'കിഴങ്ങേശ്വരനായ രാജാവെന്ന് വീണ്ടും തെളിയിച്ചു, ഫെമിനിസം സെൽഫിഷ് ആക്രാന്തത്തിന് വേണ്ടി'; റിയാസിനെതിരെ ബ്ലെസി!

ബി​ഗ് ബോസ് ഹൗസിലുണ്ടായിരുന്നപ്പോൾ നടന്നിരുന്നതിനേക്കാൾ വലിയ മത്സരവും വാക്ക് തർക്കവും പരസ്പരമുള്ള ചെളി വാരി എറിയലുമാണ് സീസൺ ഫോർ അവസാനിച്ചശേഷവും മത്സരാർഥികൾ തമ്മിൽ നടത്തുന്നത്. അതിൽ ഇപ്പോഴും അവസാനിക്കാത്ത തർക്കം നടക്കുന്നത് റിയാസ് സലീമും റോബിൻ രാധാകൃഷ്ണനും ബ്ലെസ്ലിയും തമ്മിലാണ്.

റോബിനും ബ്ലെസ്ലിയും ഇപ്പോൾ പിണക്കമെല്ലാം മറന്ന് ഒന്നായി. അതേസമയം കഴിഞ്ഞ ദിവസം തന്റെ യുട്യൂബ് ചാനലിൽ റിയാസ് പങ്കുവെച്ചൊരു വീഡിയോയും അതിലെ ചില പ്രയോ​ഗങ്ങളും പുതിയ പ്രശ്നങ്ങൾക്ക് തുടക്കമിട്ടിരിക്കുകയാണ്.

ഒരു ലക്ഷത്തിലധികം സബ്സ്ക്രൈബേഴ്സുണ്ട് യുട്യൂബ് ചാനലിൽ റിയാസിന്. കഴിഞ്ഞ ദിവസം ഒരു ആന്റ് എ സെക്ഷൻ തന്റെ ആരാധകർക്കായി റിയാസ് സലീം നടത്തിയിരുന്നു. അതിൽ തന്റെ പ്രേക്ഷകർ ചോദിച്ച ചോദ്യങ്ങൾക്ക് മറുപടി നൽകുകയാണ് റിയാസ് ചെയ്തത്.

ഒട്ടനവധി ചോദ്യങ്ങൾ തനിക്ക് ലഭിച്ചിരുന്നുവെന്നും അതിൽ നിന്നും തന്റെ ടീം തെരഞ്ഞെടുത്ത ചില ചോദ്യങ്ങൾക്കാണ് താൻ മറുപടി നൽകുന്നതെന്നും റിയാസ് വീഡിയോയുടെ തുടക്കത്തിൽ തന്നെ പറഞ്ഞിരുന്നു.

കിഴങ്ങേശ്വരനായ രാജാവെന്ന് വീണ്ടും തെളിയിച്ചു

റിയാസിന് വന്ന ചോദ്യങ്ങളിൽ ഒന്ന് റോബിൻ രാധാകൃഷ്ണന്റെ ഭാവി വധു ആരതി പൊടിയെ കുറിച്ചുള്ളതായിരുന്നു. ആരതി പൊടിയെ കുറിച്ചുള്ള അഭിപ്രായമെന്താണെന്നാണ് പ്രേക്ഷകരിൽ ഒരാൾ റിയാസ് സലീമിനോട് ചോദിച്ചത്. അതിന് റിയാസ് മറുപടിയായി ചോദിച്ചത് ഹു ദ ഹെൽ ഈസ് ആരതി പൊടി? എന്നാണ്.

പോപ്പുലറായ ബോയ്ഫ്രണ്ട് ഉള്ളതുകൊണ്ട് മാത്രം പോപ്പുലറായ വ്യക്തിയാണെങ്കിൽ തനിക്ക് അത്തരം ആളുകളെ അറിയില്ലെന്നും. സ്വന്തം പ്രയത്നം കൊണ്ട് പോപ്പുലറായവരാണെങ്കിൽ താൻ ചിലപ്പോൾ അറിയുമായിരുന്നുവെന്നുമാണ് റിയാസ് സലീം പറഞ്ഞത്.

ഫെമിനിസം സെൽഫിഷ് ആക്രാന്തത്തിന് വേണ്ടി

വീഡിയോ വൈറലായതോടെ നിരവധി പേർ റിയാസ് സലീമിനെതിരെ രം​ഗത്തെത്തി.

