For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അന്ന് മുന്‍ഭര്‍ത്താവ് രോഹിത്തിനൊപ്പമാണ് താമസം; ബഡായി ബംഗ്ലാവിലേക്ക് അദ്ദേഹം ഉന്തിത്തള്ളി വിട്ടതാണെന്ന് ആര്യ

  |

  ബഡായി ആര്യ എന്ന പേരിലാണ് നടിയും അവതാരകയുമായ ആര്യ അറിയപ്പെടുന്നത്. ബിഗ് ബോസ് മലയാളത്തിന്റെ രണ്ടാം സീസണില്‍ മത്സരാര്‍ഥിയായി എത്തിയതിന് പിന്നാലെ ആര്യയ്ക്ക് ചില വിമര്‍ശനങ്ങള്‍ നേരിടേണ്ടതായി വന്നിരുന്നു. അതിന് മുന്‍പ് വിവാഹമോചിതയായ ആര്യ ആദ്യ ഭര്‍ത്താവിനെ കുറിച്ച് പലപ്പോഴും തുറന്ന് സംസാരിച്ചിട്ടുണ്ട്.

  ഇപ്പോഴും മുന്‍ഭര്‍ത്താവുമായി അടുപ്പം കാത്തുസൂക്ഷിക്കുന്നുണ്ടെന്നാണ് ആര്യ പറയുന്നത്. ഒരുമിച്ച് ജീവിച്ചിരുന്ന കാലത്ത് രോഹിത്ത് വളരെ സപ്പോര്‍ട്ടീവായിരുന്നു. അദ്ദേഹം ഉന്തിതള്ളി വിട്ടിട്ടാണ് താന്‍ ബഡായി ബംഗ്ലാവില്‍ പങ്കെടുത്തതെന്നാണ് ഫറ ഷിബ്ലയുടെ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ആര്യ പറഞ്ഞത്.

  ആങ്കറിങ്ങിലൂടെയാണ് ഞാന്‍ കരിയര്‍ തുടങ്ങുന്നത്. അതില്‍ നിന്നും സീരിയലിലേക്ക് എത്തി. പിന്നെ എനിക്കൊരു വളര്‍ച്ച ഉണ്ടാവുമെന്ന് ഞാന്‍ പ്രതീക്ഷിച്ചിരുന്നില്ല. ചെറുപ്പം മുതലേ സിനിമാ നടി ആവണമെന്നായിരുന്നുആഗ്രഹിച്ചത്. സീരിയല്‍ അഭിനയിച്ചാല്‍ സിനിമയിലേക്ക് വിളിക്കില്ല എന്നൊക്കെയായിരുന്നു അന്നത്തെ അവസ്ഥ. സത്യത്തില്‍ അങ്ങനെയുണ്ടെന്ന് എനിക്ക് തോന്നുന്നില്ല.

  Also Read: 'ലോകം എനിക്കെതിരെ തിരിഞ്ഞാലും... നീയാണ് എന്റെ ജീവിതം'; മകളെ കുറിച്ച് അമൃത സുരേഷ്, 'ബാല മകളെ മറന്നോ?'

  പിന്നെ സീരിയലില്‍ മുഖ്യവേഷം ചെയ്യുന്നവരെ സിനിമയിലേക്ക് വിളിച്ചില്ലെന്ന് വന്നേക്കാം. കാരണം ആ ഇമേജില്‍ തന്നെ പ്രേക്ഷകര്‍ക്ക് അവരെ കാണണം. മലയാളി പ്രേക്ഷകര്‍ക്ക് സീരിയല്‍ അത്രയും ഇഷ്ടമാണ്. സീരിയലിന്റെ കാര്യത്തില്‍ അത്രയും ഡെഡിക്കേറ്റാണ് മലയാളികള്‍. സീരിയലില്‍ ചെയ്ത ക്യാരക്ടറായി തന്നെ പ്രേക്ഷകരുടെ മനസിലിരിക്കുന്നത് കൊണ്ടാവും അവരെ സിനിമയിലേക്ക് വിളിക്കാത്തതെന്ന് എനിക്ക് തോന്നുന്നതായി ആര്യ പറയുന്നു.

