അനിയത്തിയുടെ കല്യാണം കഴിഞ്ഞു, ആര്യ ഇനി ഒറ്റയ്ക്ക് ജീവിച്ചാല്‍ മതിയോ? വിവാഹത്തെ കുറിച്ചുള്ള നടിയുടെ മറുപടി
നടിയും അവതാരകയുമായ ആര്യയുടെ സഹോദരിയുടെ വിവാഹമായിരുന്നു ജൂലൈ പതിനാലിന്. താന്‍ ഏറെ ആഗ്രഹിച്ച കാര്യമാണ് നടന്നതെന്ന് ആര്യ തന്നെ പറഞ്ഞിരുന്നു. വിവാഹദിനത്തില്‍ അതീവ സുന്ദരിയായി ഓടി ചാടി നടന്ന് ചടങ്ങുകളൊക്കെ ചെയ്യുന്ന ആര്യയെയാണ് കാണാന്‍ സാധിച്ചത്.
ശരിക്കും താന്‍ അങ്ങനെ തന്നെയാണെന്നാണ് മാധ്യമ പ്രവര്‍ത്തകര്‍ക്ക് നല്‍കിയ പ്രതികരണത്തിലൂടെ ആര്യ പറഞ്ഞത്. മാത്രമല്ല ജീവിത്തില്‍ നടത്താന്‍ ആഗ്രഹിച്ച ഓരോന്നും സാധ്യമാക്കിയതിന്റെ സന്തോഷമുണ്ടെന്നും നടി കൂട്ടിച്ചേര്‍ത്തു. അതേ സമയം ആര്യയുടെ വിവാഹത്തെ കുറിച്ചുള്ള ചോദ്യത്തിനും നടി മറുപടി പറഞ്ഞിരിക്കുകയാണ്..

സഹോദരിയുടെ വിവാഹത്തെ കുറിച്ചുള്ള ചോദ്യത്തിന് ആര്യയുടെ മറുപടിയിങ്ങനെ.. 'ഇപ്പോള്‍ ഭയങ്കര സന്തോഷം ഉണ്ട്. നമ്മള്‍ മനസില്‍ ആഗ്രഹിച്ച ഓരോ കാര്യങ്ങള്‍ നടത്തി കഴിയുമ്പോള്‍ അങ്ങനെ സന്തോഷിക്കുകയല്ലേ എന്നാണ് ആര്യ ചോദിക്കുന്നത്. ഇപ്പോള്‍ ഒരു ആഗ്രഹം കഴിഞ്ഞു. ഇനി അടുത്ത കാര്യം ചെയ്യണമെന്നും' നടി പറഞ്ഞു.

രമേഷ് പിഷാരടി വിവാഹത്തിന് വരാത്തതിനെ കുറിച്ചുള്ള ചോദ്യത്തിന് ആര്യയുടെ പ്രതികരണമിങ്ങനെ.. ' അദ്ദേഹം വരുമെന്ന് ഞാനും പ്രതീക്ഷിച്ചിരുന്നു. പക്ഷേ അദ്ദേഹത്തിന്റെ പുതിയൊരു ബിസിനസിന്റെ ഉദ്ഘാടനം ഉള്ളത് കൊണ്ട് വരാനായില്ല. അതിന്റെ എന്തെങ്കിലും തിരക്ക് വരികയാണെങ്കില്‍ വരാന്‍ പറ്റില്ലെന്ന് പിഷാരടി നേരത്തേ പറഞ്ഞിരുന്നതായിട്ടും' ആര്യ പറയുന്നു.
അനിയത്തിയുടെ കല്യാണത്തിന് ലാലേട്ടനെയും വിളിച്ചിരുന്നു. അദ്ദേഹം തൊടുപുഴയിലാണ്. പ്രിയന്‍ സാറിന്റെ ഏതോ പടത്തിന്റെ ഷൂട്ടാണ്. അവിടെ നിന്നും തിരുവനന്തപുരം വരെ വന്നിട്ട് പോവാനുള്ള ബുദ്ധിമുട്ട് ഉണ്ടെന്ന് വിളിച്ചപ്പോള്‍ തന്നെ എന്നോട് പറഞ്ഞിരുന്നു. അല്ലായിരുന്നെങ്കില്‍ ഉറപ്പായും വന്നേനെ..' ആര്യ കൂട്ടിച്ചേര്‍ത്തു.

അനിയത്തിയുടെ വിവാഹം കഴിഞ്ഞു, ഇനിയും ഇങ്ങനെ ഒറ്റയ്ക്ക് ജീവിച്ചാല്‍ മതിയോ? എന്നൊരു ചോദ്യം കൂടി ആര്യയോട് മാധ്യമ പ്രവര്‍ത്തകര്‍ ചോദിച്ചിരുന്നു. 'ഒറ്റയ്ക്ക് ഞാന്‍ അടിപൊളിയല്ലേ, എന്താ കുഴപ്പം. ഞാന്‍ സൂപ്പര്‍ ആയിട്ട് ജീവിക്കുന്നുണ്ടല്ലോ. പിന്നെ എന്താണ് കുഴപ്പം. ഞാനും എന്റെ മോളും സ്വസ്ഥം, ഗൃഹഭരണം. ഇനി ഭാവിയിലെന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന് അറിയില്ല. ഇപ്പോള്‍ ഞാന്‍ ഭയങ്കര സന്തോഷത്തിലാണെന്നും' ആര്യ പറഞ്ഞു.
Recommended Video

'ഈ സീസണില്‍ ഏറ്റവും ഇഷ്ടം റിയാസിനെയാണ്. റോബിന്‍ ഒരു മത്സരാര്‍ഥി എന്ന നിലയില്‍ എന്തെങ്കിലും ചെയ്തതായി എനിക്ക് തോന്നിയില്ല. റോബിനെക്കാളും വളരെ നന്നായി ഗെയിം കളിക്കുകയും പെര്‍ഫോം ചെയ്തതും റിയാസാണെന്നാണ് എനിക്ക് വ്യക്തിപരമായി തോന്നിയിട്ടുള്ളത്.
ബിഗ് ബോസിനെ കുറിച്ച് ഒന്നും പ്രവചിക്കാന്‍ സാധിക്കില്ല. 77 ദിവസമായിട്ടാണ് ഞങ്ങളുടെ സീസണ്‍ നിര്‍ത്തിയത്. അത് കൊറോണ കൊണ്ട് പോയി. എല്ലാം മാറി മറിയാം. പുറത്ത് നിന്ന് ഒരാള്‍ വിചാരിച്ചാലും ഗെയിം മാറ്റാന്‍ സാധിക്കും' എന്നാണ് ആര്യ പറയുന്നത്.


Click it and Unblock the Notifications