ഭര്‍ത്താവുമായി പിരിഞ്ഞത് തന്നെ! വിവാഹമോചനവും ബിഗ് ബോസും ആത്മഹത്യശ്രമവും ഉണ്ടായെന്ന് ഡെയ്‌സി ഡേവിഡ്
ബിഗ് ബോസ് മലയാളത്തിന്റെ നാലാം സീസണിലൂടെ ശ്രദ്ധേയായി മാറിയ താരമാണ് ഡെയ്‌സി ഡേവിഡ്. ഫോട്ടോഗ്രാഫര്‍ കൂടിയായ ഡെയ്‌സി ബിഗ് ബോസില്‍ വലിയ തരംഗമുണ്ടാക്കിയിരുന്നു. മുംബൈയില്‍ നിന്നും വന്ന താരം മുന്‍നടി ഫിലോമിനയുടെ കൊച്ചുമകള്‍ കൂടിയാണ്. അതേ സമയം മത്സരത്തില്‍ മികവ് പുലര്‍ത്തിയെങ്കിലും അപ്രതീക്ഷിതമായി പുറത്ത് പോകേണ്ടി വരികയായിരുന്നു.
പുറത്ത് വലിയ സൈബര്‍ ആക്രമണമാണ് ഡെയ്‌സിയെ കാത്തിരുന്നത്. ഇതിനെ പറ്റി ഡെയ്‌സി തന്നെ പറയുകയും ചെയ്തിരുന്നു. അതേ സമയം ബിഗ് ബോസില്‍ പോകുന്നതിന് മുന്‍പേ വിവാഹിതയായ ഡെയ്‌സി ഭര്‍ത്താവിനെ പറ്റിയോ ദാമ്പത്യ ജീവിതത്തെ പറ്റിയോ യാതൊന്നും വെളിപ്പെടുത്തിയില്ല. അതെന്ത് കൊണ്ടാണെന്ന ചോദ്യവും ഉയര്‍ന്ന് വന്നു.

മത്സരത്തിന് ശേഷമുള്ള അഭിമുഖങ്ങളിലൊന്നും ഭര്‍ത്താവിനെ കുറിച്ച് ഡെയ്‌സി പറഞ്ഞിരുന്നില്ല. ഒടുവില്‍ താന്‍ വിവാഹമോചിതയായെന്ന് വെൡപ്പെടുത്തിയിരിക്കുകയാണ് താരമിപ്പോള്‍. ഇന്‍സ്റ്റാഗ്രാമിലൂടെ ഒരു കുറിപ്പുമായിട്ടാണ് ഡെയ്‌സി വന്നിരിക്കുന്നത്. തന്റെ മുപ്പത്തിയൊന്നാം ജന്മദിനം ആഘോഷിച്ചതിനെ പറ്റി സൂചിപ്പിച്ച ഡെയ്‌സി ഇത്രയും കാലത്തിനിടയിലുണ്ടായ സംഭവങ്ങളെ പറ്റിയും പറഞ്ഞു. അതില്‍ വിവാഹവും വിവാഹമോചനവുമൊക്കെ ഉണ്ടെന്നാണ് പറയുന്നത്.
'ഈ കത്ത് എഴുതുന്നത് എന്റെ ഉള്ളിലുള്ള ചെറുപ്പക്കാരിയ്ക്കാണ്. അവളാണ് എന്നെ കേള്‍ക്കാന്‍ യോഗ്യതയുള്ള ആള്‍. തുറന്ന കൈക്കളിലൂടെ തന്നെ ഇതവള്‍ കേള്‍ക്കുമെന്ന് എനിക്കറിയാം. ഈ വര്‍ഷം എനിക്ക് 31 വയസ്സ് തികഞ്ഞതിനാല്‍ ചില കാര്യങ്ങള്‍ നിങ്ങളെ ഓര്‍മ്മിപ്പിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഞാന്‍ അത് ഔദ്യോഗികമായി മൂന്ന് പതിറ്റാണ്ടും ഒരു വര്‍ഷവും പൂര്‍ത്തിയാക്കി.
ഒരു വര്‍ഷത്തിന് മുന്‍പ് മുതല്‍ ഞാനെന്റെ മുപ്പതുകൡലേക്ക് പ്രവേശിച്ചു എന്നത് വിശ്വസിക്കാന്‍ പോലും പ്രയാസമാണ്. കഴിഞ്ഞ രണ്ട് വര്‍ഷം ഒരു മങ്ങല്‍ പോലെയാണ് എനിക്ക് തോന്നിയത്. വിവാഹം, വിവാഹമോചനം, ബിഗ് ബോസ്, എന്നിങ്ങനെ എല്ലാം തിരിച്ചും മറിച്ചുമൊക്കെ സംഭവിച്ചു. അതെന്നെ ഒരുപാട് കാര്യങ്ങള്‍ പഠിപ്പിച്ചു.

