For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  എല്ലാ പ്രതിബന്ധങ്ങളെയും അതിജീവിക്കാന്‍ പ്രേരിപ്പിച്ചതയാള്‍... മകളോട് നന്ദിപറഞ്ഞ് ആര്യ...

  |

  ബിഗ് സ്‌ക്രീനിലും മിനിസ്‌ക്രീനിലും ഒരുപോലെ ആരാധകരുള്ള താരമാണ് ആര്യ. ഏഷ്യനെറ്റ് സംപ്രേക്ഷണം ചെയ്ത ബഡായി ബംഗ്ലാവ് എന്ന ഷോയിലൂടെയാണ് ആര്യ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറുന്നത്. എന്നാല്‍ താരം പ്രേക്ഷകരുടെ ഇടയില്‍ അറിയപ്പെട്ടത് ബിഗ് ബോസ് ഷോയിലൂടെയാണ്. സീസണ്‍2 ആണ് മത്സരിക്കാന്‍ എത്തിയത്. ബഡായി ബംഗ്ലാവില്‍ കണ്ട ആര്യയെ ആയിരുന്നില്ല ബിഗ് ബോസില്‍ കണ്ടത്. വളരെ സീരിയസായിട്ടായിരുന്നു ഷോയില്‍ നിന്നത്. ഇത് ആരാധകര്‍ക്ക് ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞിരുന്നില്ല.

  സാന്ത്വനം കുടുംബത്തില്‍ നടക്കുന്നത് ലോകത്ത് ഇല്ലാത്ത കാര്യങ്ങള്‍, തിങ്കളാഴ്ച മുതല്‍ കളി മാറും

  ആര്യയെ പോലെ തന്നെ മകള്‍ ഖുഷിയും പ്രേക്ഷകരുടെ പ്രിയങ്കരിയാണ്. അമ്മ ആര്യയ്‌ക്കൊപ്പം സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെടാറുണ്ട്. കുഞ്ഞിന്റെ വിശേഷം ആരാഞ്ഞ് പ്രേക്ഷകരും എത്താറുണ്ട്. ഫെബ്രുവരി 18 ന് ഖുഷിയുടെ 10ാം പിറന്നാള്‍ ആയിരുന്നു. ഒരു ഹൃദയസ്പര്‍ശിയായ കുറിപ്പ് പങ്കുവെച്ച് കൊണ്ട് ആരയ രംഗത്ത് എത്തിയിരുന്നു. എല്ലാം അവസാനിപ്പിക്കാന്‍ തോന്നിയപ്പോഴും തന്നെ മുന്നോട്ടു നയിച്ചതിനും എല്ലാ തടസ്സങ്ങളെയും അതിജീവിച്ചതിനും ഒരേയൊരു കാരണം മകളാണെന്നാണ് ആര്യ പറയുന്നത്. ഒപ്പം കുഞ്ഞിന് നന്ദി പറയുന്നുമുണ്ട്. കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിട്ടുണ്ട്.

  ആറാട്ട് എന്ന പേര് തന്നെ ഇട്ടത് ഇത് കൊണ്ടാണ്, പ്രേക്ഷകരോട് നന്ദി പറഞ്ഞ് മോഹന്‍ലാല്‍

  ആര്യയുടെ വാക്കുകള്‍ ഇങ്ങനെ... '' 18 ഫെബ്രുവരി 2012...എന്റെ ജീവിതം മാറ്റിമറിച്ച ദിവസം. 21 വയസില്‍ ഞാന്‍ അമ്മയായപ്പോള്‍ മാതൃത്വത്തെക്കുറിച്ച് ഒരു ധാരണയും എനിക്കുണ്ടായിരുന്നില്ല. ഇനി എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന ഭയമുണ്ടായിരുന്നു. പക്ഷേ...ഈ ജീവിതത്തില്‍ എനിക്ക് സംഭവിച്ചേക്കാവുന്ന ഏറ്റവും അത്ഭുതകരമായ കാര്യം ഞാന്‍ കണ്ടെത്തി. ഈ പത്ത് വര്‍ഷത്തിനുള്ളില്‍ അവളൊരുപാട് അനുഭവങ്ങളിലൂടെ കടന്നു പോയിട്ടുണ്ട്. ഒരുപാട് കണ്ടിട്ടുണ്ട്. കഠിനമായ സാഹചര്യങ്ങളിലൂടെ ഞാന്‍ കടന്നു പോയപ്പോള്‍ എനിക്കൊപ്പം അവളുണ്ടായിരുന്നു. ഇതെല്ലാം പറയുന്നത് എന്റെ ഹൃദയത്തില്‍ നിന്നാണ്. ഈ പത്ത് വയസുള്ള മികച്ച മനുഷ്യനാണ് എന്റെ കരുത്ത്...അതേ അവളാണ് എന്റെ കരുത്ത്.

