For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ഒറ്റപ്പെട്ട് പിറന്നാൾ ആഘോഷിച്ച സമയമുണ്ടായിരുന്നു, ആരതി എനിക്ക് എന്നും പ്രചോദനമാണ്'; കണ്ണുനിറഞ്ഞ് റോബിൻ!

  |

  ബി​ഗ് ബോസ് മലയാളം സീസൺ നാലിൽ മത്സരാർഥിയായി വന്ന് ശ്രദ്ധനേടിയ താരമാണ് റോബിൻ രാധാകൃഷ്ണൻ. ബി​ഗ് ബോസിൽ വന്ന ശേഷം റോബിന്റെ ആരാധകരുടെ എണ്ണത്തിലും വലിയ രീതിയിൽ വർധനവുണ്ടായിട്ടുണ്ട്.

  സിനിമയിലേക്ക് അരങ്ങേറാനുള്ള തയ്യാറെടുപ്പിലാണ് ഇപ്പോൾ റോബിൻ. ബി​ഗ് ബോസിൽ നിന്നിറങ്ങി അഞ്ച് മാസം പിന്നിട്ടിട്ടും റോബിന്റെ ജനപ്രീതിക്ക് കുറവ് സംഭവിച്ചിട്ടില്ല. മാത്രമല്ല ഉദ്ഘാടനങ്ങളും മറ്റ് സ്റ്റേജ് പരിപാടികളുമായി തിരക്കിലുമാണ് റോബിൻ.

  Also Read: തീർച്ചയായും അയാളെ മിസ് ചെയ്യുന്നുണ്ട്, ആ വികാരം ഇല്ലെന്ന് പറയാൻ പറ്റില്ല! പക്ഷെ..; അഭയ ഹിരൺമയി പറയുന്നു

  ഇപ്പോഴിത ഒരു പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കവെ തന്റെ കഴിഞ്ഞ കാല ജീവിതത്തെ കുറിച്ച് കണ്ണ് നിറഞ്ഞ് സംസാരിക്കുന്ന റോബിന്റെ വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്. 'എന്റെ കുട്ടിക്കാലത്ത് ഞാൻ ബിലോ ആവറേജ് സ്റ്റുഡന്റായിരുന്നു.'

  'മറ്റ് കുട്ടികളെ കണ്ട് പഠിക്കാൻ അച്ഛനും അമ്മയും പറയുമായിരുന്നു. അതുകേട്ടാണ് ‍ഞാൻ‌ വളർന്നത്. ചെറുപ്പത്തിൽ സ്റ്റേജ് ഫിയർ ഉണ്ടായിരുന്നു. സംസാരിക്കുമ്പോൾ നാക്ക് തിരിയില്ലായിരുന്നു. പിന്നീട് അച്ഛന്റേയും അമ്മയുടേയും ആ​ഗ്രഹ പ്രകാരം ഡാൻസ് പഠിച്ചു.'

  Also Read: സിനിമകളിൽ മരിക്കുന്ന സീൻ ഷൂട്ട് ചെയ്താൽ ഉടനെ ചെയ്യുന്നത്; അന്ധവിശ്വാസത്തെക്കുറിച്ച് ഐശ്വര്യ ലക്ഷ്മി

  'എന്റെ ജീവിത്തതിൽ 99 ശതമാനവും പരാജയമായിരുന്നു. പലരും ഉപയോ​ഗമില്ലാത്തവനെന്ന് വിളിച്ചിട്ടുണ്ട്. എനിക്ക് മനസിന് ശരിയെന്ന് തോന്നുന്ന കാര്യങ്ങൾ മാത്രമാണ് ‍ഞാൻ‌ ചെയ്തത്. എന്റെ അച്ഛനും അമ്മയും കാരണമാണ് ഞാൻ ഈ ലോകത്ത് വന്നത്.'

  'അവരോട് അതിനുള്ള കടപ്പാടും സ്നേഹവും എപ്പോഴും ഉണ്ടായിരിക്കും. എനിക്ക് അധികം സുഹൃത്തുക്കളില്ലായിരുന്നു കോളജിൽ പഠിക്കുന്ന സമയത്ത്. എന്റെ പിറന്നാളുകൾ ഞാൻ എന്റെ അച്ഛനും അമ്മയ്ക്കും സഹോദരിക്കുമൊപ്പം മാത്രമാണ് ആഘോഷിച്ചിരുന്നത്.'

