twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    റോബിൻ സഞ്ചരിച്ച കാർ അപകടത്തിൽ‌പ്പെട്ടു, അപകടം ഉദ്ഘാടനത്തിന് പോകുന്നതിനിടെ, വാഹനത്തിന്റെ മുൻവശം തകർന്നു!

    |

    ബി​ഗ് ബോസ് മലയാളം സീസൺ ഫോർ ഫെയിം റോബിൻ രാധാകൃഷ്ണൻ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു. തൊടുപുഴയിൽ ഒരു ഉദ്ഘാടന പരിപാടിയിൽ പങ്കെടുക്കാൻ പോകും വഴിയാണ് അപകടം സംഭവിച്ചതെന്നാണ് റിപ്പോർട്ട്.

    Recommended Video

    Dr. Robin Bigg Boss: വലിയ അപകടത്തിൽ നിന്ന് രക്ഷപെട്ട് ഡോക്ടർ റോബിൻ | *BiggBoss

    കാർ നിയന്ത്രണം നഷ്ടപ്പെട്ട് കല്ലിലിടിച്ച് മറിയുകയായിരുന്നു. റോഡിന്റെ താഴ്ചയുള്ള വശത്തേക്കാണ്കാർ ഇടിച്ച് നിന്നത്. റോബിനും സഹയാത്രികരും പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

    ചെറിയ രീതിയിൽ മാറിയിരുന്നെങ്കിൽ കാർ താഴ്ചയിലേക്ക് പതിക്കുകയും വലിയ അപകടങ്ങൾ ഉണ്ടാവുകയും ചെയ്യുമായിരുന്നു.

    'ഞാൻ പുറത്തായപോലെ റോബിനും ഒരു നിയോ​ഗം പോലെ പുറത്തായി, എന്റെ അനിയനെപ്പോലെയാണ്'; രജിത്ത് കുമാർ!'ഞാൻ പുറത്തായപോലെ റോബിനും ഒരു നിയോ​ഗം പോലെ പുറത്തായി, എന്റെ അനിയനെപ്പോലെയാണ്'; രജിത്ത് കുമാർ!

    നിയന്ത്രണം നഷ്ടപ്പെട്ടതാണ് കാർ‌ അപകടത്തിൽപ്പെടാൻ കാരണമെന്നും റോബിൻ പറയുന്നുണ്ട്. തൊടുപുഴയ്ക്കടുത്താണ് അപകടം നടന്നതെന്നാണ് റിപ്പോർട്ട്. അപകട സ്ഥലത്ത് നിന്നുമുള്ള ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

    ബി​ഗ് ബോസ് സീസൺ ഫോറിലെ ഏറ്റവും കൂടുതൽ ഫാൻ ഫോളിയിങ് ഉള്ള മത്സരാർഥികളിൽ ഒരാളാണ് റോബിൻ രാധാകൃഷ്ണൻ.

    ഈ സീസണിൽ വിജയി റോബിനായിരിക്കുമെന്ന് പ്രേക്ഷകരെല്ലാം കരുതി ഇരിക്കുമ്പോഴാണ് അച്ചടക്ക ലംഘനത്തിന്റെ ഭാ​ഗമായി റോബിൻ പുറത്താക്കപ്പെട്ടത്. സഹ മത്സരാർഥിയെ കൈയ്യേറ്റം ചെയ്തുവെന്നതാണ് പുറത്താക്കലിന് കാരണമായത്.

    'ഒരുമിച്ച് പഠിച്ചു... ഒരുമിച്ച് വളരും... കുറെ അടികൂടി... ഇനി സ്നേഹിക്കട്ടെ'; ഡെയ്സിയെ കുറിച്ച് ബ്ലെസ്ലി!'ഒരുമിച്ച് പഠിച്ചു... ഒരുമിച്ച് വളരും... കുറെ അടികൂടി... ഇനി സ്നേഹിക്കട്ടെ'; ഡെയ്സിയെ കുറിച്ച് ബ്ലെസ്ലി!

    റോബിൻ സഞ്ചരിച്ച കാർ അപകടത്തിൽ‌പ്പെട്ടു

    റോബിൻ പുറത്തായശേഷം നിരവധി ബി​ഗ് ബോസ് പ്രേക്ഷകർ ഷോയ്ക്കെതിരെയു അണിയറപ്രവർത്തകർക്കെതിരേയും പരാതിയുമായി രം​ഗത്തെത്തിയിരുന്നു. സഹമത്സരാർഥി റിയാസ് സലീമിനെ പത്താം ആഴ്ചയിലെ വീക്കിലി ടാസ്ക്കിന്റെ ഭാ​ഗമായി നടന്ന തർക്കത്തിനിടെ തല്ലിയിരുന്നു.

    ഇതാണ് റോബിന്റെ പുറത്താകലിന് കാരണമായത്. സഹമത്സരാർഥിയെ കൈയ്യേറ്റം ചെയ്യുന്നത് ബി​ഗ് ബോസ് നിയമങ്ങൾക്ക് എതിരാണ്. എഴുപതാം ദിവസമാണ് റോബിൻ പുറത്താക്കപ്പെട്ടത്.

