നിശ്ചയം മുടക്കാന്‍ നോക്കി, ഇനി കല്യാണം എന്താവുമെന്ന് അറിയില്ല; ആരതി സ്‌ട്രോങ്ങായി കൂടെയുണ്ടെന്ന് റോബിന്‍

കേരളത്തിൽ ഇത്രയധികം പേർ കല്യാണം മുടക്കാൻ ശ്രമിച്ച വേറൊരു വിവാഹമുണ്ടാവില്ലെന്നാണ് റോബിൻ പറയുന്നത്

ബിഗ് ബോസിലൂടെ ജനപ്രിയനായി മാറിയ ഡോ. റോബിന്‍ രാധാകൃഷ്ണന്റെ വിശേഷങ്ങള്‍ ഇപ്പോഴും സമൂഹമാധ്യമങ്ങളില്‍ നിറയുകയാണ്. അടുത്ത സീസണ്‍ വരാനായിട്ടും റോബിന്റെ കഥകളാണ് ഇപ്പോഴും വിവാദമായി കൊണ്ടിരിക്കുന്നത്. അടുത്തിടെ താരത്തിനെതിരെ ഉയര്‍ന്ന് വന്നത് വലിയ വിമര്‍ശനങ്ങളായിരുന്നു.

ഈ വിഷയങ്ങളിലൊക്കെ പ്രതികരിക്കുകയാണ് താരമിപ്പോള്‍. തന്റെ വിവാഹനിശ്ചയം മുടക്കാന്‍ പലരും ശ്രമിച്ചിരുന്നതായും ഇപ്പോഴും അതിന് ശ്രമിക്കുകയാണെന്നും ആരോപിക്കുകയാണ് താരം. ഫില്‍മിബീറ്റ് മലയാളത്തിന് നല്‍കിയ പ്രതികരണത്തിലാണ് പുതിയ വിവാദങ്ങളെ പറ്റി റോബിന്‍ മനസ് തുറന്നിരിക്കുന്നത്.

വിവാഹനിശ്ചയം കഴിഞ്ഞു. അന്ന് ഞാന്‍ പറഞ്ഞൊരു കാര്യമുണ്ട്. കേരളത്തില്‍ ഏറ്റവുമധികം ആളുകള്‍ ഒരാളുടെ വിവാഹം മുടക്കാന്‍ നോക്കിയിട്ടുണ്ടെങ്കില്‍ അത് എന്റേയാവും. ഇപ്പോഴും പലരും അതിന് ശ്രമിച്ച് കൊണ്ടിരിക്കുകയാണ്. എന്തൊക്കെ കുത്തിത്തിരിപ്പുകളാണ് വരുന്നത്. പക്ഷേ പുള്ളിക്കാരി ഭയങ്കര സ്‌ട്രോങ്ങാണ്. എന്നെ മനസിലാക്കിയ ആളുമാണ്.

robin

ഞാന്‍ കല്യാണം കഴിക്കാന്‍ പോകുന്ന പെണ്‍കുട്ടിയും അവളുടെ ഫാമിലിയും എന്റെ ഫാമിലിയും മാത്രം കൂടെ ഉണ്ടായിരുന്നാല്‍ മതി. അതല്ലാതെ വേറൊരു പ്രശ്‌നവുമില്ല. മലയാളത്തിന്റെ ചരിത്രത്തില്‍ ഇത്രയധികം വിവാദങ്ങളുണ്ടായ വിവാഹനിശ്ചയം വേറെ ആര്‍ക്കെങ്കിലും ഉണ്ടായിട്ടുണ്ടാവുമോ എന്നറിയില്ല. നിശ്ചയം ഇങ്ങനെയാണെങ്കില്‍ കല്യാണം എന്താവുമെന്നാണ് ഞാന്‍ ആലോചിക്കുന്നത്.

എന്നെ ഇഷ്ടപ്പെടാത്തവരാണെങ്കില്‍ ഞാന്‍ എന്തൊക്കെ നല്ലത് ചെയ്താലും അതിനെ പറ്റി കുറ്റം പറഞ്ഞ് കൊണ്ടിരിക്കും. പിന്നെ ചില വിവാദങ്ങളൊക്കെ ഉണ്ട്. ചിലപ്പോള്‍ നാളെ അവരുമായി പ്രശ്‌നമൊക്കെ പറഞ്ഞ് പരിഹരിച്ചാല്‍ ഇപ്പോള്‍ അതിനെ പറ്റി പറയുന്നവരൊക്കെ എന്ത് പറയും. നാളെ ലോകം അവസാനിക്കുന്നൊന്നുമില്ലല്ലോ. ഇനിയും സമയമുണ്ട്. ലോകരാജ്യങ്ങള്‍ തമ്മില്‍ പ്രശ്‌നങ്ങള്‍ പറഞ്ഞ് പരിഹരിക്കുന്നു. അതുപോലെ ഇതും പരിഹരിക്കാവുന്നതേയുള്ളു.

