Just In
- 20 min ago
ഒരിക്കലെങ്കിലും പ്രണയം തോന്നിയവര്ക്കായ്... മഷിത്തണ്ട് ആല്‍ബം പുറത്തിറക്കി നടന് ജയസൂര്യ
- 31 min ago
എനിക്കെന്തായാലും ബോഡിഗാര്‍ഡ് വേണ്ടെന്നുറപ്പിച്ചു, റാണ ദഗുപതിയെ കണ്ട വിശേഷം പറഞ്ഞ് ജിഷിന്
- 47 min ago
ഇരുപതാം നൂറ്റാണ്ടിന് മുൻപേയുള്ള സിനിമ പരാജയപ്പെട്ടു, മോഹൻലാലിന്റെ വലിയ മനസിനെ കുറിച്ച് മധു
- 59 min ago
ബിഗ് ബോസിലേക്ക് നായികനായകന് താരവും? വിന്‍സി അലോഷ്യസിന് പറയാനുള്ളത് ഇതാണ്
Don't Miss!
- Sports
'ആവശ്യമുള്ളപ്പോള്‍ മാത്രം അവര്‍ വിളിക്കും'; 4 വര്‍ഷം മുന്‍പ് റിഷഭ് പന്ത് പറഞ്ഞ കാര്യം വെളിപ്പെടുത്തി അജയ് ജഡേജ
- Finance
കേന്ദ്ര ബജറ്റിന് മുന്നോടിയായി ജനുവരി 30 ന് സർവകക്ഷി യോഗം ചേരും
- News
ഐസക് രാജിവെക്കണമെന്ന് ചെന്നിത്തല, കിഫ്ബിയിലെ അടിയന്തര പ്രമേയം തളളി, പ്രതിപക്ഷം ഇറങ്ങിപ്പോയി
- Automobiles
കരുത്തുറ്റ ആൾട്രോസ് ഐ-ടർബോ; ആദ്യ ഡ്രൈവ് വീഡിയോ
- Lifestyle
ബുധന്‍ കുംഭം രാശിയിലേക്ക്; രണ്ടാഴ്ചക്കാലം ശ്രദ്ധിക്കേണ്ട രാശിക്കാര്‍
- Travel
സഞ്ചാരികള്‍ കണ്ടിട്ടില്ലാത്ത കാശ്മീരിലെ സ്വര്‍ഗ്ഗങ്ങള്‍
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ആര്യയുടെ പ്രണയമടക്കമുള്ള തുറന്ന് പറച്ചിലുകള്‍ക്ക് അവസരമൊരുക്കിയ വേദി; ബിഗ് ബോസ് ഓര്‍മ്മകളുമായി നടി
മൂന്നാമതൊരു ബിഗ് ബോസ് ഷോ കൂടി മലയാളത്തില്‍ ആരംഭിക്കാന്‍ പോവുകയാണെന്നുള്ള വാര്‍ത്ത കഴിഞ്ഞ ദിവസമാണ് പുറത്ത് വരുന്നത്. നടന് ടൊവിനോ തോമസ് ബിഗ് ബോസിന്റെ ലോഗോ പുറത്ത് വിടുമെന്നുമാണ് പുതിയ വാര്‍ത്ത. എന്നാല്‍ ജനുവരി അഞ്ചിന് മലയാളം ബിഗ് ബോസിനെ സംബന്ധിച്ച് മറ്റൊരു പ്രത്യേകത കൂടിയുണ്ടെന്ന് മുന്മത്സരാര്ഥികള് ചൂണ്ടി കാണിക്കുകയാണ്.
2019 ജനുവരി അഞ്ചിനായിരുന്നു മലയാളം ബിഗ് ബോസ് സീസണ് 2 ആരംഭിക്കുന്നത്. പ്രേക്ഷകര്‍ മുന്‍കൂട്ടി പ്രവചിച്ചവരും അല്ലാത്തവരുമായിട്ടുള്ള താരങ്ങളാണ് ഇക്കഴിഞ്ഞ സീസണില്‍ മത്സരാര്‍ഥികളായി എത്തിയത്. ശക്തമായ മത്സരം മുക്കാല്‍ ഭാഗത്തോളം കഴിഞ്ഞെങ്കിലും കൊറോണ വന്നതോടെ നിര്‍ത്തി വെക്കേണ്ട സാഹചര്യം വരികയായിരുന്നു.
ഇപ്പോഴിതാ ബിഗ് ബോസിലെ ഓര്‍മ്മകള്‍ പങ്കുവെച്ച് എത്തിയിരിക്കുകയാണ് നടി ആര്യ. ഇന്‍സ്റ്റാഗ്രാമില്‍ സ്റ്റോറിയായി നടി പങ്കുവെച്ച വീഡിയോസ് വളരെ കുറഞ്ഞ സമയത്തിനുള്ളില്‍ ശ്രദ്ധേയമായിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം ഈ ദിവസം ഇങ്ങനെയായിരുന്നു എന്ന് ക്യാപ്ഷനില്‍ പറഞ്ഞ് ഫുക്രു, ആര്യ, വീണ എന്നിവരെല്ലാം ഒന്നിച്ചുള്ള വീഡിയോ ആണ് നടി ആദ്യം പങ്കുവെച്ചത്.
ബിഗ് ബോസിന്റെ ടൈറ്റില്‍ സോംഗ് എപ്പോള്‍ കേട്ടാലും ഹൃദയത്തോട് അത്രയും അടുത്ത് നില്‍ക്കുന്നതാണ്. സീസണ് മൂന്നിന് വേണ്ടി ഇനിയും കാത്തിരിക്കാന്‍ വയ്യെന്നും ആര്യ പറയുന്നു. ബിഗ് ബോസിലെ ഓരോ ടാസ്കുകളുടെയും മറ്റും വീഡിയോസ് കോര്‍ത്തിണക്കി പാട്ടിനൊപ്പം നടി പോസ്റ്റ് ചെയ്തിരിക്കുകയാണ്. ആര്യ മാത്രമല്ല, അലക്സാന്‍ഡ്ര, വീണ, ഫുക്രു, തുടങ്ങി ബിഗ് ബോസിലെ താരങ്ങളെല്ലാവരും തന്നെ ഓര്‍മ്മകള്‍ പങ്കുവെച്ച് എത്തിയിട്ടുണ്ട്.
ബഡായ് ബംഗ്ലാവിലൂടെ ശ്രദ്ധേയായ ആര്യയുടെ വ്യക്തി ജീവിതത്തെ കുറിച്ച് കൂടുതല്‍ വെളിപ്പെടുത്തലുകള്‍ നടന്നത് ബിഗ് ബോസില്‍ എത്തിയതോടെയായിരുന്നു. ആദ്യ വിവാഹബന്ധം വേര്‍പിരിയാനുള്ള കാരണത്തെ കുറിച്ചും താന്‍ മറ്റൊരു പ്രണയത്തിലാണെന്നും നടി പറഞ്ഞിരുന്നു. എന്നാല്‍ പിന്നീട് ഇതേ കുറിച്ച് കൂടുതല്‍ വിവരങ്ങളില്ല. ഒരു വര്‍ഷം പൂര്‍ത്തിയാവുന്ന സാഹചര്യത്തിലും ആരാധകര്‍ ചോദിക്കുന്നത് ആര്യയുടെ പ്രണയത്തെ കുറിച്ചാണ്. വൈകാതെ നടി ഇത് വെളിപ്പെടുത്തുമെന്ന് പ്രതീക്ഷിക്കാം.