ആ സീരിയല്‍ കഴിഞ്ഞതോടെ പല്ലിൽ ക്ലിപ്പിട്ടു! എന്റെ കോലം കണ്ട് കളിയാക്കുന്നവരെ കുറ്റപ്പെടുത്താൻ പറ്റില്ല, ദിൽഷ
ഏത് സീരിയലിലാണ് ദില്‍ഷ അഭിനയിച്ചതെന്ന് ചോദിച്ച് വരുന്നവരോട് ഞാന്‍ ആ സീരിയലിന്റെ പേര് പറഞ്ഞ് കൊടുക്കാറില്ല.
ബിഗ് ബോസ് മലയാളത്തിന്റെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഒരു വനിത മത്സരാര്‍ഥി വിജയിച്ചത്. നാലാം സീസണിലൂടെ ദില്‍ഷ പ്രസന്നനാണ് ബിഗ് ബോസ് വിന്നറാവുന്നത്. പിന്നീട് ചില വിമര്‍ശനങ്ങള്‍ താരത്തെ തേടി എത്തിയിരുന്നു. ഇതിനിടയില്‍ ദില്‍ഷ അഭിനയിച്ച സീരിയലില്‍ നിന്നുള്ള ദൃശ്യങ്ങള്‍ പുറത്ത് വന്നു.
ശരിക്കും ഇത് ദില്‍ഷയാണോ എന്ന് ആരും സംശയിച്ച് പോകുന്ന മാറ്റമാണ് നടിയ്ക്ക് ഉണ്ടായിരിക്കുന്നത്. ഇപ്പോള്‍ പഴയ സീരിയലിലെ വീഡിയോ കോര്‍ത്തിണക്കി വരുന്ന വീഡിയോസ് കണ്ടാല്‍ ആരെയും കുറ്റം പറയാന്‍ പറ്റില്ലെന്നാണ് ദില്‍ഷയും പറയുന്നത്. കാരണം തന്റെ അന്നത്തെ കോലം കണ്ടാല്‍ ആരും ഇങ്ങനെയേ പറയുകയുള്ളു എന്നാണ് മൈല്‍സ്റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തിലൂടെ ദില്‍ഷ പറയുന്നത്.

'ഈ വീഡിയോ ചെയ്തതില്‍ എനിക്കാരെയും തെറ്റ് പറയാനില്ല. ബിഗ് ബോസില്‍ കയറിയ സമയത്ത് ഒരു സീരിയല്‍ ചെയ്തിട്ടുണ്ടല്ലേ എന്നൊക്കെ ചോദിച്ചിരുന്നു. പക്ഷേ ഞാനാരോടും പറഞ്ഞില്ല. പലര്‍ക്കും ഞാന്‍ സീരിയല്‍ ചെയ്തതായി അറിയില്ലായിരുന്നു. ഇപ്പോള്‍ എല്ലാവരും അറിഞ്ഞു. ആദ്യം ഞാന്‍ ഏഷ്യാനെറ്റിലാണ് സീരിയല്‍ ചെയ്തത്. അത് ഭാഗ്യത്തിന് നൂറ് എപ്പിസോഡ് മാത്രമേ പോയിട്ടുള്ളു.
അന്നത്തെ എന്റെ ഫോട്ടോസും വീഡിയോസുമൊക്കെ കാണുമ്പോള്‍ ഞാന്‍ തന്നെയാണോ ഇതെന്ന് എനിക്ക് തന്നെ സംശയം തോന്നാറുണ്ട്. എന്റെ പല്ല് നല്ല ബോറായിരുന്നു. അന്ന് ആ സീരിയലിന്റെ ക്യാമറമാന്‍ ഒരു ദിവസം എന്നെ വിളിച്ചിട്ട് പറഞ്ഞത് നിനക്ക് ഈ ഇന്‍ഡസ്ട്രിയില്‍ പോകണമെന്ന് ആഗ്രഹമുണ്ടെങ്കില്‍ ആദ്യം പോയി കല്ലില്‍ ക്ലിപ്പ് ഇട്ടോ. അതായിരിക്കും നല്ലതെന്നാണ് പുള്ളി പറഞ്ഞത്. ഈ സീരിയല്‍ കഴിഞ്ഞ ഉടനെ ഞാന്‍ പല്ലില്‍ ക്ലിപ്പ് ഇടുകയും ചെയ്തുവെന്ന്', ദില്‍ഷ പറയുന്നു.
'ആ സീരിയലില്‍ ഞാന്‍ ഭയങ്കര ദുഷ്ടത്തിയായിട്ടാണ് അഭിനയിച്ചത്. അതിലഭിനയിക്കുമ്പോള്‍ ഭയങ്കര ആര്‍ട്ടിഫിഷ്യലായി തോന്നി. അവര്‍ക്ക് കുറച്ച് ഓവറായി അഭിനയിക്കുന്നതാണ് വേണ്ടത്. ഞാനായിട്ട് അഭിനയിക്കാന്‍ സമ്മതിച്ചിട്ടില്ല. അവര്‍ പറയുന്ന രീതിയിലാണ് അഭിനയിക്കേണ്ടത്. എന്തിനാണ് ഇങ്ങനെ അഭിനയിച്ചത്, ഭയങ്കര ഓവറായിരുന്നില്ലേ എന്ന് എനിക്കിപ്പോള്‍ തോന്നുന്നുണ്ട്.

