For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കുടുംബത്തെ കൂട്ടാതെയുള്ള യാത്ര, സ്ട്രോങായി നിന്ന് സുഹാന, കരച്ചിലടക്കാനാവാതെ മഷൂറ, ബഷീറും ഇമോഷണലായി!

  |

  മോഡൽ, ബിസിനസ് മാൻ, വ്ലോ​ഗർ, സോഷ്യൽമീഡിയ സെലിബ്രിറ്റി എന്നീ നിലകളിൽ ശ്രദ്ധേയനാണ് ബി​ഗ് ബോസ് സീസൺ ഒന്ന് മത്സരാർഥിയായിരുന്ന ബഷീർ ബഷി. കൊച്ചിയിലെ ഫ്രീക്കൻ ബഷീർ ബഷിയെ പ്രേക്ഷകർ അടുത്തറിഞ്ഞ് തുടങ്ങിയത് ബി​ഗ് ബോസിൽ എത്തിയശേഷമാണ്.

  ബി​ഗ് ബോസ് സീസൺ വണ്ണിൽ ഏറ്റവും കൂടുതൽ ജനപിന്തുണ ലഭിച്ച മത്സരാർഥികളിൽ ഒരാളും ബഷീർ ബഷിയായിരുന്നു. ബി​ഗ് ബോസിന് ശേഷമാണ് ബഷീറിന് സോഷ്യൽമീഡിയയിലും ആരാധകർ കൂടിയത്.

  Also Read: 'ദാരിദ്ര്യമായിരുന്നു, ആരും നിയന്ത്രിക്കാനില്ലാത്ത കുട്ടിക്കാലം, അമ്മയുടെ വീട്ടിലാണ് വളർന്നത്'; ഷോബി തിലകൻ

  ബി​ഗ് ബോസിൽ നിന്നും വന്ന ശേഷമാണ് ബഷീർ ബഷി യുട്യൂബ് ചാനലിലും മറ്റ് സോഷ്യൽമീ‍ഡിയകളിലും സജീവമായത്. ബി​ഗ് ബോസ് സീസൺ വണ്ണിൽ എഴുപത് ദിവസത്തോളം ഹൗസിൽ നിൽക്കാൻ ബഷീറിന് സാധിച്ചിരുന്നു. താൻ രണ്ട് വിവാഹം കഴിച്ചിട്ടുണ്ടെന്നും തനിക്ക് രണ്ട് ഭാര്യമാരുണ്ടെന്നും ബഷീർ വെളിപ്പെടുത്തിയത് ബി​ഗ് ബോസിൽ വന്ന ശേഷമാണ്.

  അന്ന് ബഷീറിന്റെ ആ വെളിപ്പെടുത്തൽ പലർക്കും വലിയ അത്ഭുതമാണ് ഉണ്ടാക്കിയത്. രണ്ടാം വിവാഹം കഴിഞ്ഞ് മാസങ്ങൾക്കുള്ളിലാണ് ബഷീർ ബഷി ബി​ഗ് ബോസിലെത്തിയത്.

  Also Read: 'അതൊരു പാവം കുഞ്ഞാണ്... ദ്രോഹിക്കരുത്, അവൾക്ക് വായിക്കാനൊക്കെ അറിയാം മോളെ'; പാപ്പുവിനെ കുറിച്ച് ​ഗ്രാന്റ്മ!

  ആദ്യത്തെ ഭാര്യ സുഹാനയിൽ രണ്ട് മക്കളുണ്ട് ബഷീറിന്. രണ്ടാം ഭാര്യ മഷൂറയിപ്പോൾ ​ഗർ‌ഭിണിയാണ്. കാത്തിരുന്ന് കിട്ടാൻ പോകുന്ന കുഞ്ഞിനെ വരവേൽ‌ക്കാനുള്ള തയ്യാറെടുപ്പിലാണ് കുടുംബം. തൊട്ടതെല്ലാം പൊന്നാക്കുന്ന ഫ്രീക്കൻ എന്നൊരു വിളിപ്പേരും ബഷീറിനുണ്ട്. ​

  കാരണം സ്വപ്നങ്ങളെല്ലാം തന്റെ കഠിനാധ്വാനം കൊണ്ട് ബഷീർ നേടിയെടുക്കുന്നുണ്ട്. അടുത്തിടെ സുഹൃത്തുക്കൾക്കൊപ്പം ​ഗോവൻ ട്രിപ്പിന് പോയ ബഷീർ ഇപ്പോൾ വീണ്ടും ഓൾ ഇന്ത്യ ട്രിപ്പിന് സ്വന്തം വാഹനത്തിൽ ഇറങ്ങി തിരിച്ചിരിക്കുകയാണ്.

  ബഷീറിന്റെ വളരെ അടുത്ത സുഹൃത്തും ഒപ്പമുണ്ട്. ഓൾ ഇന്ത്യ ട്രിപ്പിന് പുറപ്പെട്ട സന്തോഷം ബഷീർ പങ്കുവെച്ചിട്ടുണ്ട്.

