കൂടെ ഉണ്ടാവുമെന്ന് കരുതിയ ആളാണ്; ഒന്നര വര്‍ഷത്തെ ബന്ധത്തെ കുറിച്ച് ഡിംപല്‍ ഭാലിന്റെ വെളിപ്പടുത്തല്‍

ബിഗ് ബോസ് മലയാളത്തിന്റെ മൂന്നാം സീസണിലൂടെയാണ് ഡിംപല്‍ ഭാല്‍ മലയാളികള്‍ക്ക് സുപരിചിതയാവുന്നത്. മണിക്കുട്ടനുമായിട്ടുള്ള സൗഹൃദത്തിലൂടെ ഇരുവരും പ്രേക്ഷക പ്രശംസ നേടിയെടുത്തു. എന്നാല്‍ ചില വിമര്‍ശനങ്ങളും താരത്തെ കാത്തിരിപ്പുണ്ടായിരുന്നു. ഇത്രയും കാലത്തെ തന്റെ ജീവിതത്തെ കുറിച്ച് മനസ് തുറക്കുകയാണ് ഡിംപലിപ്പോള്‍.

ഫ്‌ളവേഴ്‌സ് ഒരു കോടി എന്ന പരിപാടിയില്‍ മത്സരാര്‍ഥിയായി എത്തിയിരിക്കുകയാണ് ഡിംപല്‍. വര്‍ഷങ്ങളോളം തനിക്കുണ്ടായിരുന്ന പ്രണയത്തെ കുറിച്ചും അത് ബ്രേക്കപ്പ് ആയതിന്റെ കാരണവുമൊക്കെ അവതാരകന്റെ ചോദ്യങ്ങള്‍ക്ക് മറുപടി പറയവേ ഡിംപല്‍ സൂചിപ്പിച്ചു. ഒപ്പം അപ്രതീക്ഷിതമായിട്ടുണ്ടായ പിതാവിന്റെ വേര്‍പാടിനെ പറ്റിയും സംസാരിച്ചിരിക്കുകയാണ്.

ഒന്നര വര്‍ഷത്തോളം നീണ്ട് പോയൊരു ബന്ധമായിരുന്നു അത്

ഒപ്പമുണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്ന സ്‌നേഹിതനുമായിട്ടുള്ള ബ്രേക്കപ്പിനെ കുറിച്ച് അവതാരകന്റെ ചോദ്യത്തിനാണ് പരിപാടിയില്‍ ഡിംപല്‍ തുറന്ന് സംസാരിച്ചത്. 'ഒന്നര വര്‍ഷത്തോളം നീണ്ട് പോയൊരു ബന്ധമായിരുന്നു അത്. എന്റെ വായില്‍ നിന്നും ബ്രേക്കപ്പ് എന്ന വാക്കൊന്നും വരില്ല. ഞാനിങ്ങനെ കെഞ്ചുകയേ ചെയ്യാറുള്ളൂവെന്ന്', ഡിംപല്‍ പറയുന്നു. ഇതിനിടെ തനിക്ക് വലിയൊരു സാമ്പത്തിക ബാധ്യതയുണ്ടാക്കി ചതിച്ചതിനെ പറ്റിയും താരം വെളിപ്പെടുത്തി.

ഒരു മൂന്ന് മൂന്നര ലക്ഷം രൂപ ചെലവാക്കിയിട്ട് അത് തിരികെ കിട്ടാത്ത അവസ്ഥയായിരുന്നു

'ഒരു മൂന്ന് മൂന്നര ലക്ഷം രൂപ ചെലവാക്കിയിട്ട് അത് തിരികെ കിട്ടാത്ത അവസ്ഥയായിരുന്നു. ഞാന്‍ പണിയെടുത്ത് കഷ്ടപ്പെട്ട പൈസയാണ്. അത് അവരുടെ വീട്ടുകാര്‍ക്കും അറിയാം. മാനസികമായി നമ്മളെ തളര്‍ത്തുന്നത് വേറെ, അതിനൊപ്പം സാമ്പത്തികമായി കൂടി തളര്‍ത്തി കൈ കൊട്ടാമെന്ന് വിചാരിച്ചാല്‍ അത് സംഭവം വേറെയാണെന്നും', ഡിംപല്‍ പറയുന്നു.