  Also Read: 'മക്കൾക്ക് ആ സ്വഭാവം ഇല്ലാത്തതിൽ സന്തോഷം'; ഷാരൂഖിന്റെ മോശം ശീലങ്ങളെ പറ്റി ​ഗൗരി ഖാൻ

  സീരിയലില്‍ എനിക്ക് ക്യാരക്ടര്‍ റോളുകളായിരുന്നു. സിനിമയിലേക്ക് ഒരു എന്‍ട്രി ലഭിക്കുമെന്ന് കരുതിയില്ല. സിനിമയിലേക്ക് നൂറ് ശതമാനം അവസരം ലഭിക്കാന്‍ കാരണം ബഡായി ബംഗ്ലാവ് ആണ്. അതിലേക്ക് ആദ്യം അവസരം കിട്ടിയപ്പോള്‍ എനിക്കിത് ചെയ്യാന്‍ പറ്റില്ലെന്നാണ് പറഞ്ഞത്. അതിന്റെ ഹിന്ദി വേര്‍ഷനായ കപില്‍ ശര്‍മ്മയുടെ ഷോ ഞാന്‍ കാണാറുണ്ടായിരുന്നു.

  Also Read: 'ലാലേട്ടനെ വെച്ച് ഇനി ഒരു ചാൻസ് എടുക്കില്ല, എനിക്ക് എന്റേതായ ശരികളുണ്ട്, എല്ലാവരും കോർണർ ചെയ്തു'; രതീഷ് വേ​ഗ

  അന്ന് ഭര്‍ത്താവിനും കുടുംബത്തിനുമൊപ്പമാണ് താമസം. അവര്‍ ഹിന്ദി പരിപാടികളാണ് കണ്ടിരുന്നത്. അര്‍ച്ചനയുടെ സീരിയല്‍ മാത്രമാണ് മലയാളത്തില്‍ ആകെ കണ്ടിരുന്നത്. കപില്‍ ശര്‍മ്മയുടെ ഷോ കാണുന്നത് കൊണ്ട് ഇതേ പരിപാടിയാണെന്ന് പറഞ്ഞപ്പോള്‍ വീട്ടുകാരും ആകാംഷയിലായി. രോഹിത് വളരെ സപ്പോര്‍ട്ടീവാണ്, നല്ല ഡാന്‍സറാണ്. നീ ട്രൈ ചെയ്യൂ എന്ന് പറഞ്ഞ് എന്ന ഉന്തിത്തള്ളി വിട്ടത് രോഹിത്താണ്.

  അതിലുള്ളവര്‍ ആരൊക്കെയാണെന്ന് ചോദിച്ചപ്പോള്‍ മുകേഷേട്ടനും പിഷാരടിയും ധര്‍മജനുമാണെന്ന് പറഞ്ഞു. അപ്പോഴേ എന്റെ കിളി പോയത് പോലെയായി. ചാനലിന് നല്ല ആത്മവിശ്വാസമായിരുന്നു. ചെയ്തിട്ട് ശരിയായില്ലെങ്കില്‍ നിര്‍ത്താമെന്ന് പറഞ്ഞിട്ടാണ് ആദ്യ എപ്പിസോഡ് ഷൂട്ട് ചെയ്തത്.

  പിഷുവിനെ മിസ് ചെയ്യുന്നില്ലേ എന്നൊക്കെ ചിലര്‍ ചോദിക്കാറുണ്ട്. ഞങ്ങള്‍ റിയല്‍ കപ്പിളാണെന്നാണ് ചിലരുടെ ധരിച്ച് വെച്ചിരിക്കുന്നത്. ശരിക്കുമുള്ള ആര്യയും ബഡായി ആര്യയും തമ്മില്‍ ഒരു ബന്ധവുമില്ല. ഞാന്‍ എല്ലാം തുറന്ന് സംസാരിക്കുന്ന ആളാണ്. ബഡായി ബംഗ്ലാവിലെ ആര്യ പൊട്ടത്തരം മാത്രം പറഞ്ഞ് നടക്കുന്ന ആളാണ്. ആ കഥാപാത്രത്തിന്റെയെല്ലാം ക്രഡിറ്റ് സ്‌ക്രിപ്റ്റ് റൈറ്റേഴ്സിനാണ്. മുകേഷേട്ടനും പിഷാരടിയും എല്ലാവരും ചേര്‍ന്നപ്പോഴാണ് ബഡായി ബംഗ്ലാവ് അതുപോലെ ഹിറ്റായതെന്ന് ആര്യ പറയുന്നു.

  Read more about: arya ആര്യ
  English summary
  Bigg Boss Malayalam Fame Arya Opens Up How She Entered Badai Bungalow Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X