ആര്യ മകളെ പ്രസവിച്ചതിന് തൊട്ട് പിന്നാലെ എടുത്ത ചിത്രം; ബേബി റോയയുടെയും മമ്മയുടെയും ചിത്രങ്ങളുമായി ആര്യ
ബഡായ് ബംഗ്ലാവിലൂടെ ജനപ്രീതി നേടിയെടുത്ത നടി ആര്യയുടെ സഹോദരിയുടെ വിവാഹനിശ്ചയം അടുത്തിടെയാണ് നടന്നത്. സോഷ്യല്‍ മീഡിയ പേജുകളില്‍ ചടങ്ങിനിടയില്‍ നിന്നുള്ള ചിത്രങ്ങള്‍ വൈറലായിരുന്നു. മരിച്ച് പോയ തന്റെ അച്ഛന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു സഹോദരിയുടെ വിവാഹമെന്നും അത് നല്ല രീതിയില്‍ നടത്താന്‍ സാധിക്കുന്നുവെന്നും ആര്യയും വെളിപ്പെടുത്തിയിരുന്നു.
സഹോദരിയുടെ വിവാഹത്തിന്റേത് മാത്രമല്ല മകള്‍ റോയയ്‌ക്കൊപ്പമുള്ള ആര്യയുടെ ചില ഫോട്ടോസ് ശ്രദ്ധേയമാവുകയാണ്. മകള്‍ക്കൊപ്പമുള്ള നിരവധി ചിത്രങ്ങള്‍ ആരാധകര്‍ കണ്ടിട്ടുണ്ടെങ്കിലും ജനിച്ച് വീണ ആദ്യ സമയമങ്ങളിലെ റോയയുടെ ചിത്രമാണ് ഇന്‍സ്റ്റാഗ്രാമില്‍ സ്‌റ്റോറിയായി ആര്യ പോസ്റ്റ് ചെയ്തിരിക്കുന്നത്.

നടിയും അവതാരകയുമായ ആര്യ ബഡായ് ആര്യ എന്ന പേരിലാണ് അറിയപ്പെടുന്നത്. സിനിമകളിലും ടെലിവിഷന്‍ പരിപാടികളിലുമൊക്കെ അഭിനയിച്ചിട്ടുണ്ടെങ്കിലും ബഡായ് ബംഗ്ലാവ് എന്ന ഷോ ആണ് വലിയ ജനപ്രീതി നേടി കൊടുത്തത്. ഈ വര്‍ഷം ബിഗ് ബോസ് മലയാളം രണ്ടാം സീസണിലും ആര്യ മത്സരാര്‍ഥിയായി എത്തിയിരുന്നു. തന്റെ കുടുംബത്തെ കുറിച്ചും വ്യക്തി ജീവിതത്തെ കുറിച്ചുമൊക്കെയുള്ള കാര്യങ്ങള്‍ ബിഗ് ബോസിലൂടെയാണ് ആര്യ പുറംലോകത്തെ അറിയിച്ചത്. അതുപോലെ മകള്‍ റോയയെ കുറിച്ചും നടി തുറന്ന് പറഞ്ഞിരുന്നു.

സീരിയല്‍ നടി അര്‍ച്ചന സുശീലന്റെ സഹോദരന്‍ രോഹിത് സുശീലനാണ് ആര്യയുടെ ഭര്‍ത്താവ്. വളരെ ചെറിയ പ്രായത്തില്‍ തന്നെ ആര്യയും രോഹിതും പ്രണയത്തിലായി. 2008 ല്‍ വിവാഹിതരായ ഇരുവരും പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം 2018 ല്‍ നിയമപരമായി വേര്‍പിരിഞ്ഞു. താന്‍ ഭര്‍ത്താവിനൊപ്പമല്ലെന്നും മകള്‍ക്കൊപ്പം വേറെയാണ് താമസിക്കുന്നതെന്ന് കഴിഞ്ഞ വര്‍ഷമാണ് ആര്യ പുറംലോകത്തെ അറിയിച്ചത്. ബാക്കി വിശേഷങ്ങള്‍ ബിഗ് ബോസ് ഷോ യിലൂടെയും പുറംലോകമറിഞ്ഞു.

രോഹിതുമായി ഇപ്പോഴും സൗഹൃദം പുലര്‍ത്താറുള്ള ആര്യ മകള്‍ റോയ അച്ഛനൊപ്പം പോകുന്നതില്‍ സന്തുഷ്ടയാണെന്ന് തുറന്ന് പറഞ്ഞിരുന്നു. ഇപ്പോഴിതാ മകളെ പ്രസവിച്ച് മണിക്കൂറുകള്‍ക്ക് ശേഷമെടുത്ത ചിത്രം പുറത്ത് വിട്ടിരിക്കുകയാണ് നടി. 'ഞങ്ങളുടെ ആദ്യ ചിത്രം. അവള്‍ ജനിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ എടുത്ത ആദ്യ ചിത്രം' എന്നാണ് ആര്യ ക്യാപ്ഷനായി കൊടുത്തിരിക്കുന്നത്. അതുപോലെ മകള്‍ക്ക് ഒരു വയസ് പോലും ആവുന്നതിന് മുന്‍പ് കാറില്‍ യാത്ര ചെയ്യുന്നൊരു ചിത്രവും നടി പങ്കുവെച്ചിരുന്നു. 'മമ്മയും കുഞ്ഞ് റോയയും' എന്നാണ് ഇതിന് തലക്കെട്ടായി കൊടുത്തിരിക്കുന്നത്.

ആര്യയെ പോലെ തന്നെ വലിയ ആരാധക പിന്‍ബലം മകള്‍ റോയയ്ക്കുമുണ്ട്. റോയയുടെ എഴുത്തുകളും വര്‍ത്തമാനങ്ങളുമൊക്കെ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാവാറുണ്ട്. നിലവില്‍ സഹോദരി അഞ്ജനയുടെ വിവാഹനിശ്ചയത്തിന്റെ തിരക്കുകളിലായിരുന്നു ആര്യ. തിരുവനന്തപുരം ടെക്‌നോപാര്‍ക്കില്‍ ജോലി ചെയ്യുന്ന അഖിലാണ് വരന്‍. വര്‍ഷങ്ങളോളം നീണ്ട പ്രണയത്തിനൊടുവിലാണ് സഹോദരി വിവാഹിതയാവുന്നതെന്നും തന്റെ അച്ഛന്റെ ആഗ്രഹം അഞ്ജനയുടെ വിവാഹത്തിലൂടെ നടക്കുകയാണെന്നും ആര്യ തുറന്ന് പറഞ്ഞിരുന്നു.
Recommended Video
262 ദശലക്ഷം രൂപ കയ്യില്‍ എത്തണോ ? ഇതാ ഇന്ത്യയില്‍ നിന്നും മികച്ച അവസരം, ഭാഗ്യം പരീക്ഷിക്കൂ


Click it and Unblock the Notifications











