മത്സ്യ കന്യകയായി ആര്യ, നടിയുടെ പൂൾ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു...

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയും അവതാരകയുമാണ് ആര്യ. ബഡായ് ബംഗ്ലാവ് എന്ന ഹാസ്യപരമ്പരയിലൂടെയാണ് ആര്യ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറുന്നത് പിന്നീട് ബിഗ് ബോസ് സീസൺ 2 ൽ എത്തിയതോടെ നടി പ്രേക്ഷകരുടെ ഇടയിൽ കൂടുതൽ ശ്രദ്ധിക്കപ്പെടുകയായിരുന്നു. ബിഗ് ബോസ് സീസൺ 2 ലെ മികച്ച മത്സരാർഥികളിൽ ഒരാളായിരുന്നു ആര്യ.

സോഷ്യൽ മീഡിയയിൽ സജീവമാണ് ആര്യ. ബിഗ് ബോസ് ഷോയിൽ നിന്ന് പുറത്തിറങ്ങിയ ശേഷമാണ് നടി കൂടുതൽ സജീവമായത്. പ്രേക്ഷകരുമായി അടുത്ത ബന്ധം സൂക്ഷിക്കുന്ന ആര്യ ബിഗ് ബോസ് ഹൗസിലെ വിശേഷങ്ങൾ പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിത സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ആര്യയുടെ പുതിയ ഫോട്ടോ ഷൂട്ടാണ്. നടി തന്നെയാണ് ഇൻസ്റ്റഗ്രാമിൽ ചിത്രം പങ്കുവെച്ചിരിക്കുന്നത്. ചിത്രങ്ങൾ ഇതിനോടകം തന്നെ വൈറലായിട്ടുണ്ട്.

 ആര്യയുടെ ഫോട്ടോ ഷൂട്ട

ഫോട്ടോ ഷൂട്ടുകളിൽ ഇതിന് മുൻപും ആര്യ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. എന്നാൽ ഇതാദ്യമായിട്ടാണ് ഗ്ലാമറസ് ലുക്കിൽ നടി പ്രത്യക്ഷപ്പെട്ടത്. പൂൾ ഹെയർ ഡോണ്ട് കെയർ എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. പൂളിൽ നിന്നുളള രണ്ട് ചിത്രങ്ങളാണ് ആര്യ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്.

മത്സ്യ കന്യകയായി  ആര്യ

മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ആര്യയുടെ ഗ്ലാമറസ് ഫോട്ടോ ഷൂട്ടിന് ലഭിക്കുന്നത് , സുഹൃത്തുക്കളും പ്രേക്ഷകരും ആര്യയുടെ ചിത്രത്തിന് കമന്റുമായി എത്തിയിട്ടുണ്ട്. എല്ലാവരും മികച്ച അഭിപ്രായമാണ് പങ്കുവെച്ചിരിക്കുന്നത്. മത്സ്യ കന്യകയെ പോലെ എഡിറ്റ് ചെയ്ത ഒരു ചിത്രം ആര്യ സ്റ്റോറിയായി പങ്കുവെച്ചിട്ടുമുണ്ട്. നടിയുടെ മത്സ്യ കന്യകയുടെ ചിത്രവും പ്രേക്ഷകരുടെ ഇടയിൽ വൈറലായിട്ടുണ്ട്.

Recommended Video

Arya Sister Engagement Special
 ആര്യയുടെ സിനിമ ജീവിതം

മിനിസ്ക്രീനിലൂടെയാണ് ആര്യ തന്റെ കരിയർ ആരംഭിക്കുന്നത്. 2006 ലാണ് ക്യാമറയ്ക്ക് മുന്നിൽ എത്തിയത്. അമൃത ടിവിയിലൂടെയായിരുന്നു നടിയുടെ അരങ്ങേറ്റം. ഏഷ്യനെറ്റ് സംപ്രേക്ഷണം ചെയ്ത സ്ത്രീധനം എന്ന പരമ്പരയിലൂടെയാണ് ആര്യ പ്രേക്ഷകരുടെ ഇടയിൽ ആദ്യം ശ്രദ്ധിക്കപ്പെടുന്നത് പിന്നീട് കോമഡി ടോക്ക് ഷോയായി ബഡായി ബംഗ്ലാവിലൂടെ പ്രിയങ്കരിയായി മാറുകയായിരുന്നു. മിനിസ്ക്രീനിൽ നിന്നാണ് ആര്യ ബിഗ് സ്ക്രീനിലെത്തുന്നത്. ചെറിയ വേഷങ്ങളിലൂടെയാണ് സിനിമയിലും എത്തുന്നത്. വിനീത് ശ്രീനിവാസൻ ചിത്രമായ കുഞ്ഞിരാമായണത്തിലെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടത്. പാവ, പ്രേതം, അലമാര,തോപ്പിൽ ജോപ്പൻ തുടങ്ങിയവയാണ് ആര്യയുടെ മറ്റ് ചിത്രങ്ങൾ.

Read more about: biggboss arya
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X