റോബിനുമായി ഇനിയൊരു ബന്ധമില്ല; അദ്ദേഹത്തിന്റെ എന്‍ഗേജ്‌മെന്റ് വീഡിയോ കണ്ടിരുന്നുവെന്ന് ദില്‍ഷ

റോബിനും ദിൽഷയും തമ്മിൽ ഇപ്പോഴും ബന്ധമുണ്ടോ എന്നറിയാൻ കാത്തിരിക്കുന്ന ആരാധകർ നിരവധിയാണ്

ദില്‍ഷയും റോബിനുമായിരുന്നു കഴിഞ്ഞ ബിഗ് ബോസ് മലയാളത്തിലെ ചര്‍ച്ച വിഷയം. ഇരുവരും തമ്മില്‍ പ്രണയത്തിലാവുമോ എന്നറിയാന്‍ വേണ്ടിയാണ് ഏവരും കാത്തിരുന്നത്. എന്നാല്‍ മത്സരത്തിന് ശേഷം സംഭവിച്ചതൊക്കെ പ്രേക്ഷകര്‍ പോലും പ്രതീക്ഷിക്കാത്ത കാര്യങ്ങളായിരുന്നു. റോബിന്റെ സപ്പോര്‍ട്ട് കൂടി വിജയിച്ച ദില്‍ഷ പിന്നീട് റോബിനുമായി അകന്നു.

പുറത്ത് വന്നാല്‍ ചിലപ്പോള്‍ വിവാഹം വരെ ഉണ്ടായേക്കും എന്ന പ്രതീക്ഷ നില്‍ക്കുമ്പോഴാണ് റോബിനുമായി ഇനിയൊരു ബന്ധമില്ലെന്ന് ദില്‍ഷ വ്യക്തമാക്കുന്നത്. ഇത് ആരാധകരെ പോലും ചൊടിപ്പിച്ചു. പിന്നീട് സൈബര്‍ ആക്രമണമായിരുന്നു ദില്‍ഷയെ കാത്തിരുന്നത്. ഇപ്പോഴും ഇതൊന്നും അവസാനിച്ചിട്ടില്ല എന്നതാണ് രസകരമായ കാര്യം.

dilsha

അതേ സമയം റോബിനുമായിട്ടുള്ള കാര്യങ്ങളൊക്കെ അവസാനിച്ചു. ഇനി അതിനെ പറ്റിയൊരു ചര്‍ച്ചയുടെ ആവശ്യമേ ഇല്ലെന്നാണ് ദില്‍ഷ പറയുന്നത്. അദ്ദേഹം ഷോ യില്‍ നിന്ന് പുറത്തായില്ലായിരുന്നെങ്കില്‍ പുള്ളി വിജയിക്കുമെന്ന കാര്യം തനിക്കും അറിയാമെന്നാണ് മൈല്‍സ്റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തിലൂടെ ദില്‍ഷ പറയുന്നത്.

'അവിടെ ഡോക്ടര്‍ ഉണ്ടായിരുന്നെങ്കില്‍ അദ്ദേഹമാണ് എന്തായാലും വിജയിക്കുക. അതെനിക്കും അറിയാവുന്ന കാര്യമാണ്. ചിലപ്പോള്‍ എനിക്ക് രണ്ടോ മൂന്നോ സ്ഥാനമായിരിക്കും. ഡോക്ടര്‍ പുറത്തായില്ലായിരുന്നെങ്കില്‍ അദ്ദേഹം തന്നെ വിജയിക്കേണ്ട ഷോ ആയിരുന്നു. പുള്ളി പോയപ്പോള്‍ അദ്ദേഹത്തിന്റെ സുഹൃത്തെന്ന നിലയിലായിരിക്കും കൂടുതല്‍ പേരും എനിക്ക് വോട്ട് ചെയ്തത്. അതൊന്നും ഞാന്‍ നിഷേധിക്കുന്നില്ല. കാരണം അതൊക്കെ പരമാര്‍ഥമായ സത്യമാണ്. ആര്‍ക്കും അറിയാവുന്ന കാര്യമാണ്.

dilsha

ഡോക്ടര്‍ക്ക് ഒരുപാട് ഫാന്‍സുണ്ട്. ഞങ്ങളുടെ കോംബോയെ സ്‌നേഹിക്കുന്നവരുണ്ട്. അതിന് ശേഷം എനിക്ക് ഒരുപാട് കേള്‍ക്കേണ്ടി വന്നിട്ടുണ്ട്. അതിലാണ് എനിക്ക് സങ്കടമുള്ളത്. ഞാനൊരു വീഡിയോ ഇട്ടതും അപ്പോഴാണ്. ഇതിനൊക്കെ പിന്നില്‍ വേറെയും കഥകളുണ്ട്. എന്റെ പേഴ്‌സണല്‍ ജീവിതത്തില്‍ നടക്കുന്ന കാര്യങ്ങളൊക്കെ പ്രേക്ഷകര്‍ക്ക് മുന്നില്‍ ഒരു വീഡിയോയായിട്ട് വന്ന് പറയാന്‍ സാധിക്കില്ല.

എന്ത് നടന്നാലും അതിന് പിന്നിലൊരു കാരണം ഉണ്ടാവും. അതെനിക്കും കുടുംബത്തിനും മാത്രമായിരിക്കും അറിയുക. ഇതെല്ലാം നാട്ടുകാരോട് പറയാന്‍ പറ്റില്ല. നമ്മള്‍ സൈലന്റായി ഇരിക്കുന്നു എന്നതിനര്‍ഥം അതൊക്കെ സത്യമാണെന്നല്ല. അത് തെളിയിക്കേണ്ട ആവശ്യവും എനിക്കില്ല. ബിഗ് ബോസ് എന്ന ചാപ്റ്റര്‍ അവിടെ കഴിഞ്ഞു. ഞാനും അത് വിട്ടെന്ന്', ദില്‍ഷ പറയുന്നു.

dilsha

ഡോ. റോബിന്‍ അത്രയും സൗഹൃദത്തോടെ കണ്ടിരുന്ന വ്യക്തിയാണ്. അദ്ദേഹത്തെ ഇനിയും സുഹൃത്തായി കാണുന്നുണ്ടോ എന്ന ചോദ്യത്തിന് അതൊക്കെ നമ്മള്‍ വിട്ടതാണ്. ഇനി അതിനെ കുറിച്ച് പറയേണ്ടതില്ലെന്നാണ് ദില്‍ഷയുടെ നിലപാട്. അദ്ദേഹത്തിന്റെ എന്‍ഗേജ്‌മെന്റ് വീഡിയോ താന്‍ യൂട്യൂബില്‍ കണ്ടിരുന്നു.

പിന്നെ ബിഗ് ബോസില്‍ കൂടെയുണ്ടായിരുന്ന സൂരജ്, ജാസ്മിന്‍, അഖില്‍, സുചിത്ര, റിയാസ്, അപര്‍ണ, ഡെയ്‌സി തുടങ്ങി പലരോടും സൗഹൃദമുണ്ട്. ഇടയ്ക്ക് വിളിക്കുകയും കാണുകയുമൊക്കെ ചെയ്യും. അവരെല്ലാമായി സാധാരണ പോലെ ഹായ്, ബൈ ബന്ധമാണുള്ളത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X