റോബിനില്‍ നിന്നും ഇത് മാത്രം പ്രതീക്ഷിച്ചില്ല; ആരതിയ്ക്ക് വേണ്ടി ബിഗ് ബോസിനെ തള്ളിപ്പറഞ്ഞതാണോന്ന് ആരാധകരും
ബിഗ് ബോസ് കാരണം ജീവിതത്തില്‍ രക്ഷപ്പെടുന്ന ഒത്തിരിപ്പേരുണ്ട്. എന്നാല്‍ കഴിഞ്ഞ സീസണില്‍ ഡോക്ടര്‍ റോബിന്‍ രാധകൃഷ്ണന് ലഭിച്ചത് പോലെയുള്ള സ്വീകരണം വേറെയാര്‍ക്കും കിട്ടിയിട്ടില്ലെന്ന് വേണം പറയാന്‍. ഷോ കഴിഞ്ഞിട്ട് ഏകദേശം ഒരു വര്‍ഷമാവുകയാണ്. ഇപ്പോഴും റോബിനെ ചുറ്റിപ്പറ്റിയുള്ള വാര്‍ത്തകള്‍ അവസാനിക്കുന്നില്ല.
അടുത്തിടെ താരത്തിന്റെ പേരില്‍ പല വിമര്‍ശനങ്ങളും ഉയര്‍ന്ന് വന്നെങ്കിലും അതിനെല്ലാം വ്യക്തമായ മറുപടി റോബിന്‍ നല്‍കി. എന്നാല്‍ തന്റെ ആരാധകരെ പോലും നിരാശപ്പെടുത്തുന്നൊരു തീരുമാനത്തെ കുറിച്ച് റോബിന്‍ തന്നെ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ മറ്റൊരു വിമര്‍ശനത്തിന് കാരണമായിരിക്കുന്നത്.

സോഷ്യല്‍ മീഡിയയിലൂടെ മാത്രം അറിയപ്പെട്ടിരുന്ന റോബിന് കോടിക്കണക്കിന് ആളുകളുടെ സ്‌നേഹം നേടി കൊടുത്തത് ബിഗ് ബോസ് ഷോ ആണ്. തുടക്കം മുതല്‍ റോബിന്‍ നാലാം സീസണിലെ വിന്നറായേക്കുമെന്നുള്ള സൂചനകളുണ്ടായിരുന്നു. എന്നാല്‍ മത്സരം പൂര്‍ത്തിയാക്കാതെ റോബിന് പുറത്ത് പോകേണ്ട സാഹചര്യമാണ് ഉണ്ടായത്. ഇതോടെ ആരാധകരും നിരാശയിലായിരുന്നു. വിജയം റോബിനൊപ്പമാണെന്ന് ആരാധകര്‍ ഒരുപോലെ പറഞ്ഞ് കൊണ്ടേയിരുന്നു.

ഇനി ബിഗ് ബോസിലൂടെ വന്ന് പോയ മത്സരാര്‍ഥികളെ അണിനിരത്തി ബിഗ് ബോസ് അള്‍ട്ടിമേറ്റ് വന്നേക്കുമെന്ന് ഒരു പ്രചരണം ഉണ്ടായിരുന്നു. അങ്ങനെയെങ്കില്‍ റോബിന്‍ അതില്‍ പോകണമെന്നും കഴിഞ്ഞ തെറ്റുകളൊന്നും ആവര്‍ത്തിക്കാതെ വിജയിച്ച് വരണമെന്നും ആരാധകര്‍ പറഞ്ഞു. എന്നാല്‍ അങ്ങനൊരു അവസരം വരികയാണെങ്കില്‍ താന്‍ പോവില്ലെന്ന് പൊതുസമൂഹത്തിന് മുന്നില്‍ വച്ച് റോബിന്‍ വ്യക്തമാക്കിയിരിക്കുകയാണ്. ഇതോടെ ആരാധകരും നിരാശയിലായി.