പപ്പ മരിച്ചെന്ന് ഡിംപലിനോട് പറഞ്ഞിരുന്നില്ലെന്ന് സഹോദരി

പിതാവിന്റെ വേര്‍പാട് താന്‍ അറിഞ്ഞില്ലെന്നും അവരത് തന്നോട് മറച്ച് വെച്ചുവെന്നുമൊക്കെ ഡിംപല്‍ വെളിപ്പെടുത്തുകയാണ്. 'പപ്പയെ താഴേക്ക് കൊണ്ടു പോവുമ്പോള്‍ അവിടെ ഇരിക്കുന്ന ഡിവൈസ് എന്റെ മോള്‍ക്ക് കൊടുക്കണമെന്ന് പറഞ്ഞിരുന്നു.

പപ്പ മരിച്ചെന്ന് ഡിംപലിനോട് പറഞ്ഞിരുന്നില്ല. എന്നെ അവര്‍ അത് അറിയിച്ചില്ല. അവളെ അറിയിക്കണ്ടെന്ന് പറഞ്ഞത് ഞാനാണെന്നാണ് സഹോദരി തിങ്കള്‍ ഭാല്‍ പറഞ്ഞത്. പിന്നീട് ബിഗ് ബോസിലായിരിക്കുമ്പോള്‍ 'പപ്പ പോയി', എന്ന് ഹിന്ദിയിലാണ് സഹോദരി തന്നോട് പറഞ്ഞതെന്നും', ഡിംപല്‍ കൂട്ടിച്ചേര്‍ത്തു.

 പപ്പയുടെ വലിയൊരു ആഗ്രഹത്തിന്റെ ഭാഗമായിട്ടാണ് ഡിംപല്‍ ബിഗ് ബോസിലേക്ക് പോയത്

പപ്പയുടെ വലിയൊരു ആഗ്രഹത്തിന്റെ ഭാഗമായിട്ടാണ് ഡിംപല്‍ ബിഗ് ബോസിലേക്ക് പോയത്. അവിടെ മത്സരം പൂര്‍ത്തിയാവാന്‍ ഏകദേശം ദിവസങ്ങള്‍ ബാക്കി നില്‍ക്കുമ്പോഴാണ് ഡിംപലിന്റെ പപ്പ മരിക്കുന്നത്. സഹോദരി തിങ്കള്‍ ഭാലാണ് ബിഗ് ബോസിലേക്ക് വിളിച്ച് ഡിംപലുമായി ഫോണിലൂടെ സംസാരിച്ച് ഇക്കാര്യം പറഞ്ഞത്. പപ്പയുടെ വിയോഗ വാര്‍ത്ത അറിഞ്ഞ ഡിംപല്‍ മത്സരം അവസാനിപ്പിച്ച് തിരികെ വീട്ടിലേക്ക് പോയി.

പപ്പയുടെ സംസ്‌കാര ചടങ്ങുകളെല്ലാം പൂര്‍ത്തിയാക്കിയതിന് ശേഷം വന്നു

ശേഷം പപ്പയുടെ സംസ്‌കാര ചടങ്ങുകളെല്ലാം പൂര്‍ത്തിയാക്കിയതിന് ശേഷമാണ് തിരികെ വീടിനകത്തേക്ക് വന്നത്. അങ്ങനെ മത്സരം തുടരുകയും മൂന്നാം സ്ഥാനം സ്വന്തമാക്കി പുറത്തേക്ക് വരികയും ചെയ്തിരുന്നു. ബിഗ് ബോസിലെത്തിയതിന് ശേഷം തന്നെ കുറിച്ചും കുടുംബത്തെ കുറിച്ചും മറ്റുമൊക്കെയുള്ള കഥകള്‍ ഡിംപല്‍ തന്നെ പറഞ്ഞിരുന്നു.

പുതിയ പരിപാടിയിലും സമാന രീതിയിലുള്ള വെളിപ്പെടുത്തലുകളാണ് ഡിംപല്‍ നടത്തിയിരിക്കുന്നത്. അര്‍ബുധരോഗമാണെന്ന് തിരിച്ചറിഞ്ഞ ശേഷം താന്‍ സന്തോഷിച്ചുവെന്നും അതിനൊരു കാരണമുണ്ടെന്നുമൊക്കെ തുറന്നടിക്കുകയാണ് ഡിംപല്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X