For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ബി​ഗ് ബോസിലും വേദന തിന്നാണ് ജീവിച്ചത്, അപകടത്തിലേറ്റ പരിക്കാണ് കാരണം'; അനുഭവം പറഞ്ഞ് ബ്ലെസ്ലി!

  |

  വിവിധ ഭാഷകളിൽ വിജയം കണ്ട ശേഷമാണ് ബി​ഗ് ബോസ് എന്ന ഏറ്റവും ജനപ്രീതിയുള്ള റിയാലിറ്റി ഷോ മലയാളത്തിലും ആരംഭിച്ചത്. ഇതുവരെ നാല് സീസണുകളാണ് ബി​ഗ് ബോസ് മലയാളത്തിൽ പൂർത്തിയായത്. അതിൽ നാലാം സീസൺ സംഭവ ബഹുലമായിരുന്നു.

  ആരും പ്രതീക്ഷിക്കാത്ത പല സംഭവങ്ങളും വിവാദങ്ങളും എല്ലാം ബി​ഗ് ബോസ് മലയാളത്തിലെ നാലാം സീസണിനെ കേന്ദ്രീകരിച്ച് നടന്നു. ന്യൂ നോർമൽ എന്ന ടാ​ഗ് ലൈനോടെ നടന്ന നാലാം സീസൺ എല്ലാം കൊണ്ടും വ്യത്യസ്തമായിരുന്നുവെന്നതാണ് പ്രേക്ഷക പ്രീതി നാലാം സീസണിന് കൂടാൻ കാരണം.

  Also Read: 'ഗായത്രിയെ കണ്ടുപഠിക്കൂവെന്ന് വീട്ടുകാർ പറയും' ദിൽഷ, 'ദിൽഷയ്ക്ക് വേണ്ടി വോട്ട് പിടിച്ചിട്ടുണ്ട്' ​ഗായത്രി!

  പ്രവചനാതീതമായി​രുന്നു നാലാം സീസണിലെ മത്സരങ്ങളും നോമിനേഷനും എലിമിനേഷനുമെല്ലാം. അതുകൊണ്ട് തന്നെ ഓരോ ദിവസം കൂടുന്തോറും ഷോയുടെ ആരാധകരുടെ എണ്ണത്തിലും വർധനവുണ്ടായി. അത്യതികം ആകാംക്ഷ നിറഞ്ഞ നിമിഷങ്ങള്‍ക്കൊടുവിലാണ് ബിഗ് ബോസ് മലയാളം സീസണ്‍ നാലിന്റെ വിജയിയെ പ്രഖ്യാപിച്ചത്.

  ദില്‍ഷ പ്രസന്നനാണ് വിജയിയായത്. ബ്ലെസ്ലി റണ്ണര്‍ അപ്പുമായി. പതിവില്‍ നിന്ന് വ്യത്യസ്‍തമായ ഇത്തവണ ഫൈനല്‍ സിക്സായിരുന്നു ഉണ്ടായിരുന്നത്. ദില്‍ഷ, ലക്ഷ്‍മി പ്രിയ, ധന്യ, റിയാസ്, ബ്ലെസ്ലി, സൂരജ് എന്നിവരായിരുന്നു ഫൈനല്‍ സിക്സില്‍ എത്തിയത്.

  Also Read: പതിനെട്ട് വയസിൽ വിവാഹിതയായി; ഇപ്പോൾ 8 വർഷം കഴിഞ്ഞു, ദാമ്പത്യത്തെ കുറിച്ച് സീരിയൽ മരിയ പ്രിൻസ്

  21 കോടിയിലധികം വോട്ടുകളാണ് ആറ് പേര്‍ക്കായി ഒരാഴ്‍ച ലഭിച്ചത്. ഇതില്‍ 39 ശതമാനം വോട്ടുകള്‍ നേടിയാണ് ദില്‍ഷ പ്രസന്നൻ വിജയിയായത്. നേരിയ വോട്ട് വ്യത്യാസം മാത്രമെ ദിൽഷയുമായി ബ്ലെസ്ലിക്കുണ്ടായിരുന്നുള്ളു.

  സം​ഗീത സംവിധായകൻ, ​ഗായകൻ എന്നീ ലേബലുകളുമായി‌ട്ടാണ് ബ്ലെസ്ലി സീസൺ ഫോറിൽ മത്സരിക്കാനെത്തിയത്. ഒമർലുലു സിനിമയ്ക്ക് വേണ്ടി ബ്ലെസ്ലി സം​ഗീത മേഖലയിൽ പ്രവർത്തിച്ചിരുന്നതിനാൽ യൂത്തിൽ കുറച്ചുപേർക്കെങ്കിലും ബ്ലെസ്ലിയുടെ മുഖം സുപരിചിതമായിരുന്നു.

