'അവൾ ഒരു പതിവൃത വന്നേക്കുന്നുവെന്ന് പറഞ്ഞ് കേറി പിടിക്കും, ഞാൻ ട്രാൻസ്ജെന്ററാണെന്ന് തെറ്റിദ്ധരിച്ചിരിക്കുന്നു'

ബി​ഗ് ബോസ് മലയാളം സീസൺ ഒന്നിൽ മത്സരാർത്ഥിയായി വന്നശേഷമാണ് ആക്ടിവിസ്റ്റും സാമൂഹ്യപ്രവർത്തകയുമായ ദിയ സനയെ മലയാളികൾ അടുത്ത് അറിഞ്ഞ് തുടങ്ങിയത്. സോഷ്യൽ മീഡിയയിലൂടെ തന്റേതായ നിലപാടുകള്‍ മുന്നോട്ടുവെക്കാറുള്ള ആൾ കൂടിയാണ് ദിയ. ട്രാൻസ്ജെന്റർ കമ്യൂണിറ്റിക്ക് വേണ്ടി ഏറ്റവും കൂടുതൽ പ്രവർത്തിച്ചിട്ടുള്ളയാളുമാണ്. അതിനാൽ തന്നെ നിരവധി ദുരനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്.

ഇപ്പോഴിതാ മൂവി വേൾഡ് മീഡിയയിൽ നടി ഷക്കീലയ്ക്ക് നൽകിയ അഭിമുഖത്തിൽ ആക്ടിവിസ്റ്റായശേഷം വ്യക്തി ജീവിതത്തിലുണ്ടായ ബുദ്ധിമുട്ടുകൾ തുറന്ന് പറയുകയാണ് ദിയ സന. താൻ ട്രാൻസ്ജെന്ററാണെന്ന് പലരും തെറ്റിദ്ധരിച്ചിരിക്കുകയാണെന്നും അതിനാൽ തന്നെ ശാരീരിക ഉപദ്രവം അടക്കം നേരിടേണ്ടി വന്നിട്ടുണ്ടെന്നും ദിയ പറയുന്നു.

Diya Sana
Photo Credit: Diya Sana / Instagram

ഞാൻ വീടുവിട്ട് ഇറങ്ങി വന്നപ്പോൾ താമസിക്കാൻ സ്ഥലമില്ലാതെ റോഡിൽ കിടന്ന സാഹചര്യമുണ്ട്. മോഷ്ടിച്ച അഞ്ഞൂറ് രൂപ മാത്രമെ കയ്യിലുള്ളു. ട്രാൻസ്ജെന്റർ മനുഷ്യരെ ഞാൻ പണ്ടും കണ്ടിട്ടുണ്ട്. വളരെ സ്നേഹത്തോടെയും ലാളനയോടെയുമാണ് അവർ നമ്മളോട് സംസാരിക്കുന്നകത്. അവരെ സ്നേഹിക്കാൻ പക്ഷെ ആരുമില്ല. എന്നെക്കാൾ പ്രശ്നങ്ങളുള്ള മനുഷ്യരുടെ അനുഭവങ്ങൾ അറിഞ്ഞതോടെ എന്റെ പ്രശ്നങ്ങളെ സമാധാനിപ്പിച്ച് കൊണ്ടുവന്നു.

എന്റെ വിഷയങ്ങളെക്കാൾ പ്രശ്നമാണ് അവരുടെ ജീവിത സാഹചര്യങ്ങൾ. വീട് വിട്ട് ഇറങ്ങിയത്, ജെന്റർ സെക്ഷ്വാലിറ്റി പ്രശ്നങ്ങൾ, ജോലി കിട്ടാത്ത പ്രശ്നങ്ങൾ, തെരുവിൽ സെക്സ് വ​ർക്ക് ചെയ്യേണ്ട സാഹചര്യങ്ങൾ എല്ലാം അവർക്കുണ്ട്. ഇത്രയൊന്നും പ്രശ്നങ്ങൾ നമ്മുടെ ലൈഫിൽ ഇല്ലല്ലോ. നമുക്ക് എന്തെങ്കിലുമൊക്കെ ജോലികൾ കിട്ടും.

