For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഒരു കുഞ്ഞ് കൂടി വേണമെന്ന് ആഗ്രഹിച്ചു; ജാനുമായി ലിവിംഗ് ടുഗദര്‍ ആയിരുന്നെന്ന് പറയാം, ആ ബന്ധത്തെ കുറിച്ച് ആര്യ

  |

  ബഡായ് ബംഗ്ലാവിലൂടെ മലയാള പ്രേക്ഷകരുടെ ജനപ്രീതി സ്വന്തമാക്കിയ താരമാണ് ആര്യ. ഷോ അവസാനിച്ചെങ്കിലും ആര്യയ്ക്ക് വലിയൊരു ആരാധക പിന്‍ബലം ഉണ്ടായിരുന്നു. എന്നാല്‍ ബിഗ് ബോസിലേക്ക് മത്സരിക്കാന്‍ വന്നതോടെ കാര്യങ്ങള്‍ മാറി മറിഞ്ഞു. താനൊരാളുമായി പ്രണയത്തിലാണെന്നും അദ്ദേഹത്തിന്റെ പേര് ജാന്‍ എന്നാണെന്നും നടി വെളിപ്പെടുത്തി. ആദ്യ വിവാഹബന്ധം വേര്‍പിരിയാനുണ്ടായ കാരണം മുതല്‍ പലതിനെ കുറിച്ചും ഷോ യിലൂടെ നടി പറഞ്ഞിരുന്നു. എന്നാല്‍ പുറത്ത് വന്നതിന് ശേഷം സംഭവിച്ചതെല്ലാം മറ്റൊന്നാണ്.

  രാജകുമാരിയെ പോലെ നടി മാളവിക മോഹൻ, ആരെയും മയക്കുന്ന ചിത്രങ്ങൾ കാണാം

  അത്രയും കാലം സ്‌നേഹിച്ചിരുന്ന ജാന്‍ ബന്ധം ഉപേക്ഷിച്ച് പോയി. ആര്യയുടെ ബിഗ് ബോസിലെ പ്രകടനമാണ് അതിനൊക്കെ കാരണമെന്ന കുറ്റപ്പെടുത്തലും ഉയര്‍ന്ന് വന്നു. എന്നാല്‍ സംഭവിച്ചത് അങ്ങനെ ഒന്നുമല്ലെന്നാണ് നടിയിപ്പോള്‍ പറയുന്നത്. ജാനും താനും തമ്മില്‍ ലിവിംഗ് ടുഗദര്‍ പോലൊരു ബന്ധമായിരുന്നെന്നും ദുബായില്‍ നിന്ന് അദ്ദേഹം നാട്ടില്‍ വരുമ്പോള്‍ താമസിച്ചിരുന്നത് തന്റെ വീട്ടിലാണെന്നും ആര്യ പറയുന്നു. മാത്രമല്ല ഇനിയും നല്ലൊരാള്‍ ജീവിതത്തിലേക്ക് വരുമെന്ന ശുഭാപ്തി വിശ്വാസമുണ്ടെന്നും വനിത മാഗസിന് നല്‍കിയ അഭിമുഖത്തിലൂടെ നടി വ്യക്തമാക്കുന്നു.

  നമ്മളെ സ്‌നേഹിക്കുകയും കരുതുകയും ചെയ്യുന്ന ഒരാളുമായി ജീവിതം പങ്കുവെക്കാന്‍ ഏത് പെണ്‍കുട്ടിയാണ് ആഗ്രഹിക്കാത്തത്. ഖുശിക്ക് കൂട്ടായി ഒരു കുഞ്ഞ് കൂടി വേണം എന്ന് ഉണ്ടായിരുന്നു. ആദ്യ വിവാഹം പിരിഞ്ഞ് കഴിഞ്ഞ് ജാന്‍ ജീവിതത്തിലേക്ക് വന്നപ്പോള്‍ അതൊക്കെയായിരുന്നു മനസില്‍. പക്ഷേ എല്ലാം തകര്‍ന്നു. ബഡായ് ബംഗ്ലാവിലെ പൊട്ടത്തരം മാത്രം പറയുന്ന കഥാപാത്രമാണ് ഞാനെന്ന് എല്ലാവരും കരുതി. ബിഗ് ബോസില്‍ എത്തിയപ്പോള്‍ ആ ധാരണ മാറി. റിയാലിറ്റി ഷോ യിലെ എന്റെ പ്രകടനങ്ങളും സ്വഭാവവുമാണ് ജാനുമായിട്ടുള്ള ബന്ധം തകരാന്‍ കാരണമെന്ന് ചിലര്‍ കുറ്റപ്പെടുത്തിയിരുന്നു.