ഏത് സീരിയലിലാണ് ദില്‍ഷ അഭിനയിച്ചതെന്ന് ചോദിച്ച് വരുന്നവരോട് ഞാന്‍ ആ സീരിയലിന്റെ പേര് പറഞ്ഞ് കൊടുക്കാറില്ല. ഇനി അഭിനയം കുറച്ച് സീരിയസായി എടുക്കാനുള്ള പ്ലാനിങ്ങ് ഒക്കെ ഉണ്ട്. പിന്നെ ട്രാവല്‍ ചെയ്യാനൊക്കെ ഇഷ്ടമാണ്. അധികം ദൂരെ ഒന്നും പോയിട്ടില്ല. ഇനി പോകണമെന്നാണ് ആഗ്രഹം.
ബിഗ് ബോസില്‍ കയറുന്നതിന് മുന്‍പ് കൃഷ്ണന്‍ ജനിച്ച മധുര എന്ന സ്ഥലത്തായിരുന്നു. ബിഗ് ബോസിലേക്കുള്ള എന്റെ ഒരു ഇന്റര്‍വ്യൂ അവിടെ വെച്ചായിരുന്നു. ഭയങ്കര ഐശ്വര്യമായിരുന്നു. ഇന്റര്‍വ്യൂ തുടങ്ങുന്നതിന് രണ്ട് മിനുറ്റ് മുന്‍പാണ് റൂമിലേക്ക് എത്തുന്നത്.

ബൈക്ക് ഓടിച്ച് സോളോ ട്രിപ്പ് പോകണം. പക്ഷേ അനിയത്തി കൂടി വേണം. അവളും ഞാനും കൂടിയാണ് പോകാറുള്ളത്. പണ്ട് മുതലേ ഞങ്ങള്‍ ബൈക്ക് ഓടിക്കും. അതിനോടൊക്കെയാണ് താല്‍പര്യം കൂടുതല്‍. ഒരു പെണ്‍കുട്ടിയാണ് ബൈക്ക് ഓടിക്കുന്നതെന്ന് കാണുമ്പോള്‍ ആളുകളൊക്കെ ഇങ്ങനെ അതിശയത്തോടെ നോക്കി നില്‍ക്കും. എനിക്ക് ഇഷ്ടമാണത്. എല്ലാവര്‍ക്കും എല്ലാം ചെയ്യാന്‍ പറ്റുമെന്നാണ്', ദില്‍ഷ പറയുന്നത്.
ഡാൻസറും അഭിനേത്രിയുമായ ദിൽഷ പ്രസന്നൻ ബിഗ് ബോസിലേക്ക് വന്നതോടെയാണ് ജനപ്രീതി നേടുന്നത്. ആദ്യമായി ഒരു സ്ത്രീ മലയാളം ബിഗ് ബോസ് ജേതാവായി എന്ന നേട്ടവും ദിൽഷയ്ക്ക് സ്വന്തമാക്കാൻ സാധിച്ചു. എങ്കിലും സൈബറിടങ്ങളിൽ പലരും നടിയെ കുറ്റപ്പെടുത്തുകയാണ് ചെയ്ത്. ഇപ്പോഴും സമാനമായ വിമർശനങ്ങൾ തുടരുന്നു എന്നതാണ് ശ്രദ്ധേയം.


Click it and Unblock the Notifications