  Also Read: തെലുങ്കിൽ വേറൊരു സിനിമയ്ക്കും വിളിക്കില്ല, പലരും എന്നെ ഉപദേശിച്ചിരുന്നു; ഐശ്വര്യ ലക്ഷ്മി

  'എന്നോടൊപ്പം പഠിച്ചിരുന്ന സുഹൃത്തുക്കൾക്കൊന്നും എന്റെ പിറന്നാൾ അറിയില്ലായിരുന്നു. അതിനാൽ ആരും പിറന്നാൾ വിഷ് ചെയ്യാറുമില്ലായിരുന്നു. അമ്മ എന്നോട് ചോദിക്കുമ്പോൾ സുഹൃത്തുക്കൾ വിഷ് ചെയ്തിരുന്നു... പിറന്നാൾ നന്നായി ആഘോഷിച്ചുവെന്നൊക്കെ കള്ളം പറയുമായിരുന്നു.'

  'മുമ്പൊക്കെ എന്റെ പിറന്നാളിന് ഞാൻ തന്നെ കേക്ക് വാങ്ങി ഞാൻ ഒറ്റയ്ക്ക് തിരിയൊക്കെ കത്തിച്ച് വെച്ച് കേക്ക് മുറിച്ച് ആഘോഷിക്കുമായിരുന്നു. അപ്പോൾ ‍ ഞാൻ എന്നോട് തന്നെ പറയുമായിരുന്നു ഭാവിയിൽ നിന്റെ പിറന്നാൾ ആഘോഷിക്കാൻ ഒരുപാട് പേർ ഉണ്ടാകുമെന്ന്.'

  'ഞാൻ ഒറ്റപ്പെട്ടിരുന്ന സമയത്ത് എനിക്ക് ഞാൻ തന്നെ നൽകിയ പ്രോമിസ് ആയിരുന്നു. ആ പ്രോമിസ് എന്നോട് തന്നെ പാലിക്കാനാണ് ഞാൻ പിന്നീട് കഷ്ടപ്പെട്ടതും ഇപ്പോൾ ഈ നിലയിൽ എത്തിയതും. ഈ ലോകത്തിലെ ഏറ്റവും വലിയ കാര്യം സ്നേഹം തന്നെയാണ്.'

  'കുടുംബം എന്നത് വലിയൊരു കാര്യമാണ്. വീട്ടുജോലി പെണ്ണുങ്ങൾക്ക് മാത്രം ഉള്ളതല്ല. പുരുഷന്മാരും ചെയ്യേണ്ടതാണ്. എന്റെ വീട്ടിലെ ജോലികൾ ഞാൻ തന്നെയാണ് ചെയ്യുന്നത്. ഓരോ ദിവസവും ഓരോ പുതിയ തുടക്കമാണ്.'

  'ആരതി ഭയങ്കര ഹാർഡ് വർക്കിങാണ്. രാത്രി രണ്ടും മൂന്നും മണിക്ക് ഇരുന്ന് ജോലി ചെയ്യും. ഞാനും ചിലപ്പോഴൊക്കെ ഒപ്പം കൂടാറുണ്ട്. അവൾ തന്നെയാണ് എന്റെ മുമ്പിലുള്ള മാതൃക. ആരതി വളരെ നല്ല കുട്ടിയാണ്' റോബിൻ പറഞ്ഞു.

  റോബിന്റെ പിറന്നാൾ ഇത്തവണ ആരതി അടിപൊളിയാക്കിയിരുന്നു. റോബിനായി സര്‍പ്രൈസ് ബര്‍ത്ത് ഡെ പാര്‍ട്ടിയും ആരതി ​ഗംഭീരമായി ഒരുക്കിയിരുന്നു. കഴിഞ്ഞ ദിവസം റോബിനും ആരതിയും ഒരുമിച്ച് ഒരു പരിപാടിയിലെത്തിയിരുന്നു.

  വലിയ ആള്‍കൂട്ടമാണ് ഇരുവരെയും കാണാനായി എത്തിയത്. ബിഗ് ബോസിൽ എത്തും മുമ്പ് തന്നെ സോഷ്യൽ മീഡിയയിലെ താരമാണ് റോബിൻ.

  ഡോ.മച്ചാൻ എന്ന പേരിലാണ് റോബിൻ അറിയപ്പെട്ടിരുന്നത്. തിരുവനന്തപുരം ജി.ജി ആശുപത്രിയിൽ മെഡിക്കൽ ഓഫീസറായി ജോലി ചെയ്യുന്നതിനിടെയാണ് റോബിൻ ബിഗ് ബോസിൽ എത്തിയത്.

  Read more about: bigg boss
  English summary
  Bigg Boss Malayalam Fame Dr Robin Radhakrishnan Emotional Speech On Inauguration-Read In Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X