ക്രിസ്ത്യാനി അല്ലാത്ത ആളെ വിവാഹം കഴിക്കുമോ? നടന്‍ സാഗര്‍ സൂര്യയുമായിട്ടുള്ള അടുപ്പത്തെ കുറിച്ച് സെറീന

നടിയും അവതാരകയുമായ സെറീന ആന്‍ ജോണ്‍സന്‍ ബിഗ് ബോസിലൂടെയാണ് സോഷ്യല്‍ മീഡിയിയല്‍ നിറയുന്നത്. നടന്‍ സാഗര്‍ സൂര്യയുമായിട്ടുള്ള സെറീനയുടെ സൗഹൃദം വലിയ രീതിയില്‍ ചര്‍ച്ചയാക്കപ്പെട്ടിരുന്നു. ഇരുവരും പ്രണയത്തിലായെന്ന് വരെ കഥകള്‍ പ്രചരിച്ചു. ബിഗ് ബോസിനകത്ത് ഉണ്ടായിരുന്ന അതേ സൗഹൃദം പിന്നീടും തുടരുകയാണ് താരങ്ങള്‍.

ഇപ്പോഴിതാ പുതിയ ക്യൂ ആന്‍ഡ് എ സെക്ഷനില്‍ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് സെറീന. സാഗറിനെ കുറിച്ചാണ് കൂടുതല്‍ ആളുകളും നടിയോട് ചോദിച്ചിരിക്കുന്നത്. അതുപോലെ അന്യമതത്തില്‍ നിന്നുള്ളയാളെ വിവാഹം കഴിക്കുമോന്നും അടക്കമുള്ള ചോദ്യങ്ങള്‍ക്കെല്ലാം നടി മറുപടി പറഞ്ഞിരിക്കുകയാണ്.

 cerena-pic

ഒരു ക്രിസ്ത്യാനി അല്ലാത്ത ആളെ വിവാഹം കഴിക്കുമോ? ഇക്കാര്യം ഗ്രാന്‍ഡ് പാരന്റസിനെ എങ്ങനെയായിരിക്കും സമ്മതിപ്പിക്കുന്നത് എന്നതായിരുന്നു ഒരു ആരാധകന്‍ സെറീനയോട് ചോദിച്ചത്. 'ഈ ചോദ്യം കുറച്ച് അസാധാരണമായി പോയോ എന്നൊരു സംശയമുണ്ട്. അക്രൈസ്തവനായ ഒരാളെ വിവാഹം കഴിക്കുകയാണെങ്കില്‍ ആദ്യം ഞാനെന്റെ അച്ഛനെയും അമ്മയെയും പറഞ്ഞു സമ്മതിപ്പിക്കണ്ടേ? അത് ആദ്യം ചോദിക്കാതെ ഗ്രാന്‍ഡ് പേരന്റ്‌സിനെ പറ്റി ചോദിച്ചത് എന്തിനാണെന്ന് മനസിലായില്ല.

ആദ്യം അപ്പനോടും അമ്മയോടും കാര്യം പറഞ്ഞ് കാലില്‍ വീണ് സമ്മതിപ്പിക്കണം. എന്നിട്ട് അവര്‍ വഴി ഗ്രാന്‍ഡ് പാരേന്‍സിനെ സമ്മതിപ്പിക്കണമെന്നും സെറീന പറയുന്നു. ഈ വ്‌ളോഗ് കാണുമ്പോള്‍ അപ്പച്ചനും അമ്മച്ചിയുമൊക്കെ കാണുന്നുണ്ടാവും. ഇത് കണ്ടാല്‍ അവരും ഇരുന്ന് ചിരിക്കും. എന്തായാലും എനിക്ക് ഒളിച്ചോടാനൊന്നും പ്ലാനില്ല. ആരെ കെട്ടിയാലും എന്റെ വീട്ടുകാരുടെയും ഞാന്‍ കെട്ടുന്ന ആളുടെ വീട്ടുകാരുടെയും അനുഗ്രഹം വേണമെന്നും', നടി കൂട്ടിച്ചേര്‍ത്തു.

