For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പരദൂഷണം പറയാനും ചിയേഴ്സ് അടിക്കാനും ഒരു കൂട്ട് നല്ലതല്ലേ? വീണ്ടുമൊരു പങ്കാളിയെ കുറിച്ചുള്ള ചോദ്യത്തിന് ആര്യ

  |

  നടിയും അവതാരകയുമായ ആര്യ ബഡായിയുടെ ജീവിതം മലയാളികള്‍ക്ക് സുപരിചിതമാണ്. ബിഗ് ബോസ് ഷോ യില്‍ പങ്കെടുത്തതോട് കൂടിയാണ് ആര്യയുടെ വ്യക്തി ജീവിതം സംബന്ധിക്കുന്ന കഥകള്‍ പുറത്ത് വരുന്നത്. ആദ്യ വിവാഹബന്ധം പരാജയപ്പെട്ടതിന് ശേഷം രണ്ടാമതും പ്രണയത്തിലായെങ്കിലും ആ പ്രണയം പരാജയപ്പെട്ടത് നടിയെ വല്ലാതെ വേദനിപ്പിച്ചു.

  വിഷാദത്തിലേക്ക് വരെ പോയ ആര്യയുടെ ജീവിതം തിരികെ പിടിച്ചിരിക്കുകയാണ്. ഇപ്പോള്‍ സന്തുഷ്ടമായി ജീവിക്കാന്‍ നടിയ്ക്ക് സാധിക്കുന്നുമുണ്ട്. അതേ സമയം ഇനിയൊരു പങ്കാളിയെ കുറിച്ച് ആലോചന വരികയാണെങ്കില്‍ താനത് നിരസിക്കില്ലെന്നാണ് ആര്യ പറയുന്നത്. ഇന്‍സ്റ്റാഗ്രാമിലെ ക്യൂ ആന്‍ഡ് എ സെക്ഷനിലൂടെ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു നടി.

  ആര്യയുടെ അടുത്ത സിനിമയേതാണ്? എന്നാണ് ഒരാള്‍ ആര്യയോട് ചോദിച്ചത്. 'സിനിമാക്കാരൊന്നും വിളിക്കുന്നില്ലെന്നേ എന്നാണ് ആര്യ തമാശരൂപേണ പറഞ്ഞത്. 'എന്താടാ സജി' എന്ന ചിത്രമാണ് ഷൂട്ടിങ്ങ് കഴിഞ്ഞ് റിലീസിന് വേണ്ടി ഒരുങ്ങുന്ന എന്റെ അവസാന ചിത്രം. '90 മിനുറ്റ്‌സ്' എന്ന സിനിമ കൂടെ വൈകാതെ റിലീസിനെത്തിയേക്കുമെന്നും', ആര്യ പറയുന്നു.

  തന്റെ ജീവിതം ഇനി സിനിമയാക്കുകയാണെങ്കില്‍ 'ബഡായ് അല്ല ജീവിതം' എന്ന പേരായിരിക്കും ഇടുക എന്നും ഒരു ആരാധന്റെ ചോദ്യത്തിന് മറുപടിയായി നടി പറഞ്ഞു.

  Also Read: പൊന്നിയിൻ സെൽവനിൽ അഭിനയിച്ചവർ പ്രതിഫലം തിരിച്ചു കൊടുക്കണം; കാരണമെന്തെന്ന് പാർത്ഥിപൻ

  അദ്ദേഹം കാരണം ദുബായിയെ വെറുത്തോ എന്നാണ് ഒരാള്‍ ചോദിച്ചത്. 'ഒരിക്കലുമില്ല. ദുബായ് ഏറ്റവും മനോഹരമായ നഗരമാണ്. അതിലുപരി എനിക്കേറ്റവും പ്രിയപ്പെട്ട സിറ്റി കൂടിയാണ്. എനിക്കൊരിക്കലും ആ സ്ഥലം വെറുക്കാന്‍ സാധിക്കില്ല. ഒരു വ്യക്തി എന്നോട് മോശമായി പെരുമാറിയെന്ന് കരുതി ഒരു സ്ഥലത്തെ വെറുക്കുന്നതിന്റെ ആവശ്യമില്ലല്ലോ. അതുകൊണ്ട് ആ വ്യക്തിയുടെ സ്വഭാവത്തില്‍ ഒരു മാറ്റവും ഉണ്ടാവില്ല.

  അയാളുടെ കൂടെ കുറേ നല്ല ഓര്‍മ്മകള്‍ എനിക്കുണ്ടായിട്ടുണ്ട്. എന്ന് കരുതി ഇനിയും എനിക്ക് നല്ല ഓര്‍മ്മകള്‍ മറ്റ് പലയിടങ്ങളില്‍ നിന്നും ഉണ്ടാവും. ആ സ്ഥലത്തെ കുറിച്ചോര്‍ത്ത് വീണ്ടും സങ്കടപ്പെടാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ദുബായ് എന്നും എന്റെ ഹൃദയത്തിലുണ്ടാവുമെന്നും', ആര്യ പറയുന്നു.

  Also Read: മകളെ നഷ്ടപ്പെട്ട വേദനയിലാണ് സുരേഷ് ഗോപി ആ സിനിമ ചെയ്തത്; ആകെ തകർന്ന അവസ്ഥ; നിർമാതാവ്

  ആര്യയ്ക്ക് ഇനിയും ഒരു ജീവിതപങ്കാളിയെ വേണമെന്നില്ലേ? 'ഒരു ജീവിതപങ്കാളി ഇല്ലാത്തത് കൊണ്ട് ഞാന്‍ നിരാശപ്പെട്ടിരിക്കുകയല്ല. എന്റേതായ സാഹചര്യത്തില്‍ ഞാന്‍ നന്നായിരിക്കുകയാണ്. ഞാന്‍ സാമ്പത്തികമായിട്ടും അല്ലാതെയും സ്വതന്ത്ര വ്യക്തിയാണ്. എനിക്കെന്റെ കാര്യം നോക്കാന്‍ സാധിക്കും.

  Also Read: 'ലൂസിഫർ അത്ര ഇഷ്ടപ്പെട്ടില്ല, ​ഗോഡ്ഫാദർ കുറച്ച് കൂടി നന്നാക്കിയിട്ടുണ്ട്'; ചിരഞ്ജീവി

  ഭാവിയില്‍ ജീവിതം എനിക്ക് നല്ലൊരു പങ്കാളിയെ കൊണ്ട് വരികയാണെങ്കില്‍ ആ ഓഫര്‍ ഞാന്‍ നിരസിക്കില്ല. ജോലി ഒക്കെ കഴിഞ്ഞ് വീട്ടില്‍ വന്ന് പരദൂഷണം പറയാനും ഇടയ്ക്ക് വഴക്കിടാനും ഒന്നിച്ച് ഒരു ചീയേഴ്‌സ് അടിക്കാനും കുടെ ഒരാള്‍ ഉണ്ടെങ്കില്‍ അത് അടിപൊളി അല്ലേ? എന്നാണ് ആര്യ ചോദിക്കുന്നത്.

  Read more about: arya ആര്യ
  English summary
  Bigg Boss Malayalam Fame Arya Says She Would Not Deny A Good Companion In Future
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X