ഒരു പെണ്‍കുട്ടി കേള്‍ക്കാന്‍ ആഗ്രഹിക്കാത്ത കാര്യങ്ങള്‍ പോലും കേട്ടു; അച്ഛന്‍ കരഞ്ഞ് പോയി, വേദനയെ പറ്റി ദില്‍ഷ

പുതിയ സീസണ്‍ ആരംഭിക്കാന്‍ പോവുകയാണെങ്കിലും ബിഗ് ബോസ് മലയാളം നാലാം സീസണിലെ മത്സരാര്‍ഥികളെ പറ്റിയുള്ള വാര്‍ത്തകള്‍ ഇപ്പോഴും അവസാനിക്കുന്നില്ല. കഴിഞ്ഞ സീസണില്‍ ദില്‍ഷ പ്രസന്നന്‍ വിന്നറായി ചരിത്രം കുറിച്ചിരുന്നു. മലയാളത്തില്‍ ആദ്യമായിട്ടാണ് ഒരു വനിത മത്സരാര്‍ഥി വിജയിക്കുന്നത്.

എന്നാല്‍ ദില്‍ഷ അര്‍ഹിക്കാതെ നേടിയ വിജയമാണെന്ന് പരക്കെ ആക്ഷേപം ഉയര്‍ന്നിരുന്നു. റോബിന്റെ ആരാധകരുടെ വോട്ട് കിട്ടിയത് കൊണ്ട് മാത്രമാണ് ദില്‍ഷ വിജയിച്ചതെന്നാണ് പലരും പറഞ്ഞു. ഇത്രയധികം കഷ്ടപ്പെട്ടിട്ടും ആളുകള്‍ അങ്ങനെ പറയുന്നത് വല്ലാതെ വേദനിപ്പിക്കുന്നുണ്ടെന്ന് പറയുകയാണ് ദില്‍ഷയിപ്പോള്‍.

റോബിന്റെ വോട്ടാണ് തനിക്ക് ലഭിച്ചതെന്ന് പൂര്‍ണമായും അറിയാം. പക്ഷേ വിജയിക്കാന്‍ യോഗ്യതയില്ലെന്ന് പറയുന്നത് എങ്ങനെയാണ്? താനും ബിഗ് ബോസില്‍ നൂറ് ദിവസം പലതും അനുഭവിച്ചാണ് നിന്നത്. സഹമത്സരാര്‍ഥികളില്‍ പലരും വീട്ടില്‍ പോകണമെന്ന് പറഞ്ഞ് കരഞ്ഞപ്പോഴും താനൊരിക്കല്‍ പോലും അങ്ങനെ പറഞ്ഞിട്ടില്ല. എന്നിട്ടും കേട്ടതൊക്കെ വേദനിപ്പിക്കുന്നതാണെന്ന് പറയുകയാണ് ദില്‍ഷ. മൈല്‍സ്റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടി.

 dilu

'ഒരുപാട് പ്രശ്‌നങ്ങള്‍ വന്നാലും എനിക്ക് എന്നോട് തന്നെ അഭിമാനം തോന്നിയ നിമിഷമുണ്ട്. ഒരിക്കലും ഷോ യില്‍ നിന്നും ക്വീറ്റ് ചെയ്യണമെന്ന് ഞാന്‍ പറഞ്ഞിട്ടില്ല. എനിക്ക് സഹിക്കാന്‍ പറ്റുന്ന അത്രയും സഹിച്ചിട്ടാണ് അവിടെ നിന്നത്. ഒപ്പം ഒരിക്കലും കേള്‍ക്കാന്‍ ആഗ്രഹിക്കാത്ത കാര്യങ്ങള്‍ പോലും കേട്ടിട്ടാണ് നിന്നത്. എനിക്ക് വിജയം അര്‍ഹതപ്പെട്ടതല്ലെന്ന് പലരും പറയുമ്പോള്‍ ശരിക്കും വിഷമം തോന്നാറുണ്ട്.

ഇതൊക്കെ അനുഭവിക്കുന്നത് നിസാര കാര്യമല്ല. വോട്ട് ചെയ്യുന്നതും വലിയ കാര്യമാണ്. അവര്‍ വോട്ട് ചെയ്തിട്ടാണ് ഞാന്‍ വിജയിച്ചതും. എന്നിട്ടും അര്‍ഹതയില്ലെന്ന് പറയുമ്പോള്‍ എനിക്കത് വലിയ വേദനയാണ് തരുന്നതെന്ന്', ദില്‍ഷ പറയുന്നു.

