അമ്പത് ലക്ഷമാണ് ബിഗ് ബോസില്‍ നിന്നും കിട്ടിയത്: ഒന്നര കോടിയുടെ കാര്‍ വാങ്ങിയോ, സത്യം പറഞ്ഞ് ദില്‍ഷ

അമ്പത് ലക്ഷത്തില്‍ ടാക്സ് ഓക്കെ കഴിഞ്ഞിട്ടുള്ള തുകയാണ് കൈയ്യില്‍ കിട്ടിയത്. അതുകൊണ്ട് ഒന്നര കോടിയുടെ കാർ വാങ്ങിയെന്ന് പറയുന്നു

ബിഗ് ബോസ് മലയാളത്തിന്റെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഒരു വനിത മത്സരാര്‍ഥി വിജയിക്കുന്നത്. ആ നേട്ടം സ്വന്തമാക്കിയത് നടിയും നര്‍ത്തകിയുമായ ദില്‍ഷ പ്രസന്നനായിരുന്നു. നാലാം സീസണിലൂടെ ഏറ്റവും കൂടുതല്‍ വോട്ടുകള്‍ നേടി കൊണ്ടാണ് ദില്‍ഷ ചരിത്ര വിജയം സ്വന്തം പേരിലാക്കുന്നത്.

എന്നാല്‍ ബിഗ് ബോസില്‍ ത്രീകോണ പ്രണയത്തിലൂടെ ദില്‍ഷ സ്വന്തമാക്കിയ അംഗീകാരമാണിതെന്ന് പലരും ആരോപിച്ചിരുന്നു. ഡോക്ടര്‍ റോബിന്‍ രാധാകൃഷ്ണനും ഗായകന്‍ ബ്ലെസ്ലിയുമായിട്ടുള്ള നടിയുടെ സൗഹൃദമാണ് പലരും വിമര്‍ശനമാക്കിയത്. ഇരുവര്‍ക്കും ദില്‍ഷയോട് തോന്നിയ ഇഷ്ടവും സൗഹൃദവുമൊക്കയായിരുന്നു കഴിഞ്ഞ സീസണിലെ ശ്രദ്ധേയമായ കണ്ടന്റ്.

 dilu

എന്നാല്‍ പുറത്ത് നടന്ന സംഭവങ്ങളെ പറ്റി അറിഞ്ഞതോടെ ദില്‍ഷ റോബിനും ബ്ലെസ്ലിയുമായിട്ടുള്ള സൗഹൃദം തന്നെ അവസാനിപ്പിച്ചു. ഇതിന്റെ പേരില്‍ വീണ്ടും വിമര്‍ശനങ്ങളാണ് വന്നത്. ഇതിനിടയില്‍ ഇവരെ പറ്റിച്ച് കാശുണ്ടാക്കിയെന്ന പേരിലും തനിക്ക് ആരോപണം നേരിടേണ്ടി വന്നിരുന്നതായി പറയുകയാണ് നടിയിപ്പോള്‍. മൈല്‍സ്‌റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ദില്‍ഷ.

'ഞാനൊരു കാറിന്റെ വീഡിയോ ഇട്ടിരുന്നു. അത് പുറത്ത് വന്നപ്പോള്‍ ഒത്തിരി കമന്റുകളാണ് വന്നത്. അതില്‍ ചിലര്‍ പറഞ്ഞത് രണ്ട് പേരെ പറ്റിച്ചിട്ട് അമ്പത് ലക്ഷമുണ്ടാക്കിയെന്നും ആ പൈസ കൊണ്ട് വാങ്ങിയ കാറല്ലേ ഇതെന്നുമാണ്. ആ കാറിന്റെ യഥാര്‍ഥ വില എന്ന് പറയുന്നത് തന്നെ ഒന്നരക്കോടി രൂപയാണ്.

 dilu

ബിഗ് ബോസില്‍ നിന്നും എനിക്കാകെ കിട്ടിയ തുക അമ്പത് ലക്ഷവും. അതില്‍ ടാക്സ് ഓക്കെ കഴിഞ്ഞിട്ടുള്ള തുകയാണ് കൈയ്യില്‍ കിട്ടുക. അത് എത്രയുണ്ടാവുമെന്ന് നിങ്ങള്‍ക്ക് അറിയാന്‍ പറ്റും. പക്ഷേ ഇതൊന്നും മനസിലാക്കാതെയുള്ള കമന്റുകളും തംപ്‌നെയിലിലുള്ള വീഡിയോസുമാണ് അന്നൊക്കെ വന്നിരുന്നത്. ഭയങ്കര വിഷമമായിരുന്നു എനിക്ക് ഉണ്ടായതെന്ന്', ദില്‍ഷ പറയുന്നു.

