ഹൃദയം തകര്‍ന്ന അവസ്ഥയിലാണെന്ന് ആര്യ; ആരാധകന്റെ ചോദ്യത്തിന് തന്റെ അവസ്ഥയെ കുറിച്ച് പറഞ്ഞ് നടി
മൂന്നാമതൊരു ബിഗ് ബോസ് കൂടി മലയാളത്തില്‍ ആരംഭിക്കുന്നതിന്റെ ആകാംഷയിലാണ് പ്രേക്ഷകര്‍. ഇതിനിടെ രണ്ടാം സീസണിലെ മത്സരാര്‍ഥിയായിരുന്ന ആര്യ തന്റെ വിശേഷങ്ങള്‍ പറഞ്ഞത് വലിയ ചര്‍ച്ചയായിരുന്നു. ഇന്‍സ്റ്റാഗ്രാമിലൂടെ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയുമ്പോഴാണ് രസകരമായ പല വെളിപ്പെടുത്തലുകളും നടി നടത്തിയത്.
ആദ്യ വിവാഹബന്ധം വേര്‍പിരിഞ്ഞ് കഴിയുന്ന ആര്യ രണ്ടാമതും വിവാഹിതയാവാന്‍ സാധ്യതയുണ്ടെന്ന് ബിഗ് ബോസില്‍ നിന്നും തുറന്ന് പറഞ്ഞിരുന്നു. തന്റെ കാമുകനെ ജാന്‍ എന്ന് വിളിച്ചാല്‍ മതിയെന്നും നടി വിശേഷിപ്പിച്ചിരുന്നു. പുറത്ത് വന്നതിന് ശേഷം അതാരാണെന്ന് മാത്രം ആര്യ വെളിപ്പെടുത്തിയില്ല. എന്നാല്‍ അയാളുമായി താന്‍ വേര്‍പിരിഞ്ഞെന്നും തന്നെ തേച്ചിട്ട് പോയെന്നും അടുത്തിടെ നടി വ്യക്തമാക്കി.

മാനസികമായ വളരെയധികം തകര്‍ന്ന അവസ്ഥയിലാണ് താനെന്ന് കൂടി ആര്യ വ്യക്തമാക്കിയിരുന്നു. ഇപ്പോഴിതാ തന്റെ വിഷമങ്ങളില്‍ നിന്നും കരകയറുന്നത് എങ്ഹനെയാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടി. ഹൃദയം തകര്‍ന്ന അവസ്ഥയില്‍ നിന്നും മറികടക്കാനുള്ള ഒരു ടിപ്് പറഞ്ഞ് തരാനാണ് ഒരു ആരാധകന്‍ ചോദിച്ചത്. 'ഇപ്പോള്‍ സമാനമായൊരു അവസ്ഥയിലൂടെയാണ് ഞാന്‍ കടന്ന് പോകുന്നത്. അതുകൊണ്ട് ഇതേ കുറിച്ച് എനിക്ക് പറയാവുന്നതേയുള്ളു. നമ്മളെ ആത്മാര്‍ഥമായി സ്‌നേഹിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നവര്‍ ചുറ്റുമുണ്ടെന്ന് നോക്കുക.
Recommended Video
നിങ്ങളുടെ കുടുംബം, കൂട്ടുകാര്‍, നമ്മളെ അവര്‍ക്ക് അങ്ങ് കൊടുത്തേക്കുക. നമ്മള്‍ ആലോചിച്ചോണ്ടിരിക്കുന്ന കാര്യങ്ങളെ മറന്നേക്കൂ. അതിനെ പിന്തുടരുന്നത് കൊണ്ട് ഒരു കാര്യവുമില്ല. അത് സാധാരണ പോലെ ശരിയാവും. മനസും ഹൃദയും ശക്തമായി തന്നെ ഇരിക്കണമെന്ന് സ്വയം പഠിപ്പിക്കുക. ജീവിതത്തിലെ പ്രകാശം നിറഞ്ഞൊരു വശം കൂടി നോക്കുക. ഏറ്റവും പ്രധാനമായി സ്വന്തം മൂല്യം മനസിലാക്കുക എന്നുമാണ് ആര്യ പറഞ്ഞിരിക്കുന്നത്.


Click it and Unblock the Notifications