പറഞ്ഞാല്‍ തീരാത്തതായിട്ടുള്ള പ്രശ്‌നങ്ങള്‍ എന്താണ് ഉള്ളത്. ഞാന്‍ സഹോദരനെ പോലെ കണ്ട ഒരാളുമായിട്ടാണ് പ്രശ്‌നം ഉണ്ടായിരിക്കുന്നത്. നാളെ ചിലപ്പോള്‍ ഹേയ് യാതൊരു കുഴപ്പവുമില്ലെന്ന് പറഞ്ഞ് കൈ കൊടുത്താല്‍ ഇതങ്ങ് തീരും. അങ്ങനെയുള്ള ഒരാളാണ് ഷാലു പേയാടെന്ന് റോബിന്‍ പറയുന്നു.

robin

നാളെ ഇനിയൊരു പ്രശ്‌നവുമില്ലെന്നും ഇതിവിടെ വച്ച് നിര്‍ത്താമെന്ന് ഞങ്ങള്‍ രണ്ടാളും കൂടി വന്ന് പറഞ്ഞാല്‍ എന്നെ ഇഷ്ടപ്പെടുന്നവരും സോഷ്യല്‍ മീഡിയില്‍ ഉള്ളവരും ഈ വിഷയം ഇവിടം കൊണ്ട് അങ്ങ് അവസാനിപ്പിക്കണം. അതാണ് വേണ്ടത്. കാരണം ഇതൊക്കെ രണ്ടാളുടെയും വ്യക്തിപരമായ കാര്യങ്ങളാണിത്. കണ്ട് കൊണ്ടിരിക്കുന്ന ജനങ്ങളെ ബാധിക്കുന്ന പ്രശ്‌നവുമല്ല.

സോഷ്യല്‍ മീഡിയയില്‍ യുദ്ധമുണ്ടാക്കാനായി ചിലര്‍ ഇറങ്ങിയിട്ടുണ്ട്. അത് ചില കമന്റുകള്‍ കണ്ടാല്‍ മനസിലാവും. ഇപ്പോഴും ഞാനൊറ്റക്കാണ് നില്‍ക്കുന്നത്. ഇനിയങ്ങോട്ടും അതുപോലെയായിരിക്കും. അതിനുള്ള ആത്മവിശ്വാസം എനിക്കുണ്ട്. ലോകം ഇടിഞ്ഞ് വീഴുന്നു എന്ന് പറഞ്ഞാലും ഞാനതിനെ നേരിടും. എല്ലാം ഞാനങ്ങനെ മറികടന്ന വന്നയാളാണ്.

അനാവശ്യമായ കാര്യങ്ങള്‍ ഇനി വലിച്ചിടരുത്. ഞാനായിട്ട് ആരുടെയും ജീവിതത്തിലേക്ക് പോയിട്ട് പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നില്ല. എന്റെ ജീവിതത്തിലേക്ക് വന്നിട്ടും ഇല്ലാത്ത പ്രശ്‌നം ഉണ്ടാക്കരുത്. എന്റെ പേര് പറഞ്ഞ് പോയി പലരെയും തെറിവിളിക്കുന്നതൊക്കെ നിര്‍ത്തണം. റോബിന്റെ ആരാധകരാണെന്ന് പറഞ്ഞ് ഇതിനിടയില്‍ നിന്ന് കളിക്കുന്ന കുറച്ച് പേരുണ്ട്. ഇത് കാണുന്ന എല്ലാവരും അത് മനസിലാക്കുകയാണ് വേണ്ടത്.

സോഷ്യല്‍ മീഡിയ വളരെ സൂക്ഷിച്ച് ഉപയോഗിക്കണം. ഞാനും എല്ലാം പഠിച്ച് വരുന്നതേയുള്ളു. ബിഗ് ബോസില്‍ നിന്ന് ഇറങ്ങിയതിന് ശേഷമാണ് ഇതൊക്കെ ഞാനും കണ്ട് തുടങ്ങിയത്. പ്രതികരിക്കേണ്ട കാര്യങ്ങളില്‍ ഞാനിനിയും പ്രതികരിക്കും.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X