റോബിന്‍ റിയാസിനെ ശരിക്കും തല്ലിയിരുന്നോ? അന്ന് ബിഗ് ബോസിനകത്ത് നടന്നതെന്താണെന്ന് പറഞ്ഞ് ഡോക്ടര്‍
ആരാധകര്‍ കാത്തിരുന്നത് പോലെ റോബിന്‍ രാധകൃഷണനും പ്രതിശ്രുത വധു ആരതി പൊടിയും ഫെബ്രുവരിയില്‍ വിവാഹനിശ്ചയത്തിലേക്ക് കടക്കുകയാണ്. ഇതിന് മുന്‍പായി താരം നല്‍കിയ അഭിമുഖങ്ങളെല്ലാമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. വിവാഹത്തെ കുറിച്ചും ബിഗ് ബോസിനെ പറ്റിയുമൊക്കെ റോബിന്‍ വീണ്ടും തുറന്ന് സംസാരിച്ചിരുന്നു.
അതേ സമയം ബിഗ് ബോസിനകത്ത് നിന്നും റിയാസുമായിട്ടുണ്ടായ വഴക്കാണ് റോബിനെ പുറത്തെത്തിച്ചത്. ശരിക്കും അന്ന് നടന്നതെന്താണെന്നും റിയാസിനെ ശാരീരികമായി ഉപദ്രവിച്ചിരുന്നോന്നും ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലൂടെ റോബിന്‍ തുറന്ന് പറയുകയാണ്.

ബിഗ് ബോസില്‍ ചെയ്തലെല്ലാം പ്ലാന്‍ ചെയ്തതായിരുന്നു. റിയാസുമായിട്ടുള്ള അടിയെ പറ്റിയുള്ള ചോദ്യത്തിന് ഒരാളെ തല്ലുന്നത് അങ്ങനെയാണോന്ന് റോബിന്‍ ചോദിക്കുന്നു. ഒരാളെ തല്ലുകയെന്ന് പറഞ്ഞാല്‍ നേരിട്ട് മുഖത്തേക്ക് അടിക്കുകയാണ്. അന്ന് സംഭവിച്ചത് ഞാന്‍ ബാത്ത്‌റൂമിനകത്ത് ശ്വാസമടക്കി പിടിച്ചിരുന്നിട്ട് പുറത്തേക്ക് വന്നതാണ്. അന്നേരം നമ്മുടെ ശരീരത്ത് ഒരാള്‍ തൊടാന്‍ വന്നപ്പോള്‍ പിടിച്ച് തള്ളിയതാണ്. അതിപ്പോള്‍ ആരായാലും ചെയ്യും. ഒരാളെ അടിക്കുന്ന രീതി അങ്ങനെയാണോ?

റിയാസിനെ അടിക്കണമെന്ന് വിചാരിച്ച് ചെയ്തത് അല്ല. പിടിച്ച് തള്ളിയതിനിടയില്‍ സംഭവിച്ച് പോയതാണ്. അതുപോലും ചെയ്യാന്‍ പാടില്ലായിരുന്നു. കാരണം നമ്മളത് കണ്‍ട്രോള്‍ ചെയ്യണമായിരുന്നു. അതാണ് ആ ഷോ. അവിടെയെനിക്കതിന് പറ്റിയില്ല. ദേഷ്യത്തിന്റെ അങ്ങേയറ്റം നില്‍ക്കുകയായിരുന്നു ഞാന്‍.
ഈ പറഞ്ഞ ആളുകളുടെ അടുത്തൊന്നും ഒരു കാര്യത്തിനും ഞാന്‍ അങ്ങോട്ട് പോയിട്ടില്ല. ഇങ്ങോട്ട് കയറി ചൊറിയുമ്പോഴാണ് ഞാനും കേറി പ്രതികരിക്കുന്നത്. എന്റെ ജീവിതം സുരക്ഷിതമാക്കി കൊണ്ടുള്ള കാര്യങ്ങളാണ് ഞാന്‍ അടിയിലൂടെ ചെയ്ത് വന്നിരുന്നത്. അതില്‍ ഞാന്‍ പൂര്‍ണമായും വിജയമായിരുന്നെന്നും റോബിന്‍ കൂട്ടിച്ചേര്‍ക്കുന്നു.