'ബിഗ് ബോസിലേക്ക് പോയത് മുതല്‍ കുടുംബത്തിന്റെ എല്ലാവിധ പിന്തുണയും എനിക്ക് ലഭിച്ചിരുന്നു. ഞാന്‍ വിജയിച്ച് മത്സരത്തില്‍ നിന്നും പുറത്ത് വരുമ്പോള്‍ എയര്‍പോര്‍ട്ടില്‍ നിന്നടക്കം ഒരുപാട് ചോദ്യങ്ങള്‍ നേരിടേണ്ടി വരുമെന്ന് അവര്‍ക്കറിയാം. പുറത്ത് എന്താണ് നടക്കുന്നതെന്നോ റിയാലിറ്റി എന്താണെന്നോ എനിക്ക് അറിയില്ല. അതുകൊണ്ട് തന്നെ എന്റെ മുന്നിലേക്ക് ഒരു മൈക്ക് വന്നാല്‍ ഞാന്‍ എന്തൊക്കെ വിളിച്ച് പറയുമെന്ന് അവര്‍ക്കറിയാം.

എന്റെ മാതാപിതാക്കള്‍ ബാംഗ്ലൂരിലായിരുന്നു. അവര്‍ അവിടെ നിന്നും കാറില്‍ മുംബൈയിലേക്ക് യാത്ര ചെയ്ത് വന്നു. അന്ന് രാത്രി എന്നെ അവിടെ നിന്നും കൂട്ടി കൊണ്ട് പോരുകയായിരുന്നു. എയര്‍പോര്‍ട്ടിലേക്ക് ഒന്നും പോയില്ല, ഞങ്ങള്‍ കാറിലാണ് നാട്ടിലേക്ക് വന്നത്.

 dilu

ഞങ്ങള്‍ എയര്‍പോര്‍ട്ടില്‍ കാത്തിരിക്കുകയാണെന്ന് പറഞ്ഞ് ആ സമയത്ത് ഒരുപാട് കോളുകള്‍ വന്നിരുന്നു. എന്നാല്‍ ബാംഗ്ലൂര്‍ എത്തിയതിന് ശേഷം ഇതൊക്കെയാണ് റിയാലിറ്റി എന്നവര്‍ പറഞ്ഞ് മനസിലാക്കി തന്നു. പുറത്ത് നടന്ന കാര്യങ്ങളൊക്കെ കുറച്ച് അറിഞ്ഞതിന് ശേഷമാണ് ഞാന്‍ മീഡിയയ്ക്ക് മുന്നിലേക്ക് വരുന്നത്.

സഹോദരിമാരാണ് ഏറ്റവും കൂടുതല്‍ എനിക്കൊപ്പം നിന്നത്. അച്ഛനും അമ്മയും വളരെ പാവങ്ങളാണ്. അവര്‍ക്കിപ്പോള്‍ എന്ത് പറഞ്ഞാലും വിഷമം മാത്രമേയുള്ളു. അവരുടെ വിഷമം ഇനിയും തീര്‍ന്നിട്ടില്ല. എന്തായാലും ഒരു മകളെ കുറിച്ച് അനാവശ്യമായ കാര്യങ്ങളൊക്കെ കേള്‍ക്കുമ്പോള്‍ എന്തായാലും വേദന ഉണ്ടാവും.

പക്ഷേ ചേച്ചിയും അനിയത്തിയും അങ്ങനെയല്ല. എന്ത് സംഭവിച്ചാലും നിന്റെ കൂടെയുണ്ടെന്ന് പറഞ്ഞാണ് അവര്‍ നിന്നത്. ഇതൊക്കെ കണ്ട് തളരരുതെന്ന് പറഞ്ഞ് രണ്ടാളും എനിക്ക് കട്ട സപ്പോര്‍ട്ടാണ് തന്നത്. അന്നൊക്കെ അവര്‍ പറഞ്ഞ വാക്കുകള്‍ ഇനിയെത്ര കാലം കഴിഞ്ഞാലും ഞാന്‍ മറക്കില്ല. നടുക്ക് ജനിച്ച ആള്‍ ഞാനാണെങ്കിലും വീട്ടിലെ കുഞ്ഞിനെ പോലെയാണ് അവരെന്നെ നോക്കുന്നതെന്നും', ദില്‍ഷ വ്യക്തമാക്കുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X