സ്വയം സന്തോഷവാനായിരിക്കാൻ ആരുടേയും സമ്മതം ആവശ്യമില്ല! ബഷീർ ബഷിയുടെ വാക്കുകൾ വൈറലാകുന്നു

ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ മത്സരാർഥിയാണ് ബഷീർ ബഷി. അധികം ആളുകൾക്ക് സുപരിചിതല്ലാത്ത ബഷീർ ബിഗ് ബോസ് ഷോയിലൂടെയാണ് പ്രേക്ഷകരുടെ ഇടയിൽ സുപരിചിതനാകുന്നത്. താരങ്ങളോടൊപ്പമാണ് ബഷീർ ബിഗ് ബോസ് ഹൗസിൽ എത്തുന്നത്. എന്നാൽ ആദ്യം ദിവസം തന്നെ ബഷീർ പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെടുകയായിരുന്നു. ‌ ബിഗ് ബോസ് ആദ്യ സീസണിലെ മികച്ച മത്സരാർഥിയായിരുന്നു ബഷീർ.

രണ്ട് വിവാഹം കഴിച്ചതിന്റെ പേരിൽ നിരവധി വിമർഷനങ്ങൾ ബഷീറിന് സമൂഹത്തുിൽ നിന്ന് കേൾക്കേണ്ടി വന്നിരുന്നു. ആദ്യം ദിവസം തന്നെ ഇതിനെ കുറിച്ച് ബഷീർ തുറന്നു പറയുകയും ചെയ്തിരുന്നു. ബിഗ് ബോസ് ഷോ അവസാനിച്ചതോടെ പ്രേക്ഷകരുടെ തെറ്റിധാരണമാറ്റൻ താരത്തിന് ഒരുപരിധി വരെ കഴിഞ്ഞു. ഇപ്പോൾ വീണ്ടും ബഷീർ ബഷി വിവാദങ്ങളിൽ ഇടം പിടിക്കുകയാണ്.

 മറ്റൊരു  ഭാര്യ

അവതാരക ശ്രിയ അയ്യരുടെ പേരിനൊപ്പമായിരുന്നു ബഷീറിന്റെ പേര് പ്രചരിച്ചത്. ജോഷ് ടോക്കിലൂടെ ആയിരുന്നു ശ്രീയ തുറന്നു പറച്ചിൽ നടത്തിയത്. ശ്രീയയുടെ വാക്കുകൾ വൈറലാവുകയായിരുന്നു.. സോഷ്യൽ മീഡിയയിലൂടെ രൂക്ഷ വിമർശനമായിരുന്നു താരത്തിനെതിരെ ഉയർന്നത്. ശ്രീയയുടെ തുറന്നുപറച്ചിൽ വിവാദത്തിന് തിരി കൊളുത്തിയപ്പോൾ ഇതിനെ കുറിച്ച് പ്രതികരിച്ച് ബഷീർ രംഗത്തെത്തിയിരുന്നു. തനിക്കെതിരെ ഉയർന്നത് വെറും ആരോപണങ്ങൾ മാത്രം ആയിരുന്നുവെന്നും താനും സുഹാനയും അവരുടെ ട്രാപ്പിൽ പെട്ട് പോവുക ആയിരുന്നതായും ബഷീർ വ്യക്തമാക്കിയിരുന്നു. ബഷീറിനെ പിന്തുണച്ച് ഭാര്യ സുഹാനയും എത്തിയിരുന്നു, തന്റെ ഭാർത്താവ് തെറ്റൊന്നും ചെയ്തില്ലെന്നായിരുന്നു സുഹാന തന്റെ യുട്യൂബ് ചാനലിലൂടെ പറഞ്ഞത്.

Recommended Video

Sreeya Iyyer talks about the issue with Basheer Bashi | FilmiBeat Malayalam
 സ്വയം സന്തോഷവാനായി ഇരിക്കുക


ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ബഷീർ ബഷിയുടെ പുതിയ പോസ്റ്റാണ്. നിങ്ങൾ സന്തോഷവാനായി ഇരിക്കാൻ ആരുടേയും സമ്മതം വേണ്ട എന്നാണ് താരം പറയുന്നത്. പുതിയ ചിത്രം പങ്കുവെച്ചു കൊണ്ടായിരുന്നു ബഷീറിന്റെ കുറിപ്പ്. നിങ്ങൾ എന്ത് ചെയ്താലും കുറ്റം പറയാൻ ആളുണ്ടാകും. മറ്റുള്ളവരുടെ കാര്യത്തിൽ അഭിപ്രായം പറയുകയും വിമർശിക്കുകയും ചെയ്യുന്നവർ സ്വന്തം ജീവിതത്തിൽ സന്തുഷ്ടരായിരിക്കില്ല.

  ഹൃദയം പറയുന്നത് കേൾക്കൂ

സ്വന്തം ഹൃദയം പറയുന്നത് കേൾക്കുക. നിങ്ങൾക്ക് ശരിയെന്ന് തോന്നുന്ന കാര്യങ്ങൾ ചെയ്യുക. സ്വന്തം തീരുമാനങ്ങൾ ചുറ്റിലും ഉള്ളവരെ എങ്ങനെ ബാധിക്കുമെന്ന് ആലോചിക്കുന്നത് വളരെ നല്ല കാര്യമാണ്. പക്ഷ എന്നാൽ ഒരു കാര്യം മനസ്സിലാക്കുക. സ്വയം സന്തോഷവാനായിരിക്കാൻ മറ്റരുടേയും സമ്മതം നിങ്ങൾക്ക് ആവശ്യമില്ല. ബഷീർ ബഷി ഇന്സ്റ്റഗ്രാമിൽ കുറിച്ചു. താരത്തെ പിന്തുണച്ച് നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്. ബഷീർ പറഞ്ഞത് ശരിയാണെന്നാണ് പലരും പറയുന്നത്. സന്തോഷത്തോടെ ധൈര്യമായി മുന്നോട്ട് പോകാനും ആരാധകർ പയുന്നുണ്ട്.

  നടകം സൃഷ്ടിക്കും


ദിവസങ്ങൾക്ക് മുൻപ് മറ്റൊരു പോസ്റ്റുമായി ബഷീർ രംഗത്തെത്തിയിരുന്നു. വിവാദങ്ങൾ തല പൊക്കി നിന്ന സമയത്തായിരുന്നു ഇത്. ചില ആളുകൾൾക്ക് അവരുടെ ജീവിതത്തിൽ സന്തോഷം കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിൽ അവർ നാടകം ക്രിയേറ്റ് ചെയ്തുകളയും എന്നായിരുന്നു ബഷീറിന്റെ പോസ്റ്റ്. ചിത്രത്തിനൊപ്പമായിരുന്നു ബഷീർ ഈ വാക്കുകൾ കുറിച്ചത്.. അന്നും പിന്തുണയുമായി ആരാധകർ രംഗത്തെത്തിയിരുന്നു. ബഷീർ നല്ലത് പോലെ പോകുന്നത് ചിലർക്കു പിടിക്കുന്നുണ്ടാവില്ല. ധൈര്യമായിട്ടിരിക്ക് ഞങ്ങളുണ്ട് എന്നൊക്കെയാണ് ആരാധകർ പങ്ക്

More from Filmibeat

Read more about: biggboss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X