പുറത്ത് വന്നതിന് ശേഷം ജാസ്മിനുമായി സൗഹൃദത്തിലാവാനുള്ള കാരണമെന്താണെന്നും റോബിന്‍ പറഞ്ഞു. പരസ്പരം മിണ്ടാതിരിക്കുന്നതിലും നല്ലത് ന്യൂട്രലായി അങ്ങ് പോവുന്നതാണ്. എന്ന് കരുതി ഫേക്ക് ഫ്രണ്ട്ഷിപ്പ് അഭിനയിക്കേണ്ട കാര്യമില്ല. ജാസ്മിന്റെ അടുത്ത് എനിക്കെന്തെങ്കിലും പ്രശ്‌നമുണ്ടോന്ന് ചോദിച്ചാല്‍ ഒന്നുമില്ല. പുള്ളിക്കാരിയോട് തിരിച്ച് ചോദിച്ചാലും ഒന്നും ഉണ്ടാവില്ല. പുള്ളിക്കാരി അവരുടെ ജീവിതവുമായി മുന്നോട്ട് പോയി കൊണ്ടിരിക്കുകയാണ്.
ഞാന്‍ എന്റെ ജീവിതവുമായിട്ടും പോവുകയാണ്. അവിടെ വേറെ പ്രശ്‌നമൊന്നുമില്ല. ആരോഗ്യപരമായ ചാറ്റ് ഞങ്ങള്‍ക്കിടയിലുണ്ട്. എപ്പോഴും ഫോണില്‍ നോക്കി ഇരിക്കാറില്ല. അതുകൊണ്ട് എല്ലാ മെസേജുകളും നോക്കാന്‍ പറ്റിയെന്ന് വരില്ലെന്ന് റോബിന്‍ പറയുന്നു.

ഇന്‍സ്റ്റഗ്രാമിലൂടെ തന്നെ ഒരുപാട് പേര് ഫോളോ ചെയ്യുന്നുണ്ട്. അവരുടെയൊക്കെ പിന്തുണ പറഞ്ഞറിയിക്കാന്‍ പറ്റത്തില്ല. ഞാന്‍ ഫേസ്ബുക്കില്‍ ഇല്ലാത്തത് കൊണ്ട് അവിടെ നടക്കുന്നതൊന്നും അറിയാറില്ല. എനിക്ക് ചുറ്റും വളരെ ചെറിയൊരു ഗ്രൂപ്പേ ഉള്ളു. അവരാണെങ്കിലും പോസിറ്റീവായിട്ടുള്ള കാര്യം മാത്രമേ എന്റെ അടുത്ത് എത്തിക്കാറുള്ളു.

അല്ലാതെ ഞാനൊരു പ്രശ്‌നത്തിന് പോകാറില്ല. പിന്നെ പ്രശ്‌നങ്ങളൊക്കെ ഉണ്ടെങ്കില്‍ അറിയാറുണ്ട്. അതിനൊക്കെ ചെറിയ രീതിയില്‍ മറുപടി കൊടുത്ത് വരികയാണ്. ഇതിപ്പോള്‍ പുതിയ വര്‍ഷം തുടങ്ങി. ഫെബ്രുവരിയുമായി, എപ്പോള്‍ തുടങ്ങിയ പ്രശ്‌നങ്ങളാണ്. ഇപ്പോഴും ഇതൊക്കെ തന്നെയാണ് ചര്‍ച്ചയെന്നും റോബിന്‍ പറയുന്നു.


Click it and Unblock the Notifications











