For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'സൂക്ഷിക്കണം... ഇതിനൊന്നും ഞാൻ ഉത്തരവാദിയല്ല'; ബഷീർ ബഷിയുടെ പേരിൽ വ്യാജ അക്കൗണ്ടും ചാറ്റിങും!

  |

  കേരളത്തിലെ പ്രശസ്തരായ യുട്യൂബർമാരിൽ ഒരാളാണ് ബഷീർ ബഷി. മോഡൽ എന്ന നിലയിലാണ് തുടക്കക്കാലത്ത് ബഷീർ ബഷി ആളുകൾക്ക് മുന്നിലെത്തിയത്. പിന്നാലെ ബി​ഗ് ബോസ് മലയാളം സീസൺ ഒന്നിൽ മത്സരാർഥിയായി ബഷീർ ബഷി എത്തിയതോടെ ആളുകൾ താരത്തെ കൂടുതൽ അറിഞ്ഞ് തുടങ്ങി.

  ബി​ഗ് ബോസ് സീസൺ ഒന്നിലെ ശക്തരായ മത്സരാർഥികളിൽ ഒരാളായിരുന്നു ബഷീർ ബഷി. എഴുപത് ദിവസത്തോളം ബഷീർ ഹൗസിനുള്ളിൽ പിടിച്ച് നിന്നു.

  Also Read: 'അവൾ എന്റെ യഥാർഥ ജീവിതത്തിലേയും നായിക'; കത്രീനയുടെ പേര് കേട്ടപ്പോൾ നാണം കൊണ്ട് ചുവന്ന് സൽമാൻ ഖാൻ!

  ബി​ഗ് ബോസ് ഷോയിൽ എത്തിയതോടെയാണ് ബഷീറിനെ കൂടുതൽ ആളുകൾ അറിഞ്ഞത്. അതുവരെ യുവാക്കൾ‌ക്കിടയിലായിരുന്നു ബഷീർ ശ്രദ്ധിക്കപ്പെട്ടത്. രണ്ടാം വിവാഹം കഴിഞ്ഞ് വളരെ കുറഞ്ഞ ദിവസങ്ങൾക്കുള്ളിലാണ് ബഷീർ ബഷി ബി​ഗ് ബോസിൽ മത്സരിക്കാനെത്തിയത്.

  അതിനാൽ ബി​ഗ് ബോസിൽ വെച്ച് തനിക്ക് രണ്ട് ഭാര്യമാരുണ്ടെന്ന് ബഷീർ ബഷി വെളിപ്പെടുത്തി. രണ്ട് ഭാര്യമാരേയും ചേർത്ത് നിർത്തി വളരെ സന്തോഷത്തോടെ കുടുംബജീവിതം നയിക്കുന്ന എല്ലാവ​ർക്കും അത്ഭുതമാണ്.

  Also Read: 'വേറെ വഴിയില്ല.... അവസാനം ഞാൻ അത് ചെയ്യാൻ തീരുമാനിച്ചു'; വർക്കൗട്ടിനായി ജിമ്മിൽ‌ ചേർന്ന് നടി ബീന ആന്റണി!

  ആ​ദ്യ ഭാര്യ സുഹാനയിൽ രണ്ട് മക്കളുണ്ട് ബഷീർ ബഷിക്ക്. രണ്ടാം ഭാര്യ മഷൂറ ഇപ്പോൾ ​ഗർഭിണിയാണ്. ഇപ്പോൾ ആൾ ഇന്ത്യ ട്രിപ്പ് നടത്തുകയാണ് ബഷീർ ബഷി. അതിന്റെ വിശേഷങ്ങൾ‌ തന്റെ യുട്യൂബ് ചാനൽ വഴി ബഷീർ ബഷി പങ്കുവെക്കുന്നുമുണ്ട്.

  അതേസമയം ഇപ്പോഴിത തന്റെ പേരിൽ ചിലർ തട്ടിപ്പ് നടത്താൻ ശ്രമിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും എല്ലാവരും സൂക്ഷിക്കണമെന്നും മുന്നറിയിപ്പ് നൽകി എത്തിയിരിക്കുകയാണ് ബഷീർ ബഷി. തന്റെ ആരാധകർക്ക് മുന്നറിയിപ്പ് നൽകി വീഡിയോയും ബഷീർ ബഷി പങ്കുവെച്ചിട്ടുണ്ട്.