ഹു ദ ഹെൽ ഈസ് ആരതി പൊടി എന്ന റിയാസ് സലീമിന്റെ മറുപടി വളരെ തരംതാണ തരത്തിലുള്ളതായിരുന്നുവെന്നും സ്ത്രീകൾക്ക് വേണ്ടിയും ഫെമിനിസത്തെ കുറിച്ചും സംസാരിക്കുകയും സ്ത്രീകളഉടെ ഉന്നമനത്തിന് വേണ്ടി പ്രവർത്തിക്കുകയും ചെയ്യുന്ന ഒരാളിൽ നിന്ന് ഒരു സ്ത്രീയെ കുറിച്ച് ഇത്തരം പരാമർശങ്ങൾ വരുന്നത് റിയാസിന്റെ നിലാവരമില്ലായ്മയെ കാണിക്കുന്നുവെന്നാണ് റിയാസിനെ വിമർശിച്ച് പ്രമുഖരായ യുട്യൂബേഴ്സും കണ്ടന്റ് ക്രിയേറ്റേഴ്സും പറഞ്ഞത്.

റിയാസിനെതിരെ ബ്ലെസ്ലി

ഇപ്പോഴിത ബി​​ഗ് ബോസ് മലയാളം സീസൺ 4ൽ രണ്ടാം സ്ഥാനത്തെത്തിയ ബ്ലെസ്ലിയും റിയാസ് സലീമിനെ വിമർശിച്ച് എത്തിയിരിക്കുകയാണ്.

'കിഴങ്ങേശ്വരനായ രാജാവാണ് താനെന്ന് വീണ്ടും വീണ്ടും തെളിയിക്കുന്നുവെന്നും ഫെമിനിസം എന്ന വാക്ക് ഉപയോ​ഗിക്കുന്നത് പോലും സെൽഫിഷായിട്ടുള്ള ആക്രാന്തകത്തിന് വേണ്ടിയും അറ്റൻഷന് വേണ്ടി മാത്രമാണെന്നും' ബ്ലെസ്ലി ഇൻസ്റ്റ​ഗ്രാം സ്റ്റോറിയിൽ കുറിച്ചു. ബ്ലെസ്ലിയും റിയാസ് സലീമും തമ്മിൽ ഹൗസിൽ വെച്ച് തന്നെ വലിയ രീതിയിൽ പ്രശ്നം നടന്നിരുന്നു.

മാപ്പ് പറഞ്ഞ് റിയാസ്

റോബിൻ മത്സരത്തിൽ നിന്നും പുറത്തായതിന് പിന്നിലും റിയാസും സുഹൃത്ത് ജാസ്മിനുമായിരുന്നു. റോബിൻ പുറത്തായശേഷം റിയാസിന് നേരെ വലിയ രീതിയിൽ സൈബർ അറ്റാക്ക് നടന്നിരുന്നു. ഇപ്പോഴും റിയാസിന് നേരെ കമന്റിലൂടെ സൈബർ അറ്റാക്ക് നടക്കുന്നുണ്ട്.

റോബിനും ആരതി പൊടിയും പ്രണയത്തിലായിട്ട് കുറച്ച് മാസങ്ങൾ മാത്രമെ ആയിട്ടുള്ളു. ജനുവരിയിൽ ഇരുവരുടേയും വിവാഹ നിശ്ചയം ഉണ്ടാകും. ആരതി പൊടി ഒരു നടിയും സംരംഭകയും മോഡലുമെല്ലാമാണ്.

റോബിനും ആരതിയും

ആരതി പൊടിയെ കളിയാക്കിയ സംഭവം വലിയ രീതിയിൽ ചർച്ചയായപ്പോൾ റിയാസ് മാപ്പ് പറയുകയും ചെയ്തിരുന്നു. താന്‍ മാപ്പ് ചോദിക്കുന്നത് ആരാധകരെ ഭയന്നിട്ടല്ലെന്നും റിയാസ് പുതിയ വീഡിയോയിൽ പറഞ്ഞു.

തന്റെ പരാമര്‍ശം അനാവശ്യമായിരുന്നുവെന്നും റിയാസ് പുതിയ വീഡിയോയിൽ സമ്മതിച്ചു. അതേസമയം റോബിൻ പുതിയ സിനിമ ചെയ്യാനുള്ള തയ്യാറെടുപ്പിലാണ്. റോബിൻ തന്നെയാണ് സിനിമയിൽ നായകൻ. ആരതി പൊടിയാണ് നായിക.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X