'രണ്ട് പേരെ പറ്റിച്ചിട്ട് അമ്പത് ലക്ഷമുണ്ടാക്കി വാങ്ങിയതല്ലേ എന്നാണ് ഞാനൊരു കാറിന്റെ ഫോട്ടോ ഇട്ടപ്പോള്‍ വന്ന കമന്റ്. ആ കാറിന്റെ വില ഒന്നരക്കോടിയാണ്. എനിക്കാതെ കിട്ടിയത് അമ്പത് ലക്ഷം. അതില്‍ ടാക്‌സ് ഓക്കെ കഴിഞ്ഞിട്ടുള്ള തുകയാണ് കിട്ടിയത്. പക്ഷേ ഇതൊന്നും മനസിലാക്കാതെയുള്ള തമന്റുകളാണ് സ്ഥിരമായി വരുന്നത്.

 dilu

എന്നെക്കാളും എന്റെ ചുറ്റുമുള്ളവര്‍ വേദനിക്കരുത് എന്ന് മാത്രമേ ഞാന്‍ ചിന്തിക്കാറുള്ളു. എന്നാല്‍ ഞാന്‍ കാരണം എന്റെ മാതാപിതാക്കളും ചേച്ചിയും അനിയത്തിയുമൊക്കെ വിഷമിക്കുന്നത് കാണുമ്പോള്‍ എനിക്കും വേദനയാണ്. എന്നെ കുറിച്ച് ആരും ഇതുവരെ മോശമൊന്നും പറഞ്ഞിട്ടില്ല. ബിഗ് ബോസില്‍ പോയതിന് ശേഷമാണ് എന്നെ കുറിച്ചുള്ള മോശം വാര്‍ത്തകളും തംപ്‌നെയില്‍സുമൊക്കെ വന്ന് തുടങ്ങിയത്. അച്ഛനമ്മമാര്‍ക്ക് വലിയ വിഷമമായി.

അച്ഛന്‍ കരയുന്ന സാഹചര്യമുണ്ടായി. അന്നേരം തോന്നി ബിഗ് ബോസില്‍ പോവേണ്ടായിരുന്നു എന്ന്. ഞാനെടുത്ത തീരുമാനം തെറ്റായി പോയോ എന്ന് വരെ ചിന്തിച്ചു. എന്നോട് ദേഷ്യമുള്ളവര്‍ എന്നെ പറഞ്ഞാല്‍ മതി. പകരം ചേച്ചിയെയും അനിയത്തിയെയും വരെ പറയുന്നു. ഇപ്പോള്‍ ഞാന്‍ ഭയങ്കര സ്‌ട്രോങ്ങാണ്. അത്രയധികം കേട്ടു. ഇനി അതില്‍ കൂടുതലൊന്നും കേള്‍ക്കാനില്ലല്ലോ. അതുകൊണ്ട് എല്ലാം നിസാരമായിട്ടാണ് ഇനി കാണുന്നതെന്ന്', ദില്‍ഷ പറയുന്നു.

'ഒരു പെണ്‍കുട്ടി കേള്‍ക്കാന്‍ ആഗ്രഹിക്കാത്ത കാര്യങ്ങളൊക്കെയാണ് ഞാന്‍ കേട്ടത്. മാത്രമല്ല അതിലെത്ര സത്യമുണ്ടെന്ന് അറിയാതെ ആളുകള്‍ വിശ്വസിക്കുന്നല്ലോ എന്നോര്‍ക്കുമ്പോഴാണ് എനിക്ക് സങ്കടം. ഓരോ വീഡിയോയിലും എത്ര സത്യമുണ്ടോന്ന് നോക്കിയിട്ട് വിശ്വസിക്കുകയാണെങ്കില്‍ കുഴപ്പമില്ല. പക്ഷേ അങ്ങനെയല്ലല്ലോ നടക്കുന്നത്. ഇതൊക്കെയാണ് തന്നെ വേദനിപ്പിച്ചതെന്നാണ്', ദില്‍ഷ അഭിമുഖത്തിൽ വ്യക്തമാക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X