റോബിന്‍ ക്ഷണിച്ച് ബ്ലെസ്ലിയുമെത്തി; വിവാഹനിശ്ചയ വേദിയില്‍ നിന്നും ദില്‍ഷയെ കുറിച്ച് പറഞ്ഞ് ബ്ലെസ്ലി, വീഡിയോ
ബിഗ് ബോസിലൂടെ ജനപ്രീതി നേടിയ റോബിന്‍ രാധകൃഷ്ണന്റെ വിവാഹനിശ്ചയം നടത്തിയിരിക്കുകയാണ്. പ്രതിശ്രുത വധു ആരതി പൊടിയുമായിട്ടുള്ള നിശ്ചയം ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലാണ് നടത്തിയത്. ബിഗ് ബോസില്‍ നിന്നും സഹമത്സരാര്‍ഥികളായി ഉണ്ടായിരുന്ന ബ്ലെസ്ലിയും ലക്ഷ്മിപ്രിയയുമാണ് റോബിന് ആശംസകള്‍ അറിയിക്കാന്‍ എത്തിയത്.
വേദിയില്‍ വച്ച് റോബിനും ആരതിയ്ക്കും ആശംസകള്‍ അറിയിച്ചിട്ടാണ് ബ്ലെസ്ലി പുറത്തേക്ക് വന്നത്. ശേഷം ഇത്രയും നാളുകളായി സോഷ്യല്‍ മീഡിയയിലൂടെ നടന്ന് കൊണ്ടിരുന്ന അഭ്യൂഹങ്ങള്‍ക്കും വാര്‍ത്തകള്‍ക്കുമൊക്കെയുള്ള മറുപടിയും താരം പറഞ്ഞിരിക്കുകയാണ്. തൻ്റെ വിവാഹത്തെ കുറിച്ചുള്ള ചോദ്യത്തിനും വ്യക്തമായ ഉത്തരം പറഞ്ഞിട്ടാണ് ബ്ലെസ്ലി മടങ്ങിയത്.

റോബിനും ആരതിയ്ക്കും ആശംസ അറിയിച്ച് കൊണ്ടാണ് ബ്ലെസ്ലി എത്തിയത്. ഇതിനിടയില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയവേ റോബിന്‍ വിവാഹത്തിന് നേരത്തെ തന്നെ ക്ഷണിച്ചതിനെ പറ്റിയും സൂചിപ്പിച്ചു. ലാസ്റ്റ് കണ്ടപ്പോള്‍ വിവാഹത്തിന് വരണമെന്ന് തന്നെ പറഞ്ഞു. പിന്നെ കൂടുതലൊന്നും നോക്കാനില്ലല്ലോ എന്നായിരുന്നു ബ്ലെസ്ലിയുടെ മറുപടി. ചില ആളുകളെ വിളിക്കില്ലെന്ന് പറഞ്ഞത് ഞാന്‍ കേട്ടിട്ടില്ല. അതൊക്കെ പേഴ്‌സണല്‍ പ്രശ്‌നങ്ങളായിരിക്കുമെന്നും താരം പറഞ്ഞു.

തന്റെ പേരില്‍ ഉയര്‍ന്ന് വന്ന ആരോപണങ്ങള്‍ക്കും ബ്ലെസ്ലി മറുപടി പറഞ്ഞിരുന്നു. സീക്രട്ട് ഏജന്റ് എന്ന് പറയുന്നയാള്‍ ഞാന്‍ ചാരിറ്റി ചെയ്ത് പറ്റിക്കാന്‍ നോക്കിയെന്ന് പറഞ്ഞ് റോസ്റ്റിങ് വീഡിയോ ചെയ്തിരുന്നു. ദില്‍ഷയും ബ്ലെസ്ലിയും ചേര്‍ന്ന് പരസ്യം ചെയ്തത് ഏതേ തെറ്റായ കാര്യമാണെന്നാണ് അദ്ദേഹം പറഞ്ഞത്.
അത് തെറ്റൊന്നുമല്ല. ഞാന്‍ ചാരിറ്റിയ്ക്ക് വേണ്ടി ചെയ്തതല്ല. യൂട്യൂബില്‍ ലൈവ് പോയപ്പോള്‍ സൂപ്പര്‍ താങ്ക്‌സ് എന്ന പറഞ്ഞൊരു പരിപാടിയാണ്. അതില്‍ പൈസ അക്കൗണ്ടിലേക്ക് ഇടും, അതെനിക്ക് എടുക്കാം.