  Also Read: 'ഞാൻ എപ്പോൾ ഫോൺ വാങ്ങിച്ചാലും അത് പോലീസുകാർ വന്ന് കൊണ്ടുപോകും'; വർഷങ്ങൾക്ക് ശേഷം പൊതുവേദിയിൽ ദിലീപ്!

  തന്റേയും സുഹൃത്തിന്റേയും യാത്ര ഫ്ലാ​ഗ് ഓഫ് ചെയ്ത് വിടുന്ന കുടുംബാ​ഗങ്ങളുടെ വീഡിയോയും ബഷീർ പങ്കുവെച്ചിട്ടുണ്ട്. ഭാര്യമാരോടും മക്കളോടും യാത്ര പറഞ്ഞ് ഇറങ്ങുമ്പോള്‍ ബഷീർ കുറച്ച് ഇമോഷണല്‍ ആയിരുന്നു.

  അന്ന് ഗോവ ട്രിപ്പിന് പോകുമ്പോള്‍ സന്തോഷത്തോടെ പറഞ്ഞയച്ച് മഷൂറ പക്ഷെ ഇത്തവണ കുറച്ചധികം ഇമോഷണലായി കരഞ്ഞു. വീഡിയോ എടുത്തുകൊണ്ടിരിക്കുമ്പോഴും കരയുകയായിരുന്നു. എന്നാല്‍ സുഹാന കുറച്ച് സ്‌ട്രോങാണ്.

  പതിവ് പോലെ തന്നെ കളി ചിരി തമാശയോടെയാണ് ബഷീറിനെ യാത്രയാക്കിയത്. ജോലിയുടെ ഭാ​ഗമാണെന്നത് മനസിലാക്കൂവെന്ന് പറഞ്ഞ് മഷൂറയെ സമാധാനിപ്പിക്കാൻ ബഷീർ ശ്രമിക്കുന്നതും കാണാം.

  ഒരു ട്രാവല്‍ വ്ലോ​ഗ് എന്നതിനപ്പുറം ഗിവ് എവേയും തന്റെ പ്രേക്ഷകർക്കായി ബഷീർ ഇത്തവണ നടത്തുന്നുണ്ട്. ഓള്‍ ഇന്ത്യന്‍ ട്രിപ്പുമായി ബന്ധപ്പെട്ട് തുടര്‍ച്ചയായി വീഡിയോകള്‍ പങ്കുവെക്കും ആ വീഡിയോയില്‍ പറയുന്ന കാര്യം വെച്ച് ചില ചോദ്യങ്ങളുണ്ടാവും.

  അതിന് മറുപടി നല്‍കുന്നവരില്‍ നിന്ന് പത്ത് പേരെ തിരഞ്ഞെടുത്താണ് സമ്മാനം നല്‍കുന്നത്. തുടരെ തുടരെ ഓരോ വിശേഷങ്ങളും വീഡിയോയാക്കി ബഷീർ പങ്കുവെക്കുന്നുണ്ട്.

  കഴിഞ്ഞ ദിവസമായിരുന്നു ബഷീറിന്റെ പിറന്നാൾ ആഘോഷം. ഭാര്യമാരും കുടുംബാം​ഗങ്ങളുമെല്ലാം ഒത്തുചേർന്ന് ആഘോഷമാക്കിയിരുന്നു പിറന്നാൾ.

  പിറന്നാളിനോട് അനുബന്ധിച്ച് ഭാര്യമാർ തന്ന സമ്മാനങ്ങളും ബഷീർ പ്രേക്ഷകരെ കാണിച്ചിരുന്നു. ഓൾ ഇന്ത്യ ട്രാവലിന്റെ ആദ്യത്തെ ഡെസ്റ്റിനേഷന്‍ ബാഗ്ലൂരിലെ നന്ദി ഹില്‍സില്‍ പോയി സൂര്യോദയം കാണുക എന്നാതായിരുന്നു. ചമ്മു എന്ന് വിളിക്കുന്ന സുഹൃത്താണ് ഇത്തവണയും ബഷിയുടെ സന്തത സഹചാരിയായി ട്രിപ്പിലുള്ളത്.

  തുടക്കത്തിൽ വളരെ ഏറെ വിമർശം നേരിട്ടിരുന്നു ബഷീർ. രണ്ട് വിവാഹം കഴിച്ചുവെന്നതിന്റെ പേരിലായിരുന്നു പരിഹാസം. പക്ഷെ ബഷീറും കുടുംബവും പരിഹാസം ശ്രദ്ധിക്കാതെയായതോടെ ഹേറ്റഴ്സ് കാര്യമായി കുറഞ്ഞിട്ടുണ്ട്.

  Read more about: basheer bashi
  English summary
  Bigg Boss Malayalam Fame Basheer Bashi Started His All India Travel Trip, Video Goes Viral-Read In Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X