  ഈ പത്തുവര്‍ഷത്തെ കാലയളവിലേക്ക് ഞാന്‍ തിരിഞ്ഞുനോക്കുമ്പോള്‍, എന്റെ ജീവിതം ഉപേക്ഷിക്കാന്‍ ഞാന്‍ ആഗ്രഹിച്ച നിരവധി അവസരങ്ങള്‍ ഉണ്ടായിരുന്നു. എനിക്ക് എല്ലാം അവസാനിപ്പിച്ചാല്‍ മതിയായിരുന്നു. പക്ഷെ എന്നെ മുന്നോട്ട് നയിച്ചതും എല്ലാ പ്രതിബന്ധങ്ങളെയും അതിജീവിക്കാന്‍ എന്നെ പ്രേരിപ്പിച്ചതും എന്റെ ഈ കുഞ്ഞാണ്. അവളുടെ മുഖം, ചിരി, എന്നോടുള്ള സ്‌നേഹം, കരുതല്‍...അവള്‍ക്ക് വേണ്ടിയാണ് ഞാന്‍ എന്നെ ജീവനോടെ നിലനിര്‍ത്തിയത്. അതുകൊണ്ട് എല്ലാ അര്‍ഥത്തിലും അവളെന്റെ ജീവനാണ്. മാത്രമല്ല ഞാനെന്റെ ജീവനെ ഒരുപാട് സ്‌നേഹിക്കുന്നു.

  എന്റെ ജീവിതത്തിലേക്ക് കടന്നു വന്നതിന് നന്ദി കുഞ്ഞേ. എന്റെ എല്ലാമായി മാറിയതിന് നന്ദി. നിനക്ക് മനോഹരമായ ഒരു ജീവിതം നല്‍കാന്‍ ഞാന്‍ പരമാവധി ശ്രമിക്കുമെന്നും എന്തുതന്നെയായാലും എപ്പോഴും നിന്നോടൊപ്പമുണ്ടാകുമെന്നും ഞാന്‍ വാഗ്ദാനം ചെയ്യുന്നു.. ജന്മദിനാശംസകള്‍.. ഞങ്ങളുടെ ജീവിതത്തിലെ സന്തോഷത്തിന്റെ പത്ത് വര്‍ഷങ്ങള്‍ ആഘോഷിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഞങ്ങളുടെ സന്തോഷത്തിന്റെ ഭാഗമായതിനും ഞങ്ങള്‍ക്കൊപ്പം എപ്പോഴും ഉണ്ടായിരുന്നതിനും എന്റെ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും ഞാന്‍ നന്ദി പറയുന്നു... ആര്യ കുറിച്ചു. താരത്തിന്റെ വാക്കുകള്‍ വൈറല്‍ ആയിട്ടുണ്ട്.

  Recommended Video

  Bigg boss Arya got cheated on her birthday | FilmiBeat Malayalam

  റോയ എന്നാണ് ഖുഷിയുടെ യഥാര്‍ത്ഥ പേര്. അധികം കേള്‍ക്കാത്ത പേരാണ് ഇത്. മുന്‍പ് ഒരിക്കല്‍ കൗമുദി ടിവിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ റോയ എന്ന് പേര് കണ്ടെത്തിയതിനെ കുറിച്ച് ആര്യ വെളിപ്പെടുത്തിയിരുന്നു. താന്‍ 9ാം ക്ലാസില്‍ പഠിക്കുമ്പോഴാണ് മകള്‍ക്കായുള്ള റോയ എന്ന് പേര് കണ്ടെത്തിയതെന്നാണ് ആര്യ പറയുന്നത്. എന്നാല്‍ അന്ന് ഈ പേരിന്റെ അര്‍ത്ഥം അറിയില്ലായിരുന്നുവെന്നും മകള്‍ ജനിച്ചതിന് ശേഷമാണ് അര്‍ത്ഥം കണ്ടെത്തിയതെന്നും നടി പറയുന്നുണ്ട്. റോയ എന്നത് ഗ്രീക്ക് വേര്‍ഡാണ്, സ്വപ്നസാഫല്യമെന്നാണ് ആ വാക്കിന്റെ അര്‍ത്ഥം. 9ാം ക്ലാസില്‍ പഠിച്ചിരുന്ന സമയത്തായിരുന്നു ഞാനും രോഹിത്തും പ്രണയത്തിലായത്. അന്നേ നമ്മള്‍ കുഞ്ഞിന്റെ പേരുകളൊക്കെ തീരുമാനിച്ചിരുന്നു എന്നാണ് റോയ എന്ന പേരിന് പിന്നിലെ കഥയ കുറിച്ച് ആര്യ പറഞ്ഞത്.

  Read more about: arya ആര്യ
  English summary
  Bigg Boss Malayalam Fame Arya Pens An Emotional Note On Her Daughter Khushi's 10th Birthday
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X