വിഷാദം, ഏകാന്തത, ആത്മഹത്യ ചിന്തകള്‍, സ്വയം അവഹേളിക്കുക, മാനസികാരോഗ്യ പ്രശ്‌നങ്ങള്‍, ശാരീരികവും മാനസികവുമായ എന്റെ ആവശ്യങ്ങള്‍ പോലും അവഗണിക്കുന്ന അവസ്ഥയിലൂടെയൊക്കെ ഞാന്‍ കടന്ന് പോയി.
എന്നാല്‍ ഞാനിന്ന് അതിലെല്ലാം നന്ദിയുള്ളവളാണ്. കാരണം എനിക്ക് മുന്‍പത്തേക്കാളും ശക്തി തോന്നുന്നുണ്ട്. പലതും ഞാന്‍ പഠിച്ച് കഴിഞ്ഞു. ആരുടെ സന്തോഷത്തിലാണോ ഞാന്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടത് അത് എന്റേത് മാത്രമാണെന്ന് ഞാന്‍ മനസിലാക്കി. ഈ മുപ്പത്തിയൊന്നാമത്തെ വര്‍ഷം തന്നെ എന്നെ നിഷ്‌കളങ്കമായി സ്‌നേഹിക്കാന്‍ വേണ്ടി മാറ്റി വെക്കുകയാണ്. എനിക്ക് ഇവിടെ എത്താന്‍ ഇത്രയും സമയം എടുത്തതിന്റെ വേദന മാത്രമേയുള്ളു.
മുന്‍പേ എനിക്കിതൊക്കെ മനസിലാവുമായിരുന്നെങ്കില്‍ എന്റെ ജീവിതം ഇങ്ങനെ വ്യത്യസ്തമാകുമായിരുന്നില്ല. ഞാന്‍ ആഗ്രഹിച്ച രീതിയില്‍ എന്നെ സ്‌നേഹിക്കാത്തതില്‍ ഞാന്‍ ഖേദിക്കുന്നു. കാരണം ഇതില്‍ കൂടുതല്‍ ഞാന്‍ അര്‍ഹിക്കുന്നുണ്ട്.

ഞാന്‍ എവിടെയാണെന്നും ഞാന്‍ ആരായി തീര്‍ന്നുവെന്നും എനിക്ക് ശരിക്കും സന്തോഷമുണ്ടെന്നും ഞാന്‍ മനസിലാക്കി. ഇതുവരെ ഞാന്‍ നേടിയതിലൊക്കെ അഭിമാനിക്കുകയാണ്. ഇതൊക്കെ നിങ്ങളും അറിയണമെന്ന് തോന്ന.
ബാക്കിയൊക്കെ നമുക്ക് പിന്നീട് സംസാരിക്കാം. ഞാന്‍ നിങ്ങളോടൊപ്പം ഉണ്ടെന്ന് ഓര്‍ക്കുക. ഒന്നും മറച്ച് വെച്ചിട്ടില്ല. ഇനി അവസാനമായി സ്വയം ഒരു ഉപദേശം കൂടിയുണ്ട്. സ്വയം സുഖമായി കഴിയുന്ന ഒരു സ്ത്രീയെക്കാളും സെക്‌സിയായി മറ്റൊന്നില്ല. ആ സ്ത്രീയാവുക..', എന്നുമാണ് ഡെയ്‌സി പങ്കുവെച്ച കുറിപ്പിലൂടെ പറയുന്നത്.
അതേ സമയം ഡെയ്‌സി ശക്തയായ സ്ത്രീയാണെന്നും പ്രതിസന്ധികളില്‍ തളരാതെ ജീവിതവുമായി മുന്നോട്ട് പോകണമെന്നും പറയുകയാണ് ആരാധകര്‍. ഇതുവരെ ഉണ്ടായതിനെക്കാളും നല്ലൊരു ജീവിതം പടുത്തുയര്‍ത്തുന്നത് കാണാനാണ് കാത്തിരിക്കുന്നതെന്നും കമന്റുകളിലൂടെ പലരും പറയുന്നു.


Click it and Unblock the Notifications