പ്രതിശ്രുത വധു ആരതി പൊടിയുടെ കൂടെ ഒരു പൊതുപരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു റോബിന്‍. വലിയ സ്വീകരണമാണ് താരത്തിന് വേണ്ടി ഒരുക്കിയിരുന്നതും. ശേഷം മാധ്യമ പ്രവര്‍ത്തകര്‍ പല ചോദ്യങ്ങളുമായിട്ടെത്തി. അതിലൊന്ന് ബിഗ് ബോസ് അള്‍ട്ടിമേറ്റ് വന്നാല്‍ റോബിന്‍ പോകുമോ എന്നായിരുന്നു. പെട്ടെന്നുള്ള ചോദ്യത്തിന് ഇല്ലെന്ന് തന്നെയാണ് റോബിന്‍ മറുപടിയായി പറഞ്ഞത്. എന്തുകൊണ്ട് ഇല്ല എന്ന് ചോദിച്ചാല്‍ അതിന് കാരണം ആരതിയാണെന്നും താരം വ്യക്തമാക്കി.

പുള്ളിക്കാരിയ്ക്ക് (ആരതി പൊടി) ഇനി താന് ബിഗ് ബോസില്‍ പോകുന്നത് ഇഷ്ടത്തില്ല. അവര്‍ എന്നെ വിടത്തില്ലെന്ന് തന്നെ പറഞ്ഞ് കഴിഞ്ഞു. ആദ്യം പോയപ്പോള്‍ തന്നെ ബിഗ് ബോസില്‍ മാക്സിമം ചെയ്യാനുള്ളതൊക്കെ ഞാന്‍ ചെയ്തിട്ടുണ്ട്. ഇനി അതില്‍ കൂടുതലൊന്നും ചെയ്യാനില്ല. എന്ന് കരുതി അവരോട് കടപ്പാട് ഉണ്ടായിരിക്കും. ഏഷ്യാനെറ്റും എന്‍ഡമോള്‍ ഷൈനും ചേര്‍ന്നാണ് ഞാനടക്കമുള്ളവര്‍ക്ക് ഇങ്ങനൊരു അവസരം തന്നത്.

കഴിഞ്ഞ വര്‍ഷം ഈ സമയത്ത് ഡോ. റോബിന്‍ രാധാകൃഷ്ണന്‍ ആരാണെന്നോ അങ്ങനെ പറഞ്ഞൊരാളെ നിങ്ങള്‍ക്കൊന്നും അറിയുക പോലുമില്ലായിരുന്നു. അതുകൊണ്ട് ബിഗ് ബോസിന്റെ അണിയറ പ്രവര്‍ത്തകരോട് ഞാനെന്നും കടപ്പെട്ടിരിക്കും. എന്ന് കരുതി ഇനിയും ബിഗ് ബോസിലേക്ക് പോകുമോന്ന് ചോദിച്ചാല്‍ ഇല്ലെന്ന് തന്നെയാകും മറുപടിയെന്നും താരം പറയുന്നു.

എന്നാല്‍ റോബിന്‍ ഇങ്ങനൊരു തീരുമാനം എടുക്കുമെന്ന് കരുതിയില്ലെന്നാണ് ആരാധകര്‍ക്ക് പറയാനുള്ളത്. വിജയിക്കാന്‍ സാധിക്കാത്തത് കൊണ്ട് റോബിനെ ഇനിയും ബിഗ് ബോസില്‍ കാണണമെന്നാണ് ആഗ്രഹമെന്ന് ചിലര്‍ സൂചിപ്പിക്കുന്നു. എന്നാല്‍ ചിലര്‍ക്ക് റോബിന്‍ ഇതോട് കൂടി എല്ലാം അവസാനിപ്പിച്ച് സ്വന്തം കാര്യ നോക്കി പോകുന്നതാണ് ഇഷ്ടമെന്നും പറയുന്നുണ്ട്.


Click it and Unblock the Notifications