For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  രണ്ട് ഭാര്യമാര്‍ക്കും മക്കള്‍ക്കുമൊപ്പം ഗോവയിലേക്ക് യാത്ര നടത്തി ബഷീര്‍ ബഷി; എവിടെ പോകാനും അവര്‍ റെഡിയാണ്

  |

  ബിഗ് ബോസ് താരവും മോഡലുമായ ബഷീര്‍ ബഷിയെ പോലെ തന്നെ അദ്ദേഹത്തിന്റെ കുടുംബവും കേരളത്തിന് സുപരിചിതരാണ്. രണ്ട് ഭാര്യമാരുണ്ടെന്നുള്ള പേരില്‍ ബഷീര്‍ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയിരുന്നു. എന്നാല്‍ ഭാര്യമാര്‍ക്കും മക്കള്‍ക്കുമൊപ്പം സന്തുഷ്ടനായി കഴിയുകയാണ് താരം. ലോക്ഡൗണ്‍ കാലത്ത് കുടുംബത്തോടൊപ്പം യൂട്യൂബ് ചാനല്‍ ആരംഭിച്ച് വെബ് സീരിസ് പോലെ എപ്പിസോഡുകള്‍ പുറത്ത് വിട്ടിരുന്നു.

  ഭാര്യമാര്‍ക്ക് ചാനല്‍ ആരംഭിച്ച് കൊടുത്തു എന്നതിനൊപ്പം കിടിലന്‍ യാത്രകളും ബഷീര്‍ നടത്താറുണ്ട്. കൊറോണ പ്രതിസന്ധി കാരണം എല്ലാം അവതാളത്തില്‍ ആയെങ്കിലും കുടുംസമേതം ഗോവയിലേക്ക് യാത്ര നടത്തിയതിനെ കുറിച്ച് പറയുകയാണ് താരമിപ്പോള്‍. മുന്‍പ് പോയിട്ടുള്ളതില്‍ നിന്നും ഗോവയ്ക്ക് വലിയ മാറ്റം സംഭവിച്ചതിനുള്ള കാരണം കൂടി താരം വെളിപ്പെടുത്തിയിരിക്കുകയാണ്.

  യാത്രകളെ ഒത്തിരി സ്‌നേഹിക്കുന്ന കുടുംബമാണ് എന്റേത്. കേരളത്തിനകത്തും പുറത്തുമായി നിരവധി സ്ഥലങ്ങളില്‍ യാത്ര ചെയ്തിട്ടുണ്ട്. എവിടേക്കുള്ള യാത്രയാെങ്കിലും രണ്ടാളും റെഡിയാണ്. അക്കാര്യത്തില്‍ ഞങ്ങളെല്ലാവരും ഒറ്റക്കെട്ടാണ്. ഏത് തീരുമാനവും ബഷീറും രണ്ട് ഭാര്യമാരും ചേര്‍ന്ന് കൂടിയാലോചിച്ചാണ് എടുക്കുന്നത്. മൂവരും ചേര്‍ന്നാണ് ഈ ട്രിപ്പ് പ്ലാന്‍ ചെയ്തതും. ബഷീര്‍ പറയുന്ന സ്ഥലം ഏതാണെങ്കിലും ഭാര്യമാരായ സുഹാനയ്ക്കും മഷൂറയ്ക്കും സമ്മതമാണ്. അവര്‍ക്ക് ഒരു സ്ഥലമല്ല, യാത്രയാണ് മുഖ്യമെന്ന് മനോരമ ഓണ്‍ലൈന് നല്‍കയി അഭിമുഖത്തില്‍ ബഷീര്‍ പറയുന്നു.

  വേനലവധിയ്ക്കുള്ള യാത്ര ഗോവയിലേക്ക് ആയിരിക്കുമെന്ന് മക്കള്‍ക്ക് നല്‍കിയ വാക്കായിരുന്നു. പക്ഷേ കൊറോണ കാരണം വാക്ക് പാലിക്കാന്‍ സാധിച്ചില്ല. ആ സ്വപ്‌നയാത്രയാണ് ഇപ്പോള്‍ സാധിച്ചത്. മോള്‍ക്ക് ബീച്ച് ഒരുപാട് ഇഷ്ടമായത് കൊണ്ടാണ് ഗോവ തിരഞ്ഞെടുത്തത്. ഞാനും ഭാര്യമാരും മക്കളും എന്റെ സുഹൃത്തും ഫാമിലിയുമായി സ്വന്തം വാഹനത്തിലായിരുന്നു യാത്ര. അതിന്റെ ഒരു ത്രില്ല് പറഞ്ഞറിയിക്കാന്‍ ആവില്ല. മക്കളുടെയും ഭാര്യമാരുടെയും മുഖത്തെ സന്തോഷമാണ് എന്നെ ഏറെ സന്തോഷിപ്പിച്ചത്.

  ആദ്യമായിട്ടല്ല, മുന്‍പും പലതവണ ഗോവയില്‍ പോയിട്ടുണ്ടെങ്കിലും ഇത്തവണത്തെ യാത്ര ഞങ്ങളെ ശരിക്കും അതിശയിപ്പിച്ചു. സാധാരണ ഗോവ, എന്ന് പറയുമ്പോള്‍ ബീച്ചിലെങ്ങും വിദേശസഞ്ചാരികളായിരിക്കും. കൊറോണ കാരണാകും ഇത്തവണ വിദേശ സഞ്ചാരികള്‍ തീരെയില്ല. പിന്നെ കൂടുതലായും നോര്‍ത്ത് ഇന്ത്യന്‍ യാത്രക്കാരുണ്ടായിരുന്നു. ഗോവന്‍ തീരമൊക്കെ വിജനമായത് പോലെ തോന്നി. ഗോവയിലേക്കുള്ള യാത്ര തീരുമാനിച്ചതിന് പിന്നില്‍ അവിടുത്തെ ബീച്ചുകളുടെ സൗന്ദര്യമാണ് ഒന്നാമത്തെ കാരണം. ഇന്ത്യയിലെ ഏറ്റവും മികച്ച ബീച്ചുകള്‍ കാണണമെങ്കില്‍ ഗോവയില്‍ തന്നെ എത്തണം.

  Sreeya Iyyer talks about the issue with Basheer Bashi | FilmiBeat Malayalam

  ബീച്ചിന്റെ സൗന്ദര്യം ആസ്വദിക്കുക എന്നതിനൊപ്പം സ്പീഡ് ബോട്ട്, ജെറ്റ് സ്‌കീ, അങ്ങനെ നിരവധി സാഹസിക വിനോദങ്ങളും അവിടെയുണ്ട്. എട്ട് ദിവസത്തോളം ഗോവയില്‍ അടിച്ച് പൊളിച്ചിട്ടാണ് തിരിച്ച് വന്നതെന്ന് ബഷീര്‍ പറയുന്നു. ഗോവയില്‍ പോവുന്നതിന് മുന്‍പ് കുടുംബസമേതം ഞങ്ങള്‍ കേരളത്തില്‍ പലയിടത്തും പോയിരുന്നു. എങ്കിലും നീണ്ട യാത്ര ഇതായിരുന്നു. ഇനിയും യാത്രകള്‍ പ്ലാന്‍ ചെയ്യുന്നുണ്ട്. കൊറോണയാണ് ഏറ്റവും വലിയ വില്ലന്‍. അത് മാറുമെന്നുള്ള പ്രതീക്ഷയിലാണ് ഞങ്ങളെന്നും ബഷീര്‍ ബഷി പറയുന്നു.

  English summary
  Bigg Boss Malayalam Fame Basheer Bashi About His Latest Gova Trip With Family
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X