അവന്റെ വരവിനു മാത്രമാണ് എന്റെ കാത്തിരിപ്പ്, മുത്തിനെ കുറിച്ച് ദയ അശ്വതി

റിയാലിറ്റി ഷോ ആയ ബിഗ് ബോസ് സീസൺ 2 ലൂടെ പ്രേക്ഷകർക്കിടയിൽ ശ്രദ്ധിക്കപ്പെട്ട താരമാണ് ദയ അശ്വതി. സോഷ്യൽ മീഡിയയിൽ സജീവമായ ഇവർ ബിഗ് ബോസ് ഹൗസിൽ എത്തിയതോടെയാണ് പ്രേക്ഷകരുടെ ഇടയിൽ കൂടുതൽ ശ്രദ്ധിക്കപ്പെടാൻ തുടങ്ങിയത്. റിയാലിറ്റി ഷോയിൽ ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെട്ട മത്സരാർഥി കൂടെയായിരുന്നു ദയ അശ്വതി. താരങ്ങളോടൊപ്പം ഷോയിലെത്തിയ ദയയ്ക്ക് മികച്ച ക്യാമറ സ്പെയിസ് ലഭിച്ചിരുന്നു.

ഷോയിൽ എത്തുന്നതിന് മുൻപ് തന്നെ ദിയ അശ്വതി സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു . ബിഗ് ബോസ് ഹൗസിൽ നിന്ന് പുറത്ത് ഇറങ്ങിയ ശേഷം സമൂഹമാധ്യമങ്ങളിൽ കൂടുതൽ സജീവമാകുകയായിരുന്നു. തന്റെ ചെറിയ സന്തോഷവും വിശേഷങ്ങളും താരം ഫേസ്ബുക്കിലൂടെ ആരാധകരുമായി പങ്കുവെയ്ക്കുമായിരുന്നു. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ദയ അശ്വതിയുട ഒരു ഫേസ്ബുക്ക് പോസ്റ്റാണ്.

ദയ  അശ്വതി  പോസ്റ്റ്

അന്നും ഇന്നും ഒറ്റക്ക്,,,,, എന്റെ മനസ്സിൽ ഒരാഗ്രഹം മാത്രമെ ബാക്കി ഉള്ളു.... എന്നെങ്കിലും ഒരുനാൾ എന്റെ മുത്ത് എന്നെ തേടി വരും. അവന്റെ വരവിനു മാത്രം ആണ് എന്റെ കാത്തിരിപ്പ് . ദൈവം എന്നെ കൈവിടില്ല എന്നുറപ്പുണ്ട്,. വേറെ ആരേയും ഞാൻ പ്രതീക്ഷിക്കുന്നില്ല . കാരണം ഞാൻ പ്രമുഖയല്ല.. ഒരു സാദാരണ നാട്ടുപുറത്തുകാരി മാത്രം ആണ് എന്ന് എനിക്ക് നല്ല ബോധം ഉണ്ട്. അതു കൊണ്ട് തന്നെ എന്നെ ആര് തേടി വരാൻ, പക്ഷെ കുറച്ചു പേർക്ക് എന്നെ ഇഷ്ട്ടo ആണെന്നറിയാം അതിൽ ഞാൻ ഒത്തിരി സന്തോഷിക്കുന്നു. ഞാൻ മരിക്കുന്നതിന് മുമ്പ് ഞാൻ ആഗ്രഹിച്ച ആ ദിവസം എന്നെ തേടി വരണേ എന്റെ ഈശ്വരാ.

