ആര്യയ്ക്ക് ആശംസകളുമായി പ്രിയപ്പെട്ടവര്‍! ദുബായില്‍ സര്‍പ്രൈസ് ഒരുക്കി വീണയും എലീനയും ഫുക്രുവും
ബഡായ് ബംഗ്ലാവിലൂടെ പ്രേക്ഷക പ്രശംസ നേടിയെടുത്ത നടി ആര്യ ബിഗ്‌ബോസ് മലയാളം സീസണ്‍ 2 ന്റെ ശക്തരായ മത്സരാര്‍ത്ഥികളില്‍ ഒരാളായിരുന്നു. തുടക്കം മുതല്‍ ഷോ അവസാനിക്കുന്നത് വരെ ആര്യയുടെ വാക്കുകളും പ്രവര്‍ത്തികളും വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. കൊറോണയെ തുടര്‍ന്ന് ബിഗ് ബോസ് ഷോ പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടി വന്നെങ്കിലും മത്സരാര്‍ഥികളെല്ലാം പ്രേക്ഷകരുടെ ഇഷ്ടം നേടി എടുത്തിരുന്നു.
പുറത്ത് വന്നതിന് ശേഷവും സോഷ്യല്‍ മീഡിയയിലൂടെ വിശേഷങ്ങളുമായി താരങ്ങളെത്തിയിരുന്നു. ഇന്നിതാ ആര്യയുടെ പിറന്നാള്‍ വിശേഷങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ നിറഞ്ഞ് നില്‍ക്കുന്നത്. ആര്യയുടെ പിറന്നാളിനോട് അനുബന്ധിച്ച് മറ്റ് ബിഗ് ബോസ് സുഹൃത്തുക്കളായ വീണയും എലീനയും ഫുക്രുവും ചേര്‍ന്ന് സര്‍പ്രൈസ് ഒരുക്കിയിരുന്നു.

സ്റ്റേജ് ഷോകളുമായി ബന്ധപ്പെട്ട് ദുബായിലായിരുന്ന ആര്യയ്ക്ക് ദുബായിലെത്തിയാണ് എലീനയും ഫുക്രുവും സര്‍പ്രൈസ് നല്‍കിയത്. കുടുംബസമേതം ദുബായില്‍ താമസിക്കുന്ന വീണ നായരായിരുന്നു മുഖ്യ സംഘാടക. ഇപ്പോഴിതാ ആര്യയ്ക്ക് ആശംസകളുമായി സുഹൃത്തുക്കളെല്ലാവരും എത്തിയിരിക്കുകയാണ്.
ഹാപ്പി ബെര്‍ത്ത് ഡേ ആര്യയമ്മോ. നീയാണ് എന്റെ ബെസ്റ്റി. എല്ലായിപ്പോഴും എനിക്ക് പ്രിയപ്പെട്ടവള്‍. ദൈവം നിന്നെ അനുഗ്രഹിക്കട്ടെടീ പെണ്ണേ... നിന്നെ ഞാന്‍ ഒരുപാട് സ്‌നേഹിക്കുന്നു. എന്നായിരുന്നു വീണയുടെ ആശംസ. 'താങ്ക്യൂ എന്റെ പൊന്നേ' എന്നാണ് വീണയുടെ പോസ്റ്റിന് താഴെ നന്ദി സൂചകമായി ആര്യയുടെ കമന്റ്.

അതുപോലെ തന്നെ അവതാരക എലീനയും ആര്യയ്ക്ക് ആശംസ അറിയിച്ച് എത്തിയിരുന്നു. ആര്യയ്‌ക്കൊപ്പം ബൈക്കിലിരിക്കുന്ന ഫോട്ടോഷൂട്ട് ചിത്രം പങ്കുവെച്ചു കൊണ്ടാണ് എലീന ആശംസ നേര്‍ന്നിരിക്കുന്നത്. ഇതുവരെ കണ്ടതില്‍ വെച്ച് ഏറ്റവും സുന്ദരിയായ സ്ത്രീയ്ക്ക് പിറന്നാള്‍ ആശംസകള്‍ എന്നാണ് എലീന കുറിച്ചിരിക്കുന്നത്. ഇന്ന് പിറന്നാളായതു കൊണ്ടി മാത്രമാണ്, അങ്ങനെയെന്നും ഞാന്‍ കണ്ണാടി ഉപയോഗിച്ചു കൊണ്ടല്ല പറഞ്ഞതെന്നും എലീന പറയുന്നു.
ആര്യേച്ചീ മുഖത്ത് ഒരു ചുളിവു കൂടി വീണതിന് ആശംസകള്‍. അതില്‍ ഞാന്‍ അഭിമാനിക്കുന്നുവെന്നും എലീന സൂചിപ്പിച്ചിരിക്കുകയാണ്. ഒരുപാട് സ്‌നേഹം, എന്നും ദൈവാനുഗ്രഹത്തോടെ ജീവിക്കാന്‍ സാധിക്കട്ടെ. ആര്യയ്ക്ക് ആശംസ എന്നും എലീന എഴുതി.'നിന്നെ ഒരുപാട് സ്‌നേഹിക്കുന്നു എന്നായിരുന്നു ആര്യ എലീനയ്ക്ക് നല്‍കിയ മറുപടി.
മറ്റ് ബിഗ് ബോസ് താരങ്ങളായ ഫുക്രു, രഘു, അലക്‌സാന്‍ഡ്ര, സുജോ, രേഷ്മ, ദീപന്‍ മുരളി, നടിമാരായ ഭാവന, പ്രിയാമണി, തുടങ്ങി നിരവധി പേരാണ് ആര്യയ്ക്ക് ജന്മദിന ആശംസകള്‍ അറിയിച്ചിരിക്കുന്നത്. പ്രിയപ്പെട്ടവരുടെ സന്ദേശങ്ങള്‍ ഇന്‍സ്റ്റാഗ്രാം സ്റ്റോറിയായി ആര്യയും പങ്കുവെച്ചിരിക്കുകയാണ്.


Click it and Unblock the Notifications