വീട്ടുജോലി എങ്കിലും കിട്ടും. അവർക്ക് അതുപോലും കിട്ടില്ല. അത് കണ്ടാണ് അവരുടെ ഇടയിലേക്ക് ഇറങ്ങി ചെല്ലാനും അവരുടെ പ്രശ്നങ്ങൾ കേൾക്കാനും തുടങ്ങിയതും. എന്റെ പ്രശ്നങ്ങൾ മറക്കാൻ എനിക്കുള്ള ആയുധമായിരുന്നു തുടക്കത്തിൽ കമ്യൂണിറ്റി. പക്ഷെ ഇപ്പോൾ കമ്യൂണിറ്റി എന്റെ ജീവിതത്തിന്റെ ഭാ​ഗമാണ്. ഞാൻ മരിച്ചാൽ എന്റെ ചുറ്റും ആരും വന്നില്ലെങ്കിലും നാട്ടുകാർ സപ്പോർട്ട് ചെയ്തില്ലെങ്കിലും കമ്യൂണിറ്റിയിലെ അം​ഗങ്ങൾ വരും.

എന്നെ എടുത്ത് കൊണ്ടുപോയി സംസ്കരിക്കും. ആ വിശ്വാസം അവരിൽ എനിക്കുണ്ട്. കമ്യൂണിറ്റിയെ സപ്പോർട്ട് ചെയ്തതുകൊണ്ടാണ് എനിക്ക് നേരെ റേപ്പ് അറ്റംപ്റ്റ് വരെ ഉണ്ടായത്. ഞാൻ ട്രാൻസ്ജെന്ററാണെന്ന് അവർ കരുതി. കമ്യൂണിറ്റിക്ക് ഉള്ളിൽ നിന്നും അനുഭവങ്ങളുണ്ട്. കമ്യൂണിറ്റിയെ പിന്തുണച്ചതിന് പുറത്ത് നിന്നും പ്രശ്നങ്ങൾ നേരിടേണ്ടി വരും.

Diya Sana
Photo Credit: Diya Sana / Instagram

കമ്യൂണിറ്റിയിലെ കുട്ടികൾ പ്രശ്നങ്ങളിൽ പെടുമ്പോൾ എത്ര രാത്രിയാണെങ്കിലും ഇടപെടാനും രക്ഷിക്കാനും ഞാൻ ചെല്ലും. അതുകൊണ്ട് തന്നെ പലരും ഞാൻ ട്രാൻസ്ജെന്ററാണെന്ന് തെറ്റിദ്ധരിക്കും. അവൾ ഒരു പതിവൃത വന്നേക്കുന്നുവെന്ന് പറഞ്ഞ് കേറി പിടിക്കും. നടന്നുപോകുമ്പോൾ ചിലർ ഇടുപ്പിൽ പിടിക്കും ആവശ്യമില്ലാത്ത പല ഇടങ്ങളിലും പിടിക്കും. അബ്യൂസ് ചെയ്യുന്നത് പോലെ സംസാരിക്കും. പാലാരിവട്ടം പാലത്തിന്റെ അടിയിലൊക്കെ അവൾക്ക് നിൽക്കാൻ പറ്റും.

പക്ഷെ ഞങ്ങൾ ഒന്ന് തൊട്ടപ്പോൾ അവൾക്ക് അങ്ങ് പൊള്ളപ്പോയി ഇങ്ങനെയൊക്കെയാണ് സംസാരം. അതോടെ എനിക്ക് മനസിലായി ട്രാൻസ്ജെന്ററുകൾക്കിടയിൽ ഇത്തരം കൺസെന്റില്ലാത്ത പിടിവലികളും റേപ്പുകളും എത്രത്തോളം നടക്കുന്നുണ്ടെന്ന്. കാരണം ഞാൻ ഇതെല്ലാം അനുഭവിച്ചൊരാളാണ്.

പലയിടത്തും ഞാൻ റിയാക്ട് ചെയ്യുകയും കേസുകൊടുക്കുകയും ചെയ്തിട്ടുണ്ടെന്നും ദിയ സന പറഞ്ഞു. കൊഞ്ചിച്ച് ലാളിച്ച് ഒത്തിരി സ്നേഹമൊക്കെ ലഭിച്ച് വളർന്ന കുട്ടിയാണ് ദിയ സന. എന്നാൽ ദുരിതങ്ങൾ നിറഞ്ഞ ദാമ്പത്യ ജീവിതത്തിൽ നിന്നും പറക്കമുറ്റാത്ത കുഞ്ഞിനേയും കൊണ്ട് ഇറങ്ങി വന്നശേഷം വീട്ടിൽ നിന്നും പുറത്താക്കപ്പെട്ടു. ഭർത്താവിൽ നിന്നും വാക്കുകളാൽ വിവരിക്കാൻ കഴിയാത്ത ബുദ്ധിമുട്ടുകൾ ദിയ സന അനുഭവിച്ചിട്ടുണ്ട്.

More from Filmibeat

Read more about: diya sana
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X