Recommended Video

bigg boss fame rajit and team's reunion | FilmiBeat Malayalam
 ആരാണ് മുത്ത്

ദയയുടെ പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. എല്ലാവരും ചോദിക്കുന്നത് പോസ്റ്റിൽ കുറിച്ചിരിക്കുന് മുത്തിനെ കുറിച്ചാണ്. ദയയോട് തന്നെ ഇതിനെ കുറിച്ച് ചോദിക്കുന്നുമുണ്ട്. മികച്ച പ്രതികരണമാണ് ദയയുടെ പേസ്റ്റിന് ലഭിക്കുന്നത്. ഉടൻ തന്നെ ആഗ്രഹം സാധ്യമാകട്ടെ എന്നാണ് എല്ലാവരും പറയുന്നത്. മക്കളെ കുറിച്ചും പ്രേക്ഷകർ ചോദിക്കുന്നുണ്ട്. കുഞ്ഞുങ്ങളെ ഉദ്ദേശിച്ചാണോ പോസ്റ്റ് എന്നും ചിലർ സംശയം. എന്നാൽ പ്രേക്ഷകരുടെ കമന്റുകൾക്ക് ദയ മറുപടി നൽകിയിട്ടില്ല.

    ബിഗ്  ബോസ് താരങ്ങളുടെ കൂടിക്കാഴ്ച


ലോക്ക് ഡൗൺ പ്രഖ്യാപിക്കുന്നതിനും ആഴ്ചകൾക്ക് മുൻപാണ് മത്സരാർഥികൾ നാട്ടിലെത്തിയത്. ലോക്ക് ഡൗണിന് ശേഷം നിരവധി തവണ ബിഗ് ബോസ് താരങ്ങൾ കൂടിച്ചേർന്നിരുന്നു. എന്നാൽ ഈ കൂടിച്ചേരലിൽ ദയയെ മാത്രം കാണാൻ സാധിച്ചിരുന്നില്ല. ഷോയുടെ തുടക്കത്തിൽ ഡോക്ടർ രജിത് കുമാറിനോടൊപ്പം നിന്ന ദയ പിന്നീട് ഡോക്ടറുമായി തെറ്റിപ്പിരിയുകയായിരുന്നു. പിന്നീട് അവസാനം വരെ ആര്യയുടെ ഗ്യാങ്ങിലായിരുന്നു .

 ഓണം  സ്പെഷൽ


ബിഗ് ബോസ് ഓർമ പങ്കുവെച്ച് ദയ സമൂഹ മാധ്യമങ്ങളിൽ എത്താറുണ്ട്. കഴിഞ്ഞ ദിവസം ഷോയിൽ നിന്ന് ലഭിച്ച പാവയുമായി ദയ പ്രേക്ഷകരുടെ മുന്നിൽ എത്തിയിരുന്നു. ഓണത്തിന് സ്പെഷൽ ഒരാൾ തന്നെ വിളിച്ചതിനെ കുറിച്ചും പറഞ്ഞിരുന്നു. ഈ വർഷത്തെ ഏറ്റവും വലി സമ്മാനമെന്ന് ആ ഫോൺ കോളിനെ കുറിച്ച് ബിഗ് ബോസ് താരം പറഞ്ഞത്. ഹാപ്പി ഒണം പറയാൻ സ്പെഷ്യൽ ഒരാൾ ഇന്നലെ എന്നെ ഇങ്ങോട്ട് വിളിച്ചു.. ഞാൻ ഹാപ്പിയാണ്. എനിക്കിഷ്ട്ടപെട്ട നീലനിറത്തിൽലുള്ള വസ്ത്രത്തിൽ എനിക്ക് കാണാൻ പറ്റിയതിലും ഞാൻ ഹാപ്പിയാണ്. ഒട്ടും പ്രതീക്ഷിച്ചില്ല,. എൻ്റെ ഈ വർഷത്തെ ഏറ്റവും വലിയ ഗിഫ്റ്റും ഇതായിരിക്കും എന്നായിരുന്നു ദയയുടെ വാക്ക് ഈ ഫേസ് ബുക്ക് പോസ്റ്റിന് പിന്നാലെയാണ് മുത്തിനെ കുറിച്ച് പറഞ്ഞു കൊണ്ട് ദയ എത്തിയത്

Read more about: biggboss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X