    ഇതുവരെ ബി​ഗ് ബോസ് മലയാളത്തിന്റെ ചരിത്ര്തതിൽ രണ്ടുപേരെയാണ് സഹമത്സരാർഥിയെ കൈയ്യേറ്റം ചെയ്തതിന്റെ പേരിൽ പുറത്താക്കിയിട്ടുള്ളത്. അതിൽ ഒരാൾ റോബിനും മറ്റെയാൾ രജിത്ത് കുമാറുമായിരുന്നു.

    അപകടം ഉദ്ഘാടനത്തിന് പോകുന്നതിനിടെ

    റോബിൻ തിരികെ മത്സരത്തിലേക്ക് വരുമെന്നാണ് പ്രേക്ഷകരെല്ലാം പ്രതീക്ഷിച്ചിരുന്നത്. അതിനാൽ തന്നെ പ്രേക്ഷകരിൽ പലർക്കും റോബിന്റെ പുറത്താകൽ ഉൾക്കൊള്ളാൻ കഴിയുമായിരുന്നില്ല.

    ഷോയിൽ നിന്നും പുറത്താക്കപ്പെട്ട റോബിന് ദിവസം ചെല്ലുന്തോറും ആരാധകരുടെ എണ്ണം വർധിച്ച് വരികയാണ്. കേരളത്തിന്റെ അങ്ങോളമിങ്ങോളമുള്ള സ്ഥലങ്ങളിൽ ഉദ്ഘാടനവും മറ്റുമായി റോബിൻ തിരക്കിലാണ്.

    എല്ലാ ചാനൽ പരിപാടികളിലും അതിഥിയായി എത്തുന്നതും റോബിൻ തന്നെയാണ്. റോബിന്റെ ഉറ്റ സുഹൃത്ത് ദിൽഷ പ്രസന്നനാണ് ഈ നാലാം സീസണിൽ ടൈറ്റിൽ വിജയിയായത്.

    വാഹനത്തിന്റെ മുൻവശം തകർന്നു

    ബ്ലെസ്ലിക്കായിരുന്നു രണ്ടാം സ്ഥാനം. റോബിൻ നേടണമെന്ന് ആ​ഗ്രഹിച്ച കപ്പായിരുന്നതിനാൽ ​​ഗ്രാന്റ് ഫിനാലെയ്ക്ക് ശേഷം ദിൽഷ ആദ്യം വന്നതും റോബിനെ കണ്ട് കപ്പ് ഡെഡിക്കേറ്റ് ചെയ്യാൻ വേണ്ടിയായിരുന്നു.

    ബി​ഗ് ബോസിലേക്ക് കയറും മുമ്പ് ഡോക്ടർ, മോട്ടിവേഷണൽ സ്പീക്കർ തുടങ്ങിയ നിലകളിലാണ് റോബിൻ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നത്. എന്നാലിപ്പോൾ സിനിമ നടനായും മാറാനുള്ള തയ്യാറെടുപ്പിലാണ് റോബിൻ.

    റോബിൻ കേന്ദ്രകഥാപാത്രമാകുന്ന ആദ്യ സിനിമയുടെ പ്രഖ്യാപനം ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് നടന്നത്. പ്രമുഖ നിർമാതാവ് സന്തോഷ് ടി.കുരുവിളയുടെ പതിനാലാമത്തെ പ്രോജക്ടിലാണ് റോബിൻ നായകനായി എത്തുന്നത്. നടൻ മോഹൻലാലാണ് സമൂഹമാധ്യമങ്ങളിലൂടെ ഇക്കാര്യം പുറത്തുവിട്ടത്.

    റോബിന് പരിക്കുകളില്ല

    അഭിനയരംഗത്തേക്ക് ചുവടുവെക്കുന്ന റോബിന് എല്ലാവിധ ആശംസകളും മോഹൻലാൽ നേർന്നു. 'ഡോ.റോബിൻ രാധാകൃഷ്ണൻ മികച്ച പ്രതിഭ തന്നെയാണ്. ചെറിയ ഒരു കാലം കൊണ്ട് അദ്ദേഹത്തിന് ഏറെ ആരാധകരെ നേടാൻ കഴിഞ്ഞു എന്നതും ചെറിയ കാര്യമല്ല.'

    'സിനിമ വേറൊരു തട്ടകമാണ്. കഴിവും നിരന്തര പരിശ്രമവും ഉള്ളവർ ഉയർന്ന് വരിക തന്നെ ചെയ്യും. ന്യൂജെൻ എന്നത് എല്ലാ ഘട്ടത്തിലും ഉണ്ടായി കൊണ്ടിരിക്കും. തീർച്ചയായും പുതു തലമുറയെ പ്രോത്സാഹിപ്പിച്ചും കണ്ടെത്തിയും മാത്രമെ വിനോദ വ്യവസായത്തിന് മുമ്പോട്ട് പോകാനാവൂ.'

    എന്നാണ് റോബിന്റെ സിനിമയെ കുറിച്ച് സന്തോഷ്.ടി.കുരുവിള പറഞ്ഞത്. മഹേഷിന്റെ പ്രതികാരം, നാരദൻ, ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ, ആർക്കറിയാം എന്നീ സിനിമകളുടെ നിർമാതാവാണ് സന്തോഷ്.ടി. കുരുവിള.

    Read more about: bigg boss
    English summary
    Bigg Boss Malayalam Fame DR Robin Luckily Escaped From A Road Mishap, Video Viral
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X