സാഗറുമായിട്ടുള്ള ബോണ്ടിനെ പറ്റി പറയാമോ, അദ്ദേഹത്തിനൊപ്പം വ്‌ളോഗ് ചെയ്യാമോ? സാഗറേട്ടന്റെ ഫാനാണെന്നും ഒരാള്‍ പറഞ്ഞിരുന്നു. ഞാനും അദ്ദേഹത്തിന്റെ ഫാന്‍ ആണെന്നാണ് സെറീന പറയുന്നത്. സാഗറുമായിട്ടും നല്ല ബോണ്ടാണ്. ആ ബോണ്ട് കൂടി കൂടി നല്ല രീതിയില്‍ പോവുകയാണ്. എല്ലാവരും സാഗറിനെ പറ്റിയാണ് ചോദിക്കുന്നത്.

 cerena-pic

അദ്ദേഹം സിനിമയില്‍ അഭിനയിക്കുകയാണ്. അതുകൊണ്ട് മീഡിയയ്ക്ക് മുന്നിലൊന്നും വരാറില്ല. പ്രൈവസി നോക്കുന്നത് കൊണ്ടാണ് അദ്ദേഹത്തിനൊപ്പം വ്‌ളോഗ് ചെയ്യാത്തത്. സാഗറുമായി എപ്പോഴും സംസാരിക്കുകയും നാട്ടില്‍ പോവുമ്പോള്‍ കാണാറുമൊക്കെയുണ്ട്. സാഗറേട്ടനും ജൂനൈസും ഒരുമിച്ചൊരു സിനിമയില്‍ അഭിനയിക്കുകയാണ്. അതാണ് അവരെ ശല്യപ്പെടുത്താത്തത്.

ഞാനൊരു റിലീജിയസ് പേഴ്‌സണ്‍ ആണ്. വിശ്വാസിയാണ്. എന്ത് കാര്യത്തിനും പ്രാര്‍ഥിച്ചിട്ട് തുടങ്ങുന്ന ആളാണ്. പള്ളിയില്‍ പോവുകയൊക്കെ ചെയ്യാറുണ്ട്. ഞാന്‍ വളര്‍ന്ന് വന്ന സാഹചര്യം അങ്ങനെയായിരുന്നു. അതൊക്കെ എന്റെ പേഴ്‌സണല്‍ അനുഭവങ്ങളാണ്.

അതുപോലെ മാരേജ് എന്ന കണ്‍സപ്റ്റിനെയും ഞാന്‍ ബഹുമാനിക്കുന്നുണ്ട്. ഭാവിയെ കുറിച്ച് നോക്കുകയാണെങ്കില്‍ കുറച്ച് കഴിഞ്ഞാല്‍ ഞാനൊരു കുടുംബജീവിതമായിരിക്കും തിരഞ്ഞെടുക്കുക. വിവാഹത്തിലെ കമ്മിറ്റ്‌മെന്റും ലീഗല്‍ കോണ്‍ട്രാക്റ്റും അതിലെ സെക്യൂരിറ്റിയുമൊക്കെ എനിക്ക് ഇഷ്ടമാണ്.

ലിവിങ് റിലേഷന്‍ഷിപ്പിനോട് തീരെ താല്പര്യമില്ല. മാരേജ് തന്നെയാണ് തനിക്കിഷ്ടം. പിന്നെ ഭാവിയില്‍ അതിന് മാറ്റം വന്നാല്‍ ആരും ഈ വീഡിയോയും പൊക്കി പിടിച്ച് വരരുത്. ഇപ്പോഴത്തെ എന്റെ ചിന്തകള്‍ അങ്ങനെയാണെന്നാണ്' സെറീന പറയുന്നത്

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X