  Also Read: മുരളി എന്ന് പേരെടുത്ത് വിളിച്ചു, മമ്മൂട്ടിയുടെ സെറ്റിൽ മുരളി പൊട്ടിത്തെറിച്ചു; തുറന്ന് പറഞ്ഞ് സംവിധായകൻ

  'എന്റെ പേരിൽ ഒരു ടെലി​ഗ്രാം അക്കൗണ്ട് ഉണ്ടാക്കി ഒരു യുട്യൂബ് അക്കൗണ്ടിൽ നിന്നും എന്റെ യുട്യൂബ് ചാനലിലെ വീഡിയോകൾക്ക് താഴെ വരുന്ന കമന്റുകൾക്ക് ആരോ ഒരാൾ ഞാനാണ് എന്നുള്ള തരത്തിൽ മറുപടി കൊടുക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.'

  'മാത്രമല്ല വിജയിയായിയെന്ന് ആളുകളെ പറഞ്ഞ് തെറ്റിദ്ധരിപ്പിച്ച് ലിങ്ക് നൽകി അവരെ ടെലി​ഗ്രാം അക്കൗണ്ടിലേക്ക് ക്ഷണിക്കുന്നുമുണ്ട്. മാത്രമല്ല ടെലി​ഗ്രാം വഴി ഒരുപാട് പേരോട് ചാറ്റ് ചെയ്ത് ആളുകളുടെ അക്കൗണ്ട് ഡീറ്റെയിൽസ് ചോദിക്കുന്നുണ്ട്.'

  'ഒപ്പം ഒരു ലിങ്ക് നൽകി അതിൽ ക്ലിക്ക് ചെയ്യാും അഡ്രസ് അയച്ച് കൊടുക്കാനുമെല്ലാം പറയുന്നുണ്ട്. എല്ലാവരും പ്രത്യേകം ശ്രദ്ധിക്കുക. അങ്ങനെ നിങ്ങൾക്ക് ഒരു മെസേജ് വല്ലതും വന്നിട്ടുണ്ടെങ്കിൽ അതൊന്നും ഞാനല്ലെന്ന് മനസിലാക്കുക. അത് ഫേക്കാണ്.'

  'എനിക്ക് അങ്ങനൊരു ടെലി​ഗ്രാം അക്കൗണ്ടുമില്ല. ഞാൻ ആരോടും ചാറ്റ് ചെയ്തിട്ടുമില്ല. അതുപോലെതന്നെ നിങ്ങൾ വിജയിച്ചുവെന്ന് പറഞ്ഞ് ഞാൻ കമന്റിൽ ആർക്കും റിപ്ലെ കൊടുത്തിട്ടുമില്ല. അതുകൊണ്ട് എല്ലാവരും അലേർട്ടായി ഇരിക്കുക.'

  'അതുപോലതന്നെ ഈ വിഷയവുമായി ബന്ധപ്പെട്ട് നിരവധി മെസേജുകളും മെയിലുകളും എനിക്ക് വരുന്നുണ്ട്. ഈ മെസേജ് അയച്ചത് ഞാനാണോയെന്ന് ചോദിച്ചുകൊണ്ട്. ഞാനല്ല അതൊന്നും ചെയ്യുന്നതെന്ന് വീണ്ടും പറയട്ടെ.'

  'മാത്രമല്ല അതുവഴി എന്ത് സംഭവിച്ചാലും ഞാൻ ഉത്തരവാദിയായിരിക്കില്ല. നിങ്ങൾ ശ്രദ്ധിക്കുക', തന്റെ ആരാധകർ‌ക്ക് മുന്നറിയിപ്പ് നൽകി ബഷീർ ബഷി പറഞ്ഞു.

  ഓൾ ഇന്ത്യ ട്രിപ്പിന്റെ ഭാ​ഗമായി താൻ പങ്കുവെക്കുന്ന വീഡിയോകളിൽ ചോദിക്കുന്ന ചോദ്യങ്ങൾക്ക് കൃത്യമായി മറുപടി നൽകുന്ന തെര‍ഞ്ഞെടുക്കപ്പെട്ട ചിലർക്ക് ബഷീർ ബഷി സമ്മാനങ്ങൾ നൽകാൻ തീരുമാനിച്ചിട്ടുണ്ട്. അതേകുറിച്ച് തുടക്കത്തിൽ തന്നെ ബഷീർ ബഷി പറയുകയും ചെയ്തിരുന്നു.

  അതിനാലാണ് ചിലർ ബഷീർ ബഷിയുടെ പേരിൽ തട്ടിപ്പ് നടത്താൻ ശ്രമിക്കുന്നത്. ഒഡീഷയിലാണ് ബഷീർ ബഷിയുടെ ഓൾ ഇന്ത്യ ട്രിപ്പ് എത്തി നിൽക്കുന്നത്. ചെമ്മുവെന്ന് ബഷീർ വിളിക്കുന്ന സുഹൃത്തും യാത്രയിൽ ബഷീറിനൊപ്പമുണ്ട്.

  Read more about: basheer bashi
  English summary
  Bigg Boss Malayalam Fame Basheer Bashi Alert Message To His Fans About Fake Account-Read In Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X