  അത് ശരിയല്ല. അകലന്നു എന്ന തോന്നല്‍ അതിന് മുന്‍പേ ഉണ്ടായിരുന്നു. ജാനുമായി മുന്ന് വര്‍ഷത്തോളം ഉണ്ടായിരുന്ന ബന്ധം ലിവിങ് ടുഗദര്‍ എന്ന് പറയാവുന്ന അത്ര അടുപ്പമായിരുന്നു. അദ്ദേഹം ദുബായിലാണ്. നാട്ടില്‍ വരുമ്പോള്‍ താമസിച്ചിരുന്നതൊക്കെ എന്റെ വീട്ടിലാണ്. എന്നെക്കാള്‍ നന്നായി മോളെ കെയര്‍ ചെയ്യുന്നു എന്ന് പോലും തോന്നിയിട്ടുണ്ട്. റിയാലിറ്റി ഷോ കഴിഞ്ഞ് വന്ന ഉടന്‍ കല്യാണം കഴിക്കാമെന്നാണ് കരുതിയിരുന്നത്. പിന്നീടാണ് കാര്യങ്ങളെല്ലാം മാറിയത്.

  മുന്‍ഭര്‍ത്താവ് രോഹിത്തുമായി ഇപ്പോഴും നല്ല സൗഹൃദമുള്ളതിനെ കുറിച്ചും ആര്യ സൂചിപ്പിച്ചിരുന്നു. എന്ത് ആവശ്യത്തിനും ഏത് പാതിരാത്രിയ്ക്കും വിളിക്കാം എന്നുള്ള ഉറപ്പ് അദ്ദേഹം തന്നിട്ടുണ്ട്. എന്റെ ജീവിതത്തിലേക്ക് ഒരാള്‍ കടന്ന് വന്നിട്ടുണ്ടെന്നും അദ്ദേഹത്തെ നഷ്ടപ്പെട്ടതിനും പിന്നാലെ വലിയ മാനസിക സമ്മര്‍ദ്ദത്തില്‍ ആയിരുന്നു. ഞാന്‍ മൂഡ് ഓഫ് ആയ സമയത്തൊക്കെ രോഹിത്ത് എനിക്ക് സപ്പോര്‍ട്ട് തന്നിരുന്നു. ആ ദിവസങ്ങളിലൊക്കെ ഒന്നര മണിക്കൂറോളം ഞങ്ങള്‍ ഫോണില്‍ സംസാരിച്ചിരുന്നു. എങ്കിലും വീണ്ടും ഒന്നിച്ച് ജീവിക്കുക എന്നത് പ്രയാസമാണെന്നും ആര്യ പറയുന്നു.

  മരുമകള്‍ക്ക് ജോലി വാഗ്ദാനം; കുടുംബവിളക്ക് സീരിയല്‍ മുന്നേറുന്നതിന്റെ പ്രധാന ഗുണം ഇതാണെന്ന് ആരാധകര്‍

  Bigg boss Arya got cheated on her birthday | FilmiBeat Malayalam

  ഏകദേശം ഒരു വര്‍ഷത്തോളം എടുത്താണ് പഴയ ജീവിതത്തിലേക്ക് തിരിച്ച് വന്നത്. എന്നെ വേണ്ടാത്ത ഒരാളെ ഓര്‍ത്ത് സങ്കടപ്പെട്ട് നമ്മുടെ ജീവിതം എന്തിന് മോശമാക്കണം എന്ന് പറഞ്ഞ് മനസ് പാകപ്പെടുത്തി എടുത്തു. ആദ്യ വിവാഹബന്ധവും രണ്ടാമത്തെ പ്രണയവും തകര്‍ന്ന ആര്യ ഇനിയും വിവാഹം കഴിക്കുമോ എന്ന ചോദ്യം ഉയര്‍ന്ന് വന്നിരുന്നു. അതിനുള്ള മറുപടിയും നടി കൊടുത്തിരിക്കുകയാണ്. ഞാനിപ്പോഴും ശുഭാപ്തി വിശ്വാസക്കാരിയാണ്. ഇനിയും നല്ലൊരാള്‍ എന്റെ ജീവിതത്തിലേക്ക് വന്ന് ചേരുമെന്ന പ്രതീക്ഷയുണ്ട്. അത് തീര്‍ച്ചയായും ഖുശിയുടെ സന്തോഷം കൂടി പരിഗണിച്ച് കൊണ്ടിരിക്കുമെന്നാണ് ആര്യ വ്യക്തമാക്കുന്നത്.

  'അഞ്ജാത കൂട്ടുകാരനെ തിരക്കി അ‍ഞ്ജലി', ഉത്തരം പറയാതെ വട്ടം കറക്കി ശിവൻ

  Read more about: arya ആര്യ
  English summary
  Bigg Boss Malayalam Fame Arya Opens Up About Her Living Together With Jaan
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X