പിതാവിന്റെ വീട്ടില്‍ സന്തോഷവതിയായി ആര്യയുടെ മകള്‍ റോയ! താരപുത്രിയുടെ വീഡിയോ വൈറലാവുന്നു
ബഡായ് ബംഗ്ലാവിലൂടെ ജനപ്രീതി നേടിയെടുത്ത നടി ആര്യ ബിഗ് ബോസില്‍ മത്സരാര്‍ഥിയായി എത്തിയതോടെ വലിയ പിന്തുണയായിരുന്നു ലഭിച്ചത്. തമാശകള്‍ പറഞ്ഞ് രസിപ്പിക്കാറുള്ള ആര്യയുടെ സ്വകാര്യ ജീവിതത്തെ കുറിച്ച് അധികമാര്‍ക്കും തന്നെ അറിയില്ലായിരുന്നു. ബിഗ് ബോസിലൂടെയുള്ള തുറന്ന് പറച്ചിലുകളില്‍ നിന്നുമായിരുന്നു ആര്യയുടെ കുടുംബത്തിലെ വിശേഷങ്ങള്‍ പുറംലോകം അറിയുന്നത്.
ആര്യയെ പോലെ തന്നെ മകള്‍ റോയയും ഇപ്പോള്‍ കുഞ്ഞ് സെലിബ്രിറ്റിയാണ്. ആര്യ ബിഗ് ബോസില്‍ ആയിരിക്കവേ റോയയുടെ പിറന്നാള്‍ വലിയ ആഘോഷമാക്കിയിരുന്നു. അന്നും മകള്‍ ആര്യയുടെ ഭര്‍ത്താവ് രോഹിത്തിനൊപ്പമായിരുന്നു. ഇപ്പോള്‍ വിദേശത്ത് ഒരു പരിപാടിയ്ക്ക് വേണ്ടി ആര്യ പോയതിനാല്‍ മകള്‍ അച്ഛന്‍ രോഹിതിനൊപ്പമാണ്. ആര്യ തന്നെയാണ് ഇക്കാര്യം ആരാധകരെ അറിയിച്ചത്.

ഇപ്പോഴിതാ കുഞ്ഞ് റോയയുടെ ഒരു ഡാന്‍സ് വീഡിയോ ആണ് സമൂഹ മാധ്യമങ്ങളിലൂടെ വൈറലാവുന്നത്. രോഹിത് പങ്കുവെച്ച വീഡിയോയില്‍ രോഹിത്തിന്റെ സഹോദരി കല്‍പന സുശീലന്റെ മകനൊപ്പം റോയ ഡാന്‍സ് കളിക്കുകയാണ്. വളരെ കുറച്ച് സമയം കൊണ്ട് റോയയുടെ വീഡിയോ വൈറലായിരുന്നു. പലപ്പോഴും മകള്‍ക്കൊപ്പമുള്ള ചിത്രങ്ങളും വീഡിയോസും പുറത്ത് വിടുന്നതില്‍ ഒരു മടിയുമില്ലാത്ത നടിയാണ് ആര്യ.
മകളുടെ തമാശകളും അവളുടെ ഇഷ്ടങ്ങളുമെല്ലാം ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവക്കാറുണ്ടായിരുന്നു. മകളുടെ സന്തോഷമാണ് എല്ലാത്തിലുമരി തന്റേത് പലപ്പോഴും ആര്യ പറയാറുണ്ട്. സീരിയല്‍ നടിയും മുന്‍ബിഗ് ബോസ് താരവുമായ അര്‍ച്ചന സുശീലന്റെ സഹോദരനാണ് ആര്യയുടെ ഭര്‍ത്താവായിരുന്ന രോഹിത് സുശീലന്‍. വളരെ ചെറുപ്പത്തില്‍ തന്നെ വിവാഹിതയായ ആര്യ ആദ്യ വിവാഹം ഉപേക്ഷിച്ചതിന്റെ കാരണം വെളിപ്പെടുത്തിയിരുന്നു.

ബിഗ് ബോസിലെ തുറന്ന് പറച്ചിലിലൂടെയാണ് രോഹിതുമായി ബന്ധം വേര്‍പിരിയാന്‍ കാരണം താന്‍ തന്നെയാണെന്ന് ആര്യ പറഞ്ഞത്. ഇപ്പോഴും അടുത്ത സൗഹൃദം സൂക്ഷിക്കുന്നവരാണ് തങ്ങളെന്നും ആര്യ പറഞ്ഞിരുന്നു. ആര്യ സിനിമാ ചിത്രീകരണത്തിനും മറ്റ് പരിപാടികള്‍ക്കുമായി തിരക്കുകളില്‍ ആവുമ്പോള്‍ മകള്‍ രോഹിതിനൊപ്പമായിരിക്കും.
Recommended Video
അത് മാത്രമല്ല തനിക്കൊരു പ്രണയം ഉണ്ടെന്നുള്ള കാര്യവും നടി പറഞ്ഞിരുന്നു. അതാരാണെന്ന് ഇനിയും പറഞ്ഞിട്ടില്ലെങ്കിലും അദ്ദേഹത്തെ ജാന്‍ എന്ന് വിളിക്കാമെന്നും നടി പറഞ്ഞിട്ടുണ്ട്. ദിവസങ്ങള്‍ക്ക് മുന്‍പായിരുന്നു ആര്യയുടെ ജന്മദിനം. ബിഗ് ബോസിലെ സുഹൃത്തുക്കളായിരുന്ന വീണ നായര്‍, എലീന പടിക്കല്‍, ഫുക്രു എന്നിവര്‍ ചേര്‍ന്ന് ദുബായില്‍ വെച്ചായിരുന്നു ആര്യയ്ക്ക് സര്‍പ്രൈസ് പാര്‍ട്ടിയൊരുക്കിയത്.


Click it and Unblock the Notifications