കില്‍ വിവാഹത്തിലേക്ക് കടക്കാം എന്ന് രണ്ട് വീട്ടുകാരും കൂടി തീരുമാനിക്കുകയായിരുന്നു. തിരുവനന്തപുരം ടെക്‌നോപാര്‍കിലാണ് ഇരുവരും ജോലി ചെയ്യുന്നത്. അഖില്‍ ജനിച്ച് വളര്‍ന്നത് തിരുവനന്തപുരത്താണ്. ഇവര്‍ വഴി പരസ്പരം പരിചയപ്പെട്ട് ഞങ്ങള്‍ രണ്ട് കുടുംബങ്ങളും തമ്മില്‍ വര്‍ഷങ്ങളായി അടുത്ത ബന്ധമുണ്ട്.

  എന്റെ അച്ഛന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു അഞ്ജനയുടെ വിവാഹം. അവസാന കാലത്ത് തീരെ വയ്യാതെ ഇരുന്ന സമയത്ത് അച്ഛന്‍ കൂടുതല്‍ ടെന്‍നടിച്ചതും വിഷമിച്ചതുമ്ലൊം അവളുടെ കല്യാണം ഇനി എങ്ങനെ നടക്കും, എന്ത് ചെയ്യും എന്നൊക്കെയുള്ള കാര്യങ്ങളിലായിരുന്നു. മരിക്കുന്ന സമയത്തും അവസാന ആഗ്രഹമായി എന്നോട് പറഞ്ഞത് അവളുടെ കല്യാണം നന്നായി നടത്തണമെന്നും എന്റെ മോളെ നന്നായി നോക്കണമേ എന്നുമാണ്. അത് രണ്ടും സാധിച്ച് കൊടുക്കുകയാണല്ലോ മക്കള്‍ എന്ന നിലയില്‍ ഞങ്ങള്‍ ചെയ്യേണ്ടതും.

  അച്ഛനാണ് ആദ്യം അവരുടെ പ്രണയത്തെ കുറിച്ച് അറിയുന്നത്. അഖിലിനെ അച്ഛന് വലിയ ഇഷ്ടമായിരുന്നു. അവന്‍ അച്ഛനൊരു മോനെ പോലെയാണ്. ഇതെല്ലാം വളരെ സന്തോഷത്തോടെ അദ്ദേഹം കാണുന്നുണ്ടാവും. സത്യത്തില്‍ ഇത് അച്ഛന്‍ നടത്തിയെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ഞാന്‍ ഇതിനിടയില്‍ വെറും മീഡിയേറ്ററാണെന്നാണ് വനിത ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തിലൂടെ ആര്യ പറയുന്നത്.

  Arya Sister Engagement Special

  ഞങ്ങളുടെ വീടും അഖിലിന്റെ വീടും തമ്മില്‍ അധിക ദൂരമില്ല. അതുകൊണ്ട് തന്നെ കല്യാണം കഴിഞ്ഞാലും അവള്‍ അടുത്ത് തന്നെയുണ്ടാകുമെന്നത് വലിയ സന്തോഷമുള്ള കാര്യമാണ്. ഞാന്‍ വര്‍ക്കിന് പോകുമ്പോള്‍ വീട്ടില്‍ അമ്മയും മോളും ഒറ്റയ്ക്കാണ്. ഇതുവരെയുള്ള ആശ്വാസം അഞ്ജു വീട്ടില്‍ ഉണ്ടല്ലോ എന്നതായിരുന്നു. കല്യാണം കഴിഞ്ഞാലും അവള്‍ വിളി കേള്‍ക്കാവുന്ന ദൂരത്തുണ്ട്. ഇപ്പോള്‍ അഖില്‍ കൂടി ഉള്ളതിന്റെ ധൈര്യത്തിലാണെന്നും ആര്യ പറയുന്നു.

  262 ദശലക്ഷം രൂപ കയ്യില്‍ എത്തണോ ? ഇതാ ഇന്ത്യയില്‍ നിന്നും മികച്ച അവസരം, ഭാഗ്യം പരീക്ഷിക്കൂ

  English summary
  Bigg Boss Malayalam Fame Arya Arya Revealed Her Sister Anjana's Love Story
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X