  പാട്ടും ഡാൻസും ത​ഗുമായി ബി​ഗ് ബോസ് ഹൗസിനെ നൂറ് ദിവസം ഉണർത്തിയിരുന്നവരിൽ പ്രധാനി ബ്ലെസ്ലി തന്നെയായിരുന്നു.

  ബ്ലെസ്ലി മൈൻഡ് ​ഗെയിമും ഫിസിക്കൽ ​ഗെയിമും ഒരുപോലെ തകർത്ത് ചെയ്തിരുന്ന മത്സരാർഥിയായിരുന്നു. പക്ഷെ ബ്ലെസ്ലിയുടെ ലോജിക്കുള്ള ചിന്താ​ഗതിയോ പ്രവൃത്തികളോ വീട്ടിൽ ആരും അം​ഗീകരിക്കാതിരുന്നതിനാൽ നിരവധി തവണ ബ്ലെസ്ലിക്ക് ജയിലിൽ കഴിയേണ്ടതായും വന്നിട്ടുണ്ട്.

  അധികം പ്രകോപിതനാകാതെ ഹൗസിൽ മത്സരിച്ചിരുന്ന വ്യക്തിയും ബ്ലെസ്ലിയായിരുന്നു. ഈ സീസണിൽ ഏറ്റവും കൂടുതൽ ആരാധകരെ സമ്പാദിച്ചത് ബ്ലെസ്ലിയും റോബിനുമായിരുന്നു.

  ഫിനാലെയ്ക്ക് ശേഷം പുറംലോകത്തേക്ക് എത്തിയ മത്സരാർഥികൾ പരസ്പരം ചളി വാരിയെറിഞ്ഞ് പക തീർത്തപ്പോഴും ബ്ലെസ്ലി ആരെക്കുറിച്ചും കുറ്റപറയാതിരുന്നത് ബി​ഗ് ബോോസ് പ്രേക്ഷകരെ അത്ഭുതപ്പെടുത്തിയിരുന്നു.

  അതേസമയം പുറത്തിറങ്ങിയ ശേഷം ദിവസവും ഉദ്ഘാടനവും പരിപാടികളുമായി തിരക്കോട് തിരക്കാണ് ബ്ലെസ്ലിക്ക്. തന്റെ ജീവിതത്തിലെ എല്ലാ വിവരങ്ങളും ആരാധകരോട് പങ്കുവെക്കാറുള്ള ബ്ലെസ്ലി താനിപ്പോൾ ഒരു ചികിത്സയ്ക്ക് വിധേയനായിരിക്കുകയാണെന്നാണ് അറിയിച്ചിരിക്കുന്നത്.

  2013ൽ സംഭവിച്ച ബൈക്ക് അപകടത്തെ തുടർന്ന് നിരവധി പരിക്കുകൾ മുഖത്തും കൈയ്യിലും സംഭവിച്ചിരുന്നുവെന്നും അതിന്റെ പരിണിത ഫലങ്ങൾ വർഷങ്ങളായി അനുഭവിക്കുകയായിരുന്നുവെന്നും ബ്ലെസ്ലി ഇൻസ്റ്റ​ഗ്രാം സ്റ്റോറിയിലൂടെ വ്യക്തമാക്കി.

  Recommended Video

  Janaki Sudheer Interview: സ്വന്തം നാട്ടുകാരെ പച്ചയ്ക്കു വെല്ലുവിളിച്ച് ജാനകി സുധീർ | *Interview

  അതിൽ പല്ലുകളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ കഴിഞ്ഞ ദിവസം മുതൽ പരിഹരിച്ച് തുടങ്ങിയെന്നും ബ്ലെസ്ലി അറിയിച്ചിട്ടുണ്ട്. അപകടത്തിന് ശേഷം വന്ന വേദനകൾ സഹിച്ചാണ് താൻ ബി​ഗ് ബോസ് ഹൗസിൽ നിന്നിരുന്നതെന്നും ബ്ലെസ്ലി പറയുന്നുണ്ട്.

  ബ്ലെസ്ലി ഇപ്പോൾ ആരാധകരുടെ ബെച്ചീക്കയാണ്. ഉദ്ഘാടനത്തിന് ചെല്ലുന്ന സ്ഥലങ്ങളിൽ എല്ലാം ​ഗംഭീര സ്വീകരണമാണ് ലഭിക്കുന്നത്. കൂടാതെ സിനിമയിൽ നിന്നും നിരവധി അവസരങ്ങൾ ബ്ലെസ്ലിയെ തേടി എത്തുന്നുണ്ട്.

  Read more about: bigg boss
  English summary
  Bigg Boss Malayalam Fame Blesslee Opens Up He Stayed In The House With Pain, Here's Why
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X