ഒരു ഫാന്‍സിന്റെ സപ്പോര്‍ട്ട് സിസ്റ്റം പോലെയാണത്. ഞാന്‍ പറഞ്ഞത് നിങ്ങളാരും പൈസ ഇടേണ്ട, ഞാന്‍ കൊടുത്തോളാമെന്നാണ്. അങ്ങനെ ചെയ്തതാണ്. അതല്ലാതെ ഞാനൊരു ചാരിറ്റി ഓര്‍ഗനൈസേഷന്‍ ഒന്നും നടത്തുന്നില്ല. നല്ല മനസോടെ ചെയ്ത കാര്യമാണ്. അതിന്റെ തെളിവുകള്‍ ഇന്‍സ്റ്റഗ്രാമിലൊക്കെ കിടക്കുന്നുണ്ട്. പിന്നെ ദില്‍ഷയുമായിട്ടുള്ള പരസ്യത്തിന്റെ കേസില്‍ എന്നെ എടുത്ത് റോസ്റ്റ് ചെയ്തതായിട്ടും തനിക്ക് തോന്നിയെന്ന് ബ്ലെസ്ലി പറയുന്നു.

ബിഗ് ബോസിലെ ആരുമായിട്ടെങ്കിലും പ്രശ്‌നമുണ്ടോന്ന ചോദ്യത്തിന് 'എനിക്ക് വേറെ ആരോടും പ്രശ്‌നമില്ല. അത് വരാതിരിക്കാന്‍ വേണ്ടിയാണ് ഇപ്പോള്‍ വീട്ടിലേക്ക് പോകുന്നതെന്ന്', താരം കൂട്ടിച്ചേര്‍ക്കുന്നു. പുതിയതായി താന്‍ ചില ബിസിനസുകള്‍ തുടങ്ങുണ്ട്. ബെച്ചി എന്ന പേരില്‍ ഒരു വസ്ത്രത്തിന്റെ ബ്രാന്‍ഡ് തുടങ്ങിയതാണ് ആദ്യം. ഇതിന് വേണ്ടി തായ്‌ലാന്‍ഡിലൊക്കെ പോയി പഠിച്ചു. ഇനി ബാംഗ്ലൂരില്‍ ഒരു കഫേ തുടങ്ങാനും ഉദ്ദേശിക്കുന്നു.

സംഗീതം ഇതിനൊക്കെ ഒപ്പം കൊണ്ട് പോവുകയാണ് ലക്ഷ്യം. ജീവിതമാര്‍ഗത്തിനൊപ്പം ആര്‍ട്ട് കൂടി കൊണ്ട് പോയാലേ ജീവിതം മുന്നോട്ട് പോവുകയുള്ളു എന്നാണ് തോന്നുന്നതെന്ന് ബ്ലെസ്ലി വ്യക്തമാക്കുന്നു.
ഇനി ബ്ലെസ്ലിയുടെ വിവാഹം നോക്കുന്നുണ്ടോന്ന ചോദ്യത്തിന് 'തത്കാലം ഞാന്‍ ഈ ബാലന്‍സൊക്കെ ഒന്ന് പിടിക്കട്ടേ, എന്നിട്ട് അണ്‍ബാലന്‍സാവാം', എന്നാണ് ബ്ലെസ്ലി പറഞ്ഞത്.